മാളു : എനിക്കെന്താ എന്നല്ലേ, കാണിച്ച തരാം ഞാൻ……..
ചവിട്ടിതുള്ളി എന്റടുത്തേക്ക് വന്നിട്ട് എന്റെ രണ്ടു കോളറിലും കുത്തിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു
മാളു : ഇപ്പൊ ഇവിടെ വച്ച നിർത്തിക്കോണം നിങ്ങൾ തമ്മിലെന്താണേലും, ഇല്ലെങ്കി രണ്ടിനേം ഞാൻ കൊല്ലും
ഇത് പറയുമ്പോ അവൾ തനി ഭദ്രകാളി മൂഡിലേക്കെത്തിയിരുന്നു. എന്നിട്ടവൾടെ റൂമിലേക്ക് കേറി കതക് വലിച്ചടക്കുന്ന ശബ്ദമാണ് ഞാൻ കേട്ടത്. ഇവിടെ ഇപ്പൊ എന്താ നടന്നെ എന്നറിയാത്തവസ്ഥയിൽ ആയിരുന്നു ഞാൻ. ഇവൾ ഇതിനും മാത്രം കലിപ്പ് ആവാൻ ഞാൻ എന്താ ചെയ്‌തെന്ന് എത്ര ആലോചിട്ടുമെനിക്ക് പിടികിട്ടുന്നില്ലായിരുന്നു. മുൻപ് ഇവളെ ഇതേ അവസ്ഥയിൽ ആയിരുന്നു എന്ന് ഞാൻ കേട്ടറിഞ്ഞത് ഞാൻ ഒരു ആക്‌സിഡന്റ് കഴിഞ്ഞ് ഹോസ്പിറ്റൽ വാസം കഴിഞ്ഞെത്തിയപ്പോളായിരുന്നു. അന്നെനിക്ക് ബൈക്ക് എടുത്ത സമയം ആയിരുന്നു. ഞാൻ ബൈക്കെടുത്തതിന്റെ ആവേശം റോഡിൽ കാണിച്ചപ്പോൾ കയ്യീന്ന് പോയി, എന്നാലും ഒരു കയ്യൊടിഞ്ഞു എന്നതൊഴിച്ചു വേറൊന്നും പറ്റിയില്ലായിരുന്നു. ഞാൻ പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന ടൈമിൽ ആയിരുന്നു ആക്‌സിഡന്റ്. ഞാൻ ആക്‌സിഡന്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോ മുതൽ എന്റടുത്തെന്ന് മാറില്ലായിരുന്നു മാളു. അച്ഛൻ നാട്ടിലുള്ള ടൈം ആയിരുന്നത്. ഞാൻ ആക്‌സിഡന്റ് ആയ ടൈമിൽ ബൈക്കെടുത്ത കൊടുത്ത് എന്നെ കൊല്ലാൻ നോക്കി എന്നും പറഞ്ഞു അച്ഛനെ നിലത്തുനിറത്തിലാന്നൊക്കെ അമ്മ പറഞ്ഞ ഞാൻ അറിഞ്ഞേ. അന്ന് ഇതുപോലെ ഉറഞ്ഞുതുള്ളുവായിരുന്നു എന്നമ്മ പറഞ്ഞപ്പോ ഞാനത് കാര്യക്കീല. കാരണം എപ്പോളും വഴക്ക് ഉണ്ടാക്കുവെങ്കിലും ഞങ്ങൾ തമ്മിൽ ഒരു പ്രേത്യേക ബോണ്ടിങ് ഉണ്ടായിരുന്നു. അച്ഛനോ അമ്മയോ ഞങ്ങളിലൊരാളെ വഴക്ക് പറയാൻ ഞങ്ങൾ സമ്മതിക്കില്ലായിരുന്നു. പക്ഷെ ഇപ്പൊ ഇതിനാണിത്ര കലിപ്പായതെന്ന് എനിക്കൊട്ടും പിടികിട്ടുന്നില്ലായിരുന്നു.
കുറേനേറായിട്ടും അവൾ പുറത്തേക്കിറങ്ങാത്തതുകൊണ്ട് ഞാൻ റൂമിലേക്കുപോയി. കോളിങ് ബെൽ അടിക്കുന്ന കേട്ട് ഞൻ താഴേക്ക് വരുമ്പോ ഷൈനിയും മാളുവും കൂടി ഹാളിൽ ഉണ്ടായിരുന്നു. മാളുവിന്റെ കണ്ണൊക്കെ ചുവന്നു കലങ്ങിയിരിക്കുന്നു. അതുകണ്ടേപ്പോ മനസിന് വല്ലാത്തൊരു നീറ്റൽ. എത്രയൊക്കെ അടി ഉണ്ടാക്കിയാലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കരയാൻ ഞങ്ങൾ സമ്മതിക്കാറില്ലായിരുന്നു. മാളു ഷൈനിയോടെ എന്തോ പറഞ്ഞിട്ട് അവളുടെ മുറിയിലേക്ക് പോയി. ഷൈനി മുകളിലേക്ക് നോക്കുമ്പോ പടികളിറങ്ങി വരുന്ന എന്നെയ കാണുന്നേ. എന്നെ കണ്ടതും കൈ വീശി ഒരു
Kolaam…….. Super.
????
കഥ nice ആണ്. പക്ഷേ സ്പീഡ് ഒരുപാട് കൂടിയ പോലെ തോന്നി. അമ്മയുമായുള്ള സീനിൽ പ്രത്യേകിച്ച്. പറ്റിയാൽ അതൊന്ന് clear ചെയ്യണേ
അടിപൊളി നോവൽ തുടരുക
ഈ കഥയുടെ 5ാം ഭാഗം ഉടൻതന്നെ പ്രസിദ്ധീകരിക്കണം