ദൂരെ ഒരാൾ 4
Doore Oral Part 4 | Author : Vedan | Previous Part
: ഇവനോ….? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.
: ആരാടാ അത്….?
ആ വിളിയാണ് എന്നെ പഴയ ഓർമകളിൽ നിന്ന് മോചിപ്പിച്ചത്.
:ചേച്ചി ഇത് അവൻ ആണ്…..?
ഇത് അവനാണ് ചേച്ചി…. .
“ആര് ”
ഒന്നും മനസിലാകാതെ ചോരയിൽ കുളിച്ചുകിടക്കുന്ന അവനെ നോക്കി അവൾ എന്നോട് ചോദിച്ചു.
” അവൻ ആ ശ്രീയുടെ ഹസ്ബൻഡ് ”
” ആരായാലും വാ പിടിക്ക് നമ്മക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം. ഇപ്പൊത്തന്നെ ചോര ഒരുപാട് പോയിട്ടുണ്ട്,”
ഞാൻ കാറിൽ കിടന്ന അവന്റെ ഫോൺ കണ്ടു അതും എടുത്ത് അവനെ പൊക്കി എണ്ണിപ്പിച്ചു. ആരും വരാത്ത വഴിയായത് കൊണ്ടും മറ്റൊരു വണ്ടിക്ക് വേണ്ടി ഞാൻ നോക്കിനിന്നില്ല അവനേ ഞങ്ങളുടെ ഇടയിൽ ഇരുത്തി ബൈക്ക് ഞാൻ പറപ്പിച്ചു. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ I C U ൽ കയറ്റി…
” ചേച്ചി നിൽക്കേ ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം ”
അവൾ ശെരിയെന്ന രീതിയിൽ തല ആട്ടി, നേരം വെളുക്കുന്നെ ഉള്ളു.. ഞാൻ അവന്റെ ഫോൺ എടുത്ത് അതിൽ WIFE എന്ന കോൺടാക്ട് ൽ കാൾ ചെയ്തു രണ്ടു റിങ് കഴിഞ്ഞപ്പോ കാൾ എടുത്ത്..
” ഹലോ…. എന്താ വിനു ”
ഉറക്കചടപ്പോടെ ആണ് അവൾ ഫോൺ എടുത്തത്.
” ഇത് വിനു അല്ല, വിനുവിന് ഒരു ആക്‌സിഡന്റ് പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ വരണം ”
മറ്റൊന്നും കേൾക്കാതെ ഞാൻ കാൾ കട്ട് ചെയ്തു. ഞാൻ ചേച്ചിയുടെ അടുത്തേക് നടന്നു അപ്പോളും ആ ഫോൺ അടിക്കുന്നുണ്ടായിരുന്നു ചേച്ചി കാൾ അറ്റൻഡ് ചെയ്ത് എന്തൊക്കയോ പറഞ്ഞു. ഞങ്ങൾക് രണ്ടാൾക്കും നല്ല ഷീണം ഉണ്ടായിരുന്നു ഞങ്ങൾ പോയി കോഫി ഒക്കെ കുടിച്ചു .നേരം 3 മണിയോടെ ആയപ്പോ അവർ വന്നു.. അവിടെ എന്നെ അവൾ (ശ്രീ ) കണ്ടപ്പോ ഒരു അങ്കലാപ്പ് എന്നെ ഒന്ന് തുറിച്ചു നോക്കിട്ട് അകത്തേക്ക് കേറി.
, അഞ്ജനക്ക് എന്താണ് പറ്റിയത്
അടിപൊളി
