ദൂരെ ഒരാൾ 4 [വേടൻ] 577

അവൾ വീട്ടിലോട്ട് കേറുന്നതിനു മുൻപ് തിരിച്ചു വന്ന് എന്നോടായി പറഞ്ഞു. ഞാൻ അത് ശ്രദിക്കാതെ വണ്ടി എടുത്തു.. വീട്ടിൽ കേറി

” എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കണേ… ”

ഞാൻ കേറിവരുന്നത് കണ്ട് അമ്മായി ചോദിച്ചു… ഞാൻ ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് പോയി..

” എന്താ എന്റെ ഏട്ടന് പറ്റിയെ… എന്നോട് പറയ്… ഏട്ടന്റെ കുഞ്ഞുല്ലേ ചോയിക്കണേ… ”

എന്റെ മുഖം ഒന്ന് വടിയാൽ അമ്മക്കും അവൾക്കും പെട്ടന്ന് മനസിലാകും… അമ്മ ഉമ്മറത്തു ഇല്ലായിരുന്നു ഇല്ലേൽ ഇങ്ങ് വന്നേനെ..

” ഒന്നും ഇല്ലടാ… മോള് താഴേക്ക് പോയിക്കോ… ഏട്ടൻ ഇപ്പോ വരാം… ”

ഞാൻ അവളുടെ മുടിയിൽ തലോടികൊണ്ട് അവിടെ നിന്നും എണ്ണിറ്റ്..

” ഏട്ടാ…. ”

ഞാൻ തിരിഞ്ഞു നോക്കി

” ഏട്ടൻ അഞ്ചു ചേച്ചിയെ കുറിച്ച് ഓർത്തോ… ”

ഞാൻ അവളെ തന്നെ നോക്കി നിനക്ക് എങ്ങനെ മനസിലായി എന്ന അർത്ഥത്തിൽ

” എന്റെ ഏട്ടനെ ഞാൻ ഇന്നലെ അല്ലലോ കാണാൻ തുടങിയെ.”

” ഒന്നും ഇല്ലടാ ഞാൻ ഇപ്പോ വരാം മോള് ചെല്ല്… ഇല്ലേൽ ആ ഗാംഗ കേറി വരും. ”

” മം, എന്തായാലും എല്ലാം മാറ്റി ഉഷാർ ആയി വേണം താഴേക്കു വരാൻ… കേട്ടല്ലോ… ”

ഞാൻ തലകുലുക്കി… തിരിഞ്ഞു നടന്ന അവൾ പെട്ടെന്ന് തിരിച്ചു വന്നു.

” ഏട്ടന് ഗാംഗയേച്ചിയെ ഇഷ്ടം ആണോ.. ”

പെരുവിരൽ കടിച്ചുകൊണ്ട് എന്നോട് വളരെ കാര്യമായി ചോദിച്ചു

” എനിക്ക് അങ്ങനെ ഇഷ്ടകൊറവൊന്നും ഇല്ല. എന്താ മോളെ ”

” അല്ല ഒരു കല്യാണകാര്യം ഇങ്ങനെ ഇവിടെ നടക്കണുണ്ടെ… അതാ ചോയിച്ചേ… ”

” നിനക്ക് എന്താ… എനിക്ക് വേറെ പണിയില്ലേ… ”

” അങ്ങനെ ആണേൽ കുഴപ്പമില്ല… അതിനെ എന്റെ ഏട്ടത്തിയായി കാണാൻ ഒന്നും എനിക്ക് പറ്റില്ല പറഞ്ഞേകാം.. ”

അവൾ കുറച്ച് ഇഷ്ടക്കേടോടെ ആണ് അത് പറഞ്ഞത്.

” എന്റെ മോൾക് ഇഷ്ടം ഇല്ലാത്ത ആരെയും ഏട്ടൻ കെട്ടില്ല… പിന്നെ ഏട്ടന് ഒരാളെ ഇഷ്ടം ആണ്… “

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *