ദൂരെ ഒരാൾ 4 [വേടൻ] 577

ചെറിയ ഒരു നാണത്തോടെയാണ് ഞാൻ അത് പറഞ്ഞത്… വീട്ടുകാർക്ക് എതിർപ്പ് ഉണ്ടങ്കിൽ ഒരാളെങ്കിലും വേണ്ടേ സപ്പോർട്ടിനു കുടുംബത്ത്

” ആയ്യോാ… എന്റെ ഏട്ടന് നാണം..ശോ ഇങ്ങോട്ട് നോക്കിയേ…. ആട്ടെ…. ആരാ എന്റെ ഏട്ടത്തിയമ്മ.. ”

അവൾ എന്റെ മുഖം ബലമായി ഉയർത്തികൊണ്ട് ചോദിച്ചു

” അതൊക്കെ എന്റെ മോള് അറിയും സമയം പോലെ ആള് ഇപ്പോളും അടുത്തിട്ടില്ല… പിന്നേ…. ”

” ഞാൻ ഒന്ന് നിർത്തി…..

” പിന്നെ.”

” മോള്… ആള് ആരാണെന്നു അറിയുമ്പോ ഏട്ടനെ വെറുക്കരുത്… കേട്ടല്ലോ ”

ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്ത്… ആവശ്യം വന്നാലോ…

” എന്റെ ഏട്ടൻ കൊണ്ട് വരണത് ആരായാലും എനിക്ക് ഒക്കെയാണ്.. ഈ പിശാച് ഒഴികെ.”

എനിക്കും ചിരിവന്നു…അങ്ങനെ അത് കഴിഞ്ഞു

” എന്താണ് ഏട്ടനും അനിയത്തിയും തമ്മിൽ ഒരു ഗൂഢാലോചന ”

റൂമിലേക്കു കേറിവന്നുകൊണ്ട് ഗംഗ ചോദിച്ചു. ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി കെട്ടിട്ടുണ്ടാകുമോ .

” ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിന്നതാ…. ”

ഒരു വെപ്രാളത്തോടെ കുഞ്ചു അവൾക് നേരെ ഇരുന്ന്

” എന്നെ കുറിച്ചാണോ.??.. ആണോ കുഞ്ചു..?. ”

ഞങ്ങടെ കൂടെ ബെഡിൽ ഇരുന്ന് കൊണ്ട് കുറച്ചു ഗൗരവത്തിലായി ചോദ്യം

” ഏയ്യ് അല്ലേച്ചി… ഞങ്ങളു ചുമ്മാ എന്റെ പഠിപ്പിന്റെ കാര്യം പറയുവായിരുന്നു… ”

” ആണോ എന്നാൽ കുഴപ്പമില്ല …. അല്ല ഏട്ടന്റെ മുഖത്തു എന്താ ഒരു വല്ലായിമ… തലവേദന ആണോ.”

എന്റെ മുഖത്തേക്ക് കാര്യം ആയി നോക്കികൊണ്ട് അവൾ തിരക്കി… അതിന് കുഞ്ചു ആണ് മറുപടി കൊടുത്തത്.

” അത്… അതിപ്പിന്നെ ഏട്ടന് ഇന്നലത്തെ ഉറക്കം ശെരിയാകാഞ്ഞിട്ടാ… കിടന്നോ ഏട്ടാ… ഞങ്ങളു പിന്നെ വരാം ”

എന്നെ രക്ഷിക്കാൻ ആയി എന്റെ മോള് തന്നെ വേണ്ടി വന്നു.. പക്ഷെ എന്റെ വിധി നേരത്തെ ദൈവം എഴുതിയിരുന്നു…

” ഞങ്ങളല്ല നീ..!!!.. നീ താഴേക്ക് പൊയ്ക്കോ… ഞാൻ പിന്നെ അങ്ങോട്ട് വന്നേക്കാം… ”

എന്നും പറഞ്ഞു ഗംഗ അവളെ പുറത്തേക്കു തള്ളി. കുഞ്ചു എന്നെ നോക്കി പിന്നീട് എന്തൊക്കയോ പിറുപിറുത് താഴേക്ക് പോയി..

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *