“പിന്നെ?”
പിന്നെ കള്ളന്മാരല്ലെന്ന് മനസ്സിലായി.
ഈ തവണ ഫിലിപ്പ് ചിരി അടക്കാനായില്ല.
സാറയും കൂടെ ചിരിച്ചു. ആ ചിരി കാറിനകത്തെ വായുവിനെ അല്പം കൂടി ലഘൂകരിച്ചു. അടുത്ത ദിവസം തന്നെ രണ്ടുപേരെയും പിരിച്ചു വിട്ടു, അവൾ തുടർന്നു.
അപ്പച്ചന് അച്ചടക്കത്തിൽ വിട്ടുവീഴ്ച്ച ഒന്നുമില്ല.
“ഹ്മ്മ്”.
ആക്ച്വലി സാറ ചുണ്ടിൽ ചെറു പുഞ്ചിരിയോടെ പറഞ്ഞു, “പ്രേമിക്കുന്നതിനോട് അപ്പച്ചന് പ്രശ്നമില്ല”.
ഫിലിപ്പ് പെട്ടെന്ന് അവളെ നോക്കി.
സാറക്കും താൻ പറഞ്ഞ വാക്ക് എങ്ങോട്ടാണ് പോയതെന്ന് മനസ്സിലായതും, അവൾ ഉടൻ തന്നെ ശരിയാക്കി.
അത്…ഇങ്ങനെ ഒളിച്ചിരുന്ന് വീട്ടിനകത്ത്, മോശപ്പെട്ട രീതിയിൽ… അങ്ങനെ ഒന്നും ഇഷ്ടമല്ല.
പക്ഷേ ആ വാക്ക് പ്രണയം രണ്ടുപേരുടെയും ഇടയിൽ വന്നതോടെ വായുവിൽ നാണം പടർന്നു. ആരും ഒന്നും പറഞ്ഞില്ല.
കുറച്ചു നേരം കഴിഞ്ഞ് ഫിലിപ്പ് പതുക്കെ ചോദിച്ചു.
“പക്ഷേ… ജോലിക്കാർ ഇല്ലാതെ…പേടിയില്ലേ?”
സാറ അവനെ നോക്കി.
“എന്തിന്?”
ഇത്ര വലിയ വീട്. ജോസഫ് ചേട്ടൻ പലപ്പോഴും പുറത്തായിരിക്കും. ജിനി ചെറുതാണ്. നീ…അന്നാമ്മച്ചി…ചില സമയങ്ങളിൽ വീട്ടിൽ ഒറ്റയ്ക്ക് ആകുമല്ലോ…
അവൻ വാക്കുകൾ സൂക്ഷിച്ചായിരുന്നു പറയുന്നത്.
“കള്ളന്മാരെ കുറിച്ച് പേടി തോന്നില്ലേ?”
ആ ചോദ്യം കേട്ടപ്പോൾ സാറയുടെ മുഖത്ത് ഒരു ചെറിയ ഗൗരവം വന്നു. പക്ഷേ അതിൽ പേടി ഇല്ലായിരുന്നു.
മറിച്ച്, ഒരു ഉറപ്പായിരുന്നു.
“ഇവിടെ ഞങ്ങൾ ഒറ്റക്കല്ല,”
അവൾ പറഞ്ഞു.
ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.

Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊