സത്യം തന്നെയാണ്, അവൾ വീണ്ടും മൃദുവായി പറഞ്ഞു. അമ്മയ്ക്കും ഒരു ആശ്വാസം. അപ്പച്ചനും. ജിനിക്ക് കളിയാക്കാൻ ഒരാൾ. പിന്നെ…അവൾ അവിടെ നിർത്തി.
“പിന്നെ”? ഫിലിപ്പ് ചോദിച്ചു.
സാറ ചെറിയൊരു ചിരിയോടെ ജനലിന് പുറത്തേക്ക് നോക്കി. “എനിക്കും.”
ഫിലിപ്പിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി.
എന്ത്?
‘ഒന്നുമില്ല’, സാറ ഈ തവണ അവന്റെ ഡയലോഗ് തിരിച്ചു കൊടുത്തു. അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നിൽ ഒളിച്ചിരുന്നത് അവൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.
വീട് അടുത്തെത്തുമ്പോഴേക്കും മഴയുടെ ആദ്യ തുള്ളികൾ ഗ്ലാസിൽ വീഴാൻ തുടങ്ങി.
ആദ്യം ചെറുതായി.
പിന്നെ കുറച്ചു കൂടി.
“മഴ”
സാറ മൃദുവായി പറഞ്ഞു.
ഫിലിപ്പ് വൈപ്പർ ഓണാക്കി.
മഴയുടെ മണം കാറിനകത്തേക്ക് പതുക്കെ നിറഞ്ഞു.
സാറ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.
“എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്”.
‘എനിക്കും’. ഫിലിപ്പ് പറഞ്ഞു.
ഫിലിപ്പ് കുറച്ചു നിമിഷം ചിന്തിച്ചു.
“മഴ വരുമ്പോൾ…ലോകം അല്പം വേഗത കുറഞ്ഞ പോലെ തോന്നും.”
സാറ പതുക്കെ അവനെ നോക്കി.
‘നീ ചിലപ്പോൾ വളരെ ആഴമുള്ള കാര്യങ്ങൾ പെട്ടെന്ന് പറയും’.
“ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല”
‘പറഞ്ഞു’.
അവൻ ചെറുതായി ചിരിച്ചു.
വീട് എത്തുന്നതിന് മുമ്പ് അവർ വഴിയിലെ ചെറിയ ചായക്കടയിൽ മഴ മാറാൻ ഒന്ന് നിർത്തി.
ചായ കുടിച്ചു തിരിച്ചു നടക്കുമ്പോൾ, സാറയുടെ കാൽ അല്പം വഴുതി.

Bro oru rakshayum illa 😊 iyaalde writing style different aanu. Mikka aalkkaarkkum connect aavunna reethiyil aanu iyaalde writing. vaayikkumbol kathaapaathrangal nammalde manasil kaanaan pattunnund. ath athra eluppam aayittulla kaaryamilla likes illennu karuthi thaan sankadapedaruthu. thaan thante writing maximum adipoli aakkaan shramikka. Ivde pinne kooduthalum madiyanmaar aanu😂 atha like kurayunnath. Mikka aalkkaarum story vaayikkum but chila aalkkaar like adikkoolla😂 athonnum karyam aakkanda thaan munnott povuka. Ellaavitha support um koode indaavum😊