അവൻ ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു.
“മീരേ, ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്.”
മീര ഒരു നിമിഷം സ്തംഭിച്ചു നിന്നു. പിന്നെ അവളുടെ മുഖത്ത് ദേഷ്യം പടർന്നു.
“എന്താ പറഞ്ഞത്? എന്തായാലും തമാശ ഇത്തിരി കൂടിപ്പോയി. എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു കൊല്ലമായി. വെറുതെ ആ പേര് പറഞ്ഞു ഓരോരുത്തർ ഇങ്ങോട്ട് വരരുത്. ഇറങ്ങിക്കോ ഇവിടുന്ന്!”
”മീരേ, നിൽക്ക്… ഒന്ന് കേൾക്ക്. എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. ഈ ശരീരം വേറെയാണ്, പ്രായം കുറവാണ്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ഓർമ്മകളുമായാണ് ഞാൻ വന്നിരിക്കുന്നത്.”
മീര തളർച്ചയോടെ കൈകൾ പിണച്ചു കെട്ടി.
“ഇതാരെങ്കിലും പറഞ്ഞുവിട്ടതാണോ നിന്നെ? അതോ വല്ല പ്രാങ്കും ആണോ?”
അവൻ കുറച്ചുകൂടി അടുത്തേക്ക് വന്നു.
“പ്രാങ്ക് ഒന്നുമല്ല മീരേ. നീ നോക്ക്… എന്റെ കണ്ണുകളിലേക്ക് നോക്ക്!!”
യുവാവ് ചെറിയൊരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു.
“നിന്നെത്തന്നെയാ മീരേ ഞാൻ തേടുന്നത്. നീ എന്നെ തിരിച്ചറിയുന്നില്ലേ? ഞാൻ സന്ദീപാണ്. നിന്റെ സന്ദീപ്. ഇന്ന് എന്റെ ഓർമദിവസമല്ലേ? ഒരു പായസപ്പൊതിക്കുവേണ്ടി ഞാൻ വരുമെന്ന് നീ ഇന്നും കാത്തിരിക്കുകയല്ലേ?”
”നിനക്കെന്താ ഭ്രാന്താണോ..എന്തൊക്കെയാ നീ പറയുന്നത്?”
”മീരേ, ഒന്ന് നിൽക്ക്… എനിക്കറിയാം ഇത് വിശ്വസിക്കാൻ പാടാണെന്ന്. പക്ഷേ നിന്റെ സന്ദീപിന്റെ അതേ ആത്മാവുമായാണ് ഞാൻ വന്നിരിക്കുന്നത്.”

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..