ദൂരെ ഒരാൾ 4 [വേടൻ] 577

ഞങ്ങൾ താഴേക്ക് ചെന്നു .. കുറച്ച് നേരം അവിടെ ഇരുന്നിട്ട്.. പിന്നെ വെളിയിലേക്ക് എന്നേം കൊണ്ട് ആ മാരണം നടന്നു.

” ഏട്ടന് എന്തോ മസിലാ.. ജിമ്മിൽ പോകുന്നുണ്ടോ ഇപ്പോളും.. ”

എന്റെ കൈയിൽ ഒക്കെ പിടിച്ചുനോക്കിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു.

” അഹ് ഇടക്ക്, നേരത്തെ എന്നും പോകുവായിരുന്നു ഇപ്പോ സമയം ഇല്ലാലോ ”

” ഒരു ദിവസം എന്റെ കോളേജിൽ ഏട്ടൻ ഒന്ന് വരണേ… ”

” എന്തിന്… ”

ഞാൻ ചെറിയ അമ്പരപ്പോടെ ചോദിച്ചു

” ഏയ്‌ വേറെ ഒന്നും അല്ല ചുമ്മാ ഷോ ഇറക്കവല്ലോ ”

” ഒരു ഷോയും ഇല്ല,, നീ നിന്റെ പാട് നോക്കി പോയെ പെണ്ണെ .. ”

അല്പം അരിശത്തോടെ ഞാൻ പറഞ്ഞു മുന്നോട്ട് നീങ്ങി പെട്ടന്ന് ഞാൻ നിന്ന് ചേച്ചി…

” അല്ല ചേച്ചി ഇത് എങ്ങോട്ടേക്കാ ”

പുറകിൽ നിന്ന് വരുന്ന ഗാംഗ എന്നെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് ഗൗരിയോടായി ചോദിച്ചു

” ഞാൻ… ഇവനെ…… ഒന്ന് കാണാൻ ”

വിക്കി വിക്കി പറഞ്ഞൊപ്പിച്ചു

” അല്ല ഇപ്പോ എന്തിനാ ഏട്ടനെ കാണുന്നെ… ”

കുറച്ചു ഇഷ്ടക്കേടോടെയാണ് അത് ഗൗരിയോട് ചോദിച്ചത്

” ഹ നീ ചുമ്മാ ഇരി ഗംഗേ… എന്താ ചേച്ചി..? ”

ചേച്ചി അവളെ ഒന്ന് നോക്കിട്ട് എന്നോട് സംസാരിക്കാൻ തുടങ്ങി എന്റെ മുഖത്തു നോക്കാൻ ഒരു വല്ലായിമ ഉള്ളപോലെ

” എടാ ശാരി വിളിച്ചു നിന്നെ വിളിച്ചിട്ട് കിട്ടണില്ല പോലും… ”

” എന്താ കാര്യം….? ഫോൺ നോക്കിയില്ല ചേച്ചി ”

” നാളെ നമ്മക്ക് എല്ലാർക്കും കൂടെ ഒരു ബിസിനസ്‌ യാത്ര ഉണ്ടെന്നു അഞ്ചു ദിവസത്തേക്ക് ”

ഞാൻ ഒന്ന് ഞെട്ടി…

” എല്ലാരുവോ….. അപ്പോ ആ എലിസബത്തും ഉണ്ടോ ഈശ്വര…. ”

ഗൗരി ഞാൻ പറയുന്നതും കേട്ട് ചിരിച്ചു…. ഗംഗ ആരാ ഈ എലിസബത്ത് എന്നൊരു ഭാവത്തോടെ ഞങ്ങളുടെ സംസാരം വീക്ഷിക്കുന്നു.

” അല്ല ആരാ ഈ എലിസബത്ത് …..??? “

The Author

50 Comments

Add a Comment
  1. , അഞ്ജനക്ക് എന്താണ് പറ്റിയത്

  2. അപ്പൂട്ടൻ

    അടിപൊളി ❤❤

Leave a Reply

Your email address will not be published. Required fields are marked *