ദൂരെ ഒരാൾ 4 [വേടൻ] 577

” മം നീ എന്തോ കണ്ട് പേടിച്ചു അല്ലെ… അങ്ങനെ എന്തോ അല്ലെ…?? ”

അവൾ ഒന്ന് ഓർത്തെടുക്കാൻ ഉള്ള രീതിയിൽ

” അങ്ങനെ ആണെന്ന് വേണേൽ പറയാം ”

ഞാൻ ഒരു ബീഫിന്റെ കഷ്ണംഎടുത്ത്

” അതും ഇതും തമ്മിൽ എന്താ ബന്ധം ”

ഞാൻ ഒന്ന് ചിരിച്ചു… അവൾ എന്നെ ഒന്ന് നോക്കി…

” നോക്കണ്ട വട്ടായതല്ല…. ”

” അഹ് നീ മനുഷ്യനെ വട്ടുപിടിപ്പിക്കാതെ… നിന്റെ പ്രണയകഥ പറ. ഞാനും ഒന്ന് കേൾക്കട്ടെ ”

” അവളെ കോളേജിൽ വെച്ച് കണ്ടകാര്യം അറിയാല്ലോ അല്ലെ… പിന്നീട് ഞങ്ങൾ സ്നേഹിക്കുക അല്ലായിരുന്നു ജീവിക്കുവായിരുന്നു… ഇണക്കങ്ങളും പിണകങ്ങളും ആയി.. ”

” മം എന്നിട്ട് നിങ്ങൾ എങ്ങനെയാണ് ബ്രേക്കപ്പ് ആയെ… ”

മനസിലെ ചോദ്യം അവൾ ആവർത്തിച്ചു.

” ചേച്ചി… ജീവിതം അത് നമ്മൾ കരുതുന്നപോലെ ആയിരുനെകിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് പലപ്പോളും.. പോയ നിമിഷങ്ങൾ തിരിച്ചു വന്നെകിൽ എന്ന് മോഹിച്ചിട്ടുണ്ട്.. അങ്ങനെ ആയാൽ ജീവിതം ജീവിതമല്ലാതെ ആകും അല്ലെ…

” നീ കിടന്ന് ഫിലോസഫി പറയാതെ കാര്യത്തിലേക്ക് വാ.. ”

ഞാൻ പറയണത് ഇഷ്ടപ്പെടാതെ ചേച്ചി എന്റെ നേർക്ക് ചാടി

” അഹ് ചുടാക്കാതെ പെണ്ണെ ”

ഞാൻ അവളുടെ കവിളിൽ ഒന്ന് കുത്തികൊണ്ട് പറഞ്ഞു

” അഹ്… വിടെടാ… പറയെടാ നന്തു… ”

അവൾ എന്റെ കൈ തട്ടി മാറ്റിട്ട് നിന്ന് ചിണങ്ങി. ഞാൻ ബാക്കി പറയാൻ ആയി അവിടെ നിന്നും എണ്ണിറ്റ് നടന്നു കൂടെ അവളും

” അന്ന് ഞങ്ങളുടെ കോളേജിൽ സെന്റ് ഓഫ്‌ ആയിരുന്നു…. അതിന്റെ തലേന്ന് അവൾ എന്നെ വിളിച്ചിരുന്നു പെണ്ണിന് അവസാന ദിവസം ഇടാൻ വെള്ളനിറത്തിലുള്ള അനാർക്കലി ഡിസൈൻ ഉള്ള ഡ്രസ്സ്‌ വേണം അല്ലാതെ അവൾ വരില്ല എന്ന്… ”

ഞാൻ ചായക്കപ്പ് എടുത്ത് ചുണ്ടോട് ചേർത്ത്…

” എന്നിട്ട് നീ വാങ്ങിച്ചോ അത്..”

ചായ ഒരിറക്ക് കുടിച്ചിട്ട് മറു ചോദ്യം

“ആഹ് ഹ പറയാം പറയാം, അങ്ങനെ ആ വൈകുന്നേരം കേറാവുന്ന തുണികടകളിൽ എല്ലാം കേറി നോ രെക്ഷ.. അവസാനം എന്തോ ഭാഗ്യത്തിന് ഒരു ടെസ്റ്റിൽസ്ൽ ഒറ്റ പിസ് ഉണ്ടായിരുന്നു അതും അവളുടെ കറക്റ്റ് അളവിൽ,, അത് തന്നെ വാങ്ങി ഹോസ്റ്റലിൽ കൊണ്ട് പോയി കൊടുത്ത്… അന്നേരം ആ മുഖം ഒന്ന് കാണണം എന്റെ ചേച്ചിയെ…. നിലവത്തു ചന്ദ്രൻ ഉദിച്ചപോലെ ആയിരുന്നു ആ മുഖം.”

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *