”ഇപ്പോൾ എന്തിനാ വന്നത്?”
അവൾ വിറയലോടെ ചോദിച്ചു.
”എനിക്ക് ഈ ജന്മമെങ്കിലും നിനക്ക് വേണ്ടി ജീവിക്കണം മീരേ. നമ്മൾ പാതിവഴിയിൽ നിർത്തിയ ആ പ്രണയം പൂർത്തിയാക്കണം. എനിക്ക് നിന്നെ വീണ്ടും വിവാഹം കഴിക്കണം. പഴയതെല്ലാം മറന്ന്, നിന്റെ ഈ സന്ദീപിനെ നിനക്ക് സ്വീകരിക്കാൻ കഴിയില്ലേ?”
അവൻ എഴുന്നേറ്റ് അവളുടെ അരികിൽ വന്നു നിന്നു. അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട ആ സ്പർശനം, ആ ശബ്ദം… എല്ലാം മീരയെ ഭ്രാന്ത് പിടിപ്പിച്ചു. പക്ഷേ അവളുടെ യുക്തി തടസ്സമായി നിന്നു.
“നിനക്ക് ഇരുപതിയഞ്ച് വയസ്സേ ഉണ്ടാവൂ… എനിക്ക് മുപ്പത്തിയഞ്ചും. ലോകം നമ്മളെ നോക്കി ചിരിക്കും. എന്റെ കുടുംബം നിന്നെ ഒരു തട്ടിപ്പുകാരനായി കാണും.പറ്റില്ല… നീ പറയുന്നതൊന്നും…പറ്റില്ല..”
എന്നാൽ മീരയുടെ വാക്കുകൾ അയാൾ ചെവിക്കൊണ്ടില്ല..
മീരയുടെ തടസ്സങ്ങൾ അവഗണിച്ച്, സ്വന്തം വീടെന്ന അധികാരത്തോടെ ആ യുവാവ് ഉമ്മറപ്പടികൾ കയറി അകത്തേക്ക് കടന്നു. വർഷമായി മീര കാത്തുസൂക്ഷിച്ച ആ വീടിന്റെ അന്തരീക്ഷം അവനെ വല്ലാതെ ഉലയ്ക്കുന്നുണ്ടായിരുന്നു.
പരിചിതമായ ചുവരുകൾ….
അവൻ ലിവിങ്ങ് റൂമിലേക്ക് സാവധാനം നടന്നു.
ഓരോ ചുവരിലും അവന്റെ കണ്ണുകൾ ഉടക്കിനിന്നു. അവിടുത്തെ സോഫയുടെ വിരിപ്പും, ജനാലക്കൽ തൂക്കിയിട്ടിരിക്കുന്ന കർട്ടന്റെ നിറവും പോലും അവൻ അതീവ താല്പര്യത്തോടെ നോക്കി.
”ഈ സോഫയുടെ വലതുവശത്തെ സ്പ്രിംഗ് അന്നും കേടായിരുന്നു… നീ അത് മാറ്റിയില്ലേ മീരേ?”

എന്തിന്? അങ്ങനെ ആണേൽ ഈ കഥയുടെ ത്രില്ല് പോകും
ഈ കഥ ഒരു ഫാന്റസി കഥയാണ്
so സന്ദീപിന്റെ ആത്മാവാണ് ആ ശരീരത്തിൽ എങ്കിൽ കഥ ഒരു ഫ്രഷ് സബ്ജെക്ട് ആണ്
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗.
നല്ല തുടക്കം. തുടരണോ എന്ന് ചോദിക്കാതെ ബാക്കി കൊണ്ടുവാ 🤗
ഒത്തിരി ഇഷ്ടായി ബ്രൊ
നല്ല പുതുമയെറിയ കഥാ തന്തു
മരിച്ചുപോയ ഭർത്താവിന്റെ ആത്മാവ് പുതിയ ശരീരവുമായി വരുന്ന കഥ ഇവിടെ ആദ്യമായാണ്
അത് ബ്രൊ പിടിച്ചിരുന്ന അവതരണത്തോടെ പറഞ്ഞു
അടുത്ത ഭാഗം കഴിവതും വേഗം തരണേ ബ്രൊ
wow🥰 സൂപ്പർ
ബാക്കി പോരട്ടെ
wtg
💥💥❤️❤️💥💥💥❤️❤️💥💥
യാ മോനെ
കിടു തുടക്കം..!!
Pls continue
അവസാനം മീരയ്ക്ക് ആ യുവാവ് പറ്റിക്കുകയാണെന്ന് എന്ന് മനസിലാവണം.. “സന്ദീപിൻ്റെ video , ഡയറി , folder”
Love story + thangalude ezhuthu.😁
Zupper💞 baakki athikam thaamasikkathe tharumennu pretheekshichotte..
അവൻ last ചതിക്കുന്നത് ആകു
ഒരു സ്പെഷ്യൽ സ്റ്റോറി…
ആചര്യപ്പെടുത്തുന്ന വരികൾ…
സ്വാപ്നങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന എഴുത്ത്…
ആകാംഷ ഏറുന്നു… വിശ്വസിക്കാൻ പറ്റുന്നില്ല….
തുടരൂ….
❤️🔥❤️🔥❤️🔥❤️🔥❤️🔥
എന്റെ പോന്നോ.. ❤️❤️❤️❤️❤️❤️❤️
തീപ്പൊരി ഐറ്റം..🥰🥰
ഇമ്മാതിരി കഥകളാണ് നമ്മ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്..
പെട്ടന്ന് ബാക്കി എഴുതി പോസ്റ്റ്..
ഇല്ലേൽ നിങ്ങളെ ഞാൻ ബോമ്പിട്ട് കൊല്ലും.
ഇഷ്ടം മാത്രം❤️❤️
എന്ന് ഭ്രാന്തൻ..