?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന] 1570

”മനോജ് നമ്മുടെ പയ്യനല്ലേ ,നിങ്ങളുടെ അടുത്ത് നിന്നവൻ നേരെ വന്നത് എന്റെ അടുത്തേക്കാ ,അവിടുന്ന് ഞങ്ങൾ വേറെ ഒരു സ്ഥലം വരെ പോയി വേണ്ട ആളുകളെ കൂട്ടി ഇങ്ങോട്ടു പോന്നു , എവിടെ ആ പൊലയാടി മോൾ ..”

അപ്പോഴേക്കും ആകാശ് ഷൈനിയെയും താങ്ങി പിടിച്ചു ഞങ്ങളുടെ അടുത്തെത്തിയിരുന്നു ,

”ഓ ഈ പൊലയാടി മോളാണോ ആള് ,ഡീ നിനക്കെന്നെ അറിയുമോ ,കേട്ടോ അർജുൻ പഴയൊരു നേതാവിന്റെ മോളാ ഇവള് ..ആദർശം തലയ്ക്ക് പിടിച്ചു കുടുംബം പോലും നോക്കാതെ നടന്ന അങ്ങേരെ അവസാനം ശത്രുക്കള് വഴിയിലിട്ടു തീർത്തു , ഇപ്പൊ കുരിശുകവലയിലെ കോളനിക്കടുത്തുള്ള പൊളിഞ്ഞു വീഴാറായ വീട്ടിലാ താമസം അല്ലേടി ,ഇപ്പോഴും ആകെ പൊളിഞ്ഞു കിടക്കുകയാണല്ലോടി വീടൊക്കെ ,അരുണിന് പെമ്പിള്ളേരെ കൂട്ടിക്കൊടുത്തിട്ടു കാശൊന്നും ഒക്കുന്നില്ലേ ,അതോ കിട്ടുന്നത് മൊത്തം അടിച്ചു പൊളിച്ചു കളയുകയാണോ ………………………..എന്താടി നോക്കുന്നെ ? ഓ ഞാനെങ്ങനെ നിന്റെ വീടിന്റെ അവസ്ഥ അറിഞ്ഞു എന്ന് വിചാരിച്ചാണോ ? ഒരു അരമണിക്കൂർ ആയതേയുള്ളു ഞാനവിടെ നിന്നും പോന്നിട്ടു ..?

”നിങ്ങൾ എന്റെ വീട്ടിൽ ………?”

”പോയി ,എല്ലാവരെയും കണ്ടു ,അതിലൊരാളെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരികയും ചെയ്തിട്ടുണ്ട് ..”

അത് കേട്ടതും ഷൈനിയുടെ മുഖം ആകെ ഷോക്കടിച്ച പോലെ വിളറി വെളുത്തു ,അവളുടെ ആ നിൽപ്പ് നോക്കി ഒന്ന് ചിരിച്ചു കത്രീന ആ ട്രാവൽറിന്റെ ബാക്ക് ഡോർ തുറന്നു , അകത്തേക്ക് കയറി ..

”അർജുൻ അവളെ ഇങ്ങോട്ടു കൂട്ടിക്കോ ?”

എനിക്കും എന്താണ് സംഭവിക്കുന്നതെന്ന് വല്യ പിടിയൊന്നും കിട്ടിയിരുന്നില്ല