എക്ലിപ്സ് 2 [Sorrow] 188

അവൾ ഉരുണ്ട് താഴേക്ക് ചാടിയിട്ടുണ്ട്. പാവം. ഇപ്പൊ എൻറെ അവസ്ഥയും അതായിരിക്കും എന്ന് ആലോചിച്ചപ്പോൾ നട്ടെല്ലിന്റെ ഇടയിൽ കൂടെ ഒരു പുളിപ് കേറിയത്‌ പോലെ. ഇപ്പൊ മാടൻ കിടന്നു എന്റെ വണ്ടിയുടെ ബോണറ്റ്റിൽ തട്ടുന്നുണ്ട്.വണ്ടിയുടെ ബോണറ്റ്റ് എല്ലാം ഞെളുങ്ങി ആകെ തകിടം ആയിട്ടുണ്ട് എന്നാലും ഞാൻ വണ്ടി സ്ലോ ചെയ്തില്ല. മാടൻ എഞ്ചിനിൽ എത്തിയാൽ പിന്നെ എനിക്ക് മരണം തന്നെയാണ് വിധി.

അതിനു മുമ്പ് ഈ റോഡ് കടക്കണം.എന്നാൽ എനിക്ക് അതിനു പറ്റും എന്ന് തോന്നുന്നില്ല. ഞാൻ വണ്ടി അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കാൻ തുടങ്ങി. അതിൽ മാടന്റെ ആക്രമണം ഇച്ചിരി കുറഞ്ഞു. അതിനു വണ്ടിയുടെ മേൽ നിക്കാനുള്ള ശ്രമം കൂട്ടേണ്ടി വന്നു. എന്നാലും അധികം വെട്ടിക്കാൻ എനിക്ക് പേടി ആയിരുന്നു.

എങ്ങാനും വെയ്റ്റ് ഡിസ്ട്രിബുഷൻ അണീക്വൽ ആയി മറിഞ്ഞാൽ തീർന്നു. അങ്ങനെ ഒരു വിധം റോഡ് കഴിയാനായിരുന്നു. എന്നാൽ അപ്പോൾ ഒരു വലിയ ഇരുമ്പ് ഉരക്കുന്ന ശബ്ദത്തോടെ

മാടൻ എന്റെ ഡ്രൈവർ സീറ്റിന്റെ ഡോർ വലിച്ചു പൊട്ടിച്ചു എറിഞ്ഞു. എങ്ങനെയോ അതു മനസിലാക്കിയിട്ടുണ്ട് ഞാനാണ് ഇതിനെ കണ്ട്രോൾ ചെയ്യുന്നത് എന്ന്.അതു സൈഡിൽ അള്ളിപ്പിടിച്ചു അങ്ങോട്ട്‌ ഇറങ്ങി ഇപ്പോൾ അതിന്റെ മുഖവും എന്റെ മുഖവും തമ്മിൽ രണ്ടടിയോളം വ്യത്യാസം ഒള്ളൂ. ഞാൻ ശ്വാസം അടക്കി പിടിച്ചു വണ്ടി നേരെ തന്നെ പിടിച്ചു സ്പീഡ് കൂട്ടികൊണ്ടിരുന്നു.

പെട്ടെന്ന് മാടൻ എന്നെ നോക്കി കുതിച്ചതും സൈഡിൽ കണ്ട വീണു കിടന്ന മരക്കൊമ്പിലേക്ക് ഞാൻ കാറികൂകി വണ്ടി ചാരിച്ചതും ഒപ്പമായിരുന്നു.അതു അതിൽ തട്ടി അതെ ഇരുമ്പുരക്കുന്ന ശബ്‌ദം ഉണ്ടാക്കി തെറിച്ചതും ഞാൻ വണ്ടി നേരെ ആക്കി പറപ്പിച്ചു വിട്ടു. ഒരുവിധത്തിൽ ആഹ് റോട്ടിൽ നിന്നും കൂടുതൽ വെളിച്ചമുള്ള റോട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പുറകിലോട്ട് നോക്കിയപ്പോൾ ആ റോഡിന്റെ അറ്റത് കിതച്ചു കൊണ്ട് മാടൻ എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖത്ത് എന്തോ പ്രോമിസ് ഉള്ളത് പോലെ.

നിന്നെ ഞാൻ എടുത്തോളാം എന്ന് പറയുന്നത് പോലെ. ഞാൻ വീണ്ടും വണ്ടി ഓടിച്ചു മുൻപോട്ടു പോയി. ഇപ്പൊ പോകുന്നത് ഒടുക്കത്തെ സ്പീഡിൽ ആണ്. സന്ധ്യ ആകാൻ ആയിട്ടുണ്ട്. അതിനു മുമ്പ് ഗ്രാമത്തിൽ എത്തണം രാത്രി ഈ കാട്ടിൽ എന്തൊക്കെ ഉണ്ടാകുമെന്ന് എനിക്ക് ഊഹിക്കാൻ പോലും ആകുന്നില്ല. അങ്ങനെ പോകുന്ന വഴിക്ക് ദൂരെ ഒരു ഒരു ഗേറ്റ് പോലെ എന്തോ കണ്ടു. ചുറ്റും മരങ്ങൾ കൊണ്ട് മതിൽ പോലെ കെട്ടിയിട്ടുണ്ട്.

The Author

Sorrow

www.kkstories.com

11 Comments

Add a Comment
  1. Valare nannayittund
    Kambi ellelum vendilla
    Ethe thrillil angottu pokatte

  2. Bro ithu kadhakal.com ile add aaku, nalla views kittum..

  3. ഹായ് സോറോ,
    ഇന്നാണ് ഞാൻ രണ്ടു ചാപ്റ്ററും വായിച്ചത്..
    നല്ല തുടക്കം..
    ഈ ഇനം കഥയ്ക്ക് വേണ്ടതെല്ലാം ചേരുംപടി..
    ഗ്രാമത്തിൽ എത്തും വരെ ഇത്രയും പേജുകൾ ഒക്കെ മതി.. അത് കഴിഞ്ഞു പേജുകൾ കൂട്ടണം…
    ദയവായി ഇടയ്ക്ക് ഇത് നിർത്തി പോകരുത്.. പ്ലീസ്… നല്ല ഒരു ക്യാൻവാസ് നിങ്ങൾ ഒരുക്കിയിട്ടുണ്ട്… ഈ ചിത്രം പൂർണ്ണമായും നിങ്ങൾ വരച്ചിടണം… അപേക്ഷ ആണ്..

  4. etha twist
    page kootattto
    kadha kidilam
    thrilling anu
    kore koodi mumbott potte

  5. പൊന്നു.?

    കൊള്ളാം….. സൂപ്പർ…..
    വളരെ ആകാംക്ഷ നിറഞ്ഞ പാർട്ട്…..

    ????

  6. Kambi vennonnu arangilum paranjo e floyil angu potte.. nice ayyittindu???

  7. റിട്ടയേർഡ് കള്ളൻ

    രണ്ടാം ഭാഗം ശരിക്കും ത്രില്ലിംഗ് ആയിരുന്നു, ഇത്ര പെട്ടെന്ന് ഇതിനൊരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു പേജുകൾ കൂട്ടി എഴുതിയാൽ നന്നായിരുന്നു. സോറോ അതിനു ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  8. Sangathi poliyaanu bro .. enthinu kambi .. ningalu ploiyaanu

  9. ഇങ്ങനെ എഴുതുവാന്നേൽ കമ്പി ഒന്നും ബ്രോ. കിടിലോസ്കി സാനം ?

  10. adipoli.. adutha bhagathinai kathirikkunnu

  11. Kollam

Leave a Reply

Your email address will not be published. Required fields are marked *