ദൂരങ്ങളിലേക്ക് 4🍃[പട്ടം] 29

“ഈ പ്രദേശം പുറത്തുനിന്ന് നോക്കുമ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നും. പക്ഷേ…ഇവിടെ ഉള്ളവരൊക്കെ എന്തിനും ഒറ്റകെട്ടാണ്”.

അവൾ ശബ്ദം കുറച്ചു മൃദുവാക്കി.

“ഇവിടെ ആരെങ്കിലും അന്യനായിട്ട് വന്ന് നിൽക്കുകയാണെങ്കിൽ…മിനിറ്റിനുള്ളിൽ എല്ലാവർക്കും അറിയാൻ പറ്റും”.

ഫിലിപ്പ് ചിരിച്ചു.

അതെയോ?

“അതെ”, സാറയും ചിരിച്ചു.

 

അടുത്തുള്ള ഓരോ വീടിലും ഉള്ളവർക്കും ഞങ്ങളെ അറിയാം. അപ്പച്ചനെയും അമ്മയെയും എല്ലാവർക്കും വല്ല്യ ഇഷ്ട്ടാ.

ഈ വീടിനെ അവർ സ്വന്തം പോലെ നോക്കും. അവൾ ചെറിയൊരു ഇടവേള എടുത്തു.

“രാത്രിയിൽ എവിടെയെങ്കിലും നായ കുരച്ചാൽ പോലും അടുത്ത വീട്ടുകാർ ആദ്യം വിളിക്കും.”

‘അപ്പോ പേടിയില്ലേ’?

“ഇല്ല. ഈ സ്ഥലം തന്നെ നമ്മളെ കാത്തുരക്ഷിക്കുന്നുണ്ട്.”

ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന് എന്തുകൊണ്ടോ ആ വീടിനെ കുറിച്ചുള്ള ധാരണ മാറി.

 

അത് ഒരു വലിയ സമ്പന്നവീടെന്നതിലുപരി, മനുഷ്യരുടെ വിശ്വാസം ചുറ്റിപ്പറ്റിയ ഒരു വീട് പോലെ തോന്നി.

അവൾ പിന്നെ പതുക്കെ ചേർത്തു.

“പിന്നെ…”

ഫിലിപ്പ് ഒന്ന് അവളെ നോക്കി.

“ഇപ്പോൾ ഞങ്ങൾക്കു നീയുമുണ്ടല്ലോ.”

ആ വാക്ക് വളരെ ലളിതമായി പറഞ്ഞതായിരുന്നു. പക്ഷേ അത് ഫിലിപ്പിന്റെ ഉള്ളിൽ അത്ര ലളിതമായി വീണില്ല. അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി.

 

ഞാനോ?

‘അതെ’ സാറ വളരെ സ്വാഭാവികമായി പറഞ്ഞു. ഇനി നീ ഇവിടെ ഉള്ള ആളല്ലേ. ഫിലിപ്പിന്റെ ശബ്ദം അല്പം താഴ്ന്നു.

“ഞാൻ…അങ്ങനെ…”

 

‘എന്ത്‌’? സാറ ചോദിച്ചു”

 

“ഒന്നുമില്ല”.

 

സാറ അവനെ കുറച്ചു നിമിഷം നോക്കി നിന്നു. ആ വാക്ക് അവന്റെ ഉള്ളിൽ എന്തോ തൊട്ടുപോയി എന്നത് അവൾക്ക് മനസ്സിലായി.

The Author

പട്ടം

www.kkstories.com

1 Comment

Add a Comment
  1. കാവലൻ 🫰🏼

    Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊

Leave a Reply

Your email address will not be published. Required fields are marked *