ദിവ്യയുടെ വിധി 2 [Arhaan] 178

_____________________________________

ഹരി ഡോക്ടറുടെ കൂടെ മുറിയിലേക്ക് കയറിയപ്പോൾ അയാൾ അയാളുടെ കസേരയിൽ ഇരുന്നു..ശേഷം അവളുടെ അവസ്ഥയെ പറ്റി വിവരിച്ചു…

 

“ലുക്ക് ഹരി…ദൈവത്തിന്റെ കൃപ കൊണ്ട് നമ്മുക്ക് ജീവൻ രക്ഷിക്കാൻ പറ്റി…”

 

അതുകേട്ടപ്പോൾ ആണ് ഹരിക്ക് ആശ്വാസം വന്നത്….

 

“പക്ഷേ….അവിടെയാണ് പ്രശ്‌നം…”

 

അതുകേട്ടപ്പോൾ അടുത്തത് എന്താണ് പറയുന്നതെന്ന് അവൻ ശ്രെദ്ധിച്ചു കേട്ടു…

 

“ആക്സിഡന്റിൽ ശാലിനിയുടെ നട്ടെലിന്റെ ഭാഗത്തുകൂടി പോകുന്ന ഒരു നർവിന് ക്ഷതം പറ്റിയിട്ടുണ്ട്…അത് പതിയെ മരുന്നുകൾ കൊണ്ട് മാത്രേ നേരെയാക്കാൻ സാധിക്കു….അതുവരെ ശാലിനിയുടെ അരയ്ക്ക് താഴെ തളർന്നിരിക്കും.. പക്ഷെ മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റുന്നതെ ഉള്ളു….”

 

അതുകേട്ട് ഹരി ഞെട്ടി….അവൻ ആകെ സങ്കടത്തിൽ ആയി…ദേവേട്ടനോട് എങ്ങനെ ഇത് പറയും എന്നു അവനു അറിയില്ലായിരുന്നു…

 

അവളുടെ അവസ്ഥ അറിഞ്ഞ ദേവനും ദിവ്യയും ആകെ ഷോക്കിൽ ആയിപ്പോയി…പിന്നെയുള്ള കുറെ നാൾ ശാലിനിയുടെ ചികിത്സയും ഒക്കെ ആയി മുൻപോട്ടു പോയി…കുറച്ചു നാളുകൾക്കുശേഷം അവൾ തിരിച്ചു വീട്ടിലേക്ക് വന്നു….ജോലി ഉപേക്ഷിച്ചു അവളെ നോക്കാം എന്ന ദിവ്യയുടെ തീരുമാനം ദേവി സംസാരിച്ചു മാറ്റി….ദേവി അങ്ങനെ അവളെ നോക്കാൻ തുടങ്ങി….

 

അങ്ങനെ കുറച്ചു കാലം കൂടി കഴിഞ്ഞു…ചികിത്സയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായത് ഒഴിച്ചാൽ വലിയ ഒന്നും സംഭവിച്ചില്ല…..അതിൽ എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു…എന്നാൽ പിന്നെയും അവരെ പ്രശ്നങ്ങൾ അലട്ടി…ആ വീട്ടിൽ ഉള്ള എല്ലാവർക്കും ഇതുപോലെ അവസ്ഥകൾ ഉണ്ടാകാൻ തുടങ്ങി…..കാരണവർക്ക് വരെ വളരെ ചെറിയ ഒരു നിമിഷത്തിൽ വരെ അപകടത്തിൽ നിന്നും ഒഴിവായി….ഹരിക്കും അപകട ലക്ഷണങ്ങൾ ഉണ്ടായി…ഒപ്പം അവരുടെ കച്ചവടത്തിലും പ്രശ്നങ്ങൾ ഉണ്ടായി…..

The Author

6 Comments

Add a Comment
  1. പൊന്നു.?

    Kolaam……

    ????

  2. Intresting ആയി തോന്നുന്നുണ്ട്….
    പക്ഷെ പേജ് കൂട്ടിയാൽ ഇതിലും മനോഹരമാവും…

  3. Nice…. ❤️ ❤️ ❤️ നല്ല രീതിയില്‍ തന്നെ പോകട്ടെ….

  4. കുറെ കൂടി അകത്തി എഴുതു ഒരു 50 പേജെങ്കിലും ആക്കാം.

Leave a Reply

Your email address will not be published. Required fields are marked *