?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] 1215

ആരും ശല്യപ്പെടുത്താനും പോകുന്നില്ല .. വന്ന കാര്യം സംസാരിച്ചിട്ട് ഞാൻ പെട്ടെന്ന് പോയേക്കാം ,, ”

”തിരക്കൊന്നും വേണ്ടെടി ,കട്ടിലിൽ മൂന്നാൾക്കുമുള്ള സ്ഥലമുണ്ട് ..”

” അയ്യോ വേണ്ട..ഇന്നൊരു കലാപരിപാടി കഴിഞ്ഞതിന്റെ ക്ഷീണം മാറിയിട്ടില്ല…..”

”അവൻ ? ….”

”ഉം….. അതെ..”

ഇരുവരുടെയും മുഖത്ത് ഭയം കടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു

”അർജുൻ ഇരിക്ക്.. കാര്യങ്ങൾ എല്ലാം നേരത്തെ ജയ വിളിച്ചു പറഞ്ഞു..കാലുപിടിച്ചു പറയുകയാണ് അവനെ വിട്ടേക്ക്,, ”

ഞാൻ രൂക്ഷമായി ചെറിയമ്മയെ നോക്കി ,ഞങ്ങൾക്ക് മാത്രമറിയാവുന്ന രഹസ്യം അവർ ….

”അർജുൻ ,വേറെ വഴിയില്ലാത്തതു കൊണ്ടാണ് , വൈത്തിയെ തേടി അവന്റെ ആളുകൾ അവസാനം എത്തി നിൽക്കുന്നത് ഇവളുടെ അടുത്താണ് ,അവിടുന്ന് എന്നിലേക്ക് അധികദൂരമില്ല ,,..നോക്ക് അർജുൻ ,ഞങ്ങൾ രണ്ടു പെണ്ണുങ്ങൾക്ക് എത്ര നേരം അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റും ,, ഇവരെ നോക്ക് ഇന്ന് ഇവര്ഡ്ഡ് ഷോപ്പിൽ നിന്നാണ് ചോദ്യം ചെയ്യാനായി പിടിച്ചു കൊണ്ട് പോയത്..എന്നിട്ട്? എന്നിട്ടെന്താ കിട്ടിയ അവസരം അവർ ശരിക്കും ഉപയോഗിച്ച് , വൈത്തിയുണ്ടായിരുന്നപ്പോൾ ഭയ ഭക്തിയോടെ നിന്നവർ ഇന്നവളെ , …”

ചെറിയമ്മ അടുത്തേക്ക് വന്നു എന്റെ തോളത്തു കൈവച്ചു .

”അർജുൻ , ….”

മാലിനിയും സോഫയിൽ നിന്നെഴുന്നേറ്റു എന്റെ അടുക്കലേക്ക് വന്നു …

”ജയ പറഞ്ഞത് ശരിയാണ് , സംശയം ഞങ്ങളുടെ നേരെ തന്നെയാണ്… അറിയുമോ നിനക്ക് ,വൈത്തി ഏറ്റവുമധികം ഉപയോഗിച്ചിരുന്നത് ഞങ്ങളെ രണ്ടു പേരെയുമാണ് ,അത് കൊണ്ട് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളറിയാതെയിരിക്കില്ല എന്നാണവർ പറയുന്നത് ., അരുൺ തിരിച്ചു വരും മുന്നേ എന്തെങ്കിലുമറിവുണ്ടെങ്കിൽ പറഞ്ഞു രക്ഷപെടാൻ നോക്കാനാണ് ഖാലിദ് പറഞ്ഞിരിക്കുന്നതു , അവനെന്നോട് കുറച്ചു താൽപ്പര്യമുള്ളതിന്റെ ഒറ്റ ആനുകൂല്യത്തിലാണ് ഞാനും രണ്ടും മക്കളും ജീവനോടെ ഇരിക്കുന്നത്.പക്ഷെ അരുൺ വന്നാൽ പിന്നെ…അവനുമാകില്ല രക്ഷിക്കാൻ , അത് കൊണ്ടാണ് …., കാല് പിടിക്കാം , അവനെ വിട്ടേക്ക് ,, ”

” ഇന്നലെ രാത്രിയിൽ ഏതോ ഹൈവേയിൽ അവസാനിച്ചവനെ ഞാൻ എങ്ങനെ തിരിച്ചു കൊണ്ട് വന്നു തരും…”

” അർജുൻ..? ”

രണ്ടാളും കേട്ടത് വിശ്വസിക്കാനാകാതെ ഞെട്ടി പരസ്പരം നോക്കി ,. വീഴാതിരിക്കാൻ മാലിനി കസേരപ്പിടിയിൽ കൈ അമർത്തി പിടിക്കുന്നത് കണ്ടു..

”അർജുൻ, മോനെ..”

ചെറിയമ്മ കിലുകിലെ വിറച്ചു കൊണ്ട് എന്നെ വട്ടം പിടിച്ചിരിക്കുകയുമാണ് ..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....

220 Comments

Add a Comment
  1. ആരോമൽ JR

    അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

    1. ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

  2. ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

  3. Sanju enthay ezhuthii kazhinjo status onnu update cheyyamo

  4. പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

  5. പൊളി സാധനം

    എന്റെ മോനെ കഥ തിരിച്ചു വന്നു 😘

  6. വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
    ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

  7. ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

  8. 3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

  9. എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

  10. എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

  11. Unknown kid (അപ്പു)

    ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു…?

    ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം….ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി…

    comment കണ്ടപ്പോൾ സന്തോഷം ആയി ?…ഇത്രെയും വേഗം last part um aayi vaa… we’re waiting…

  12. സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

    1. Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം… നോക്കട്ടെ

      1. അടുത്ത part udanay ഉണ്ടാവുമോ

      2. പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

Leave a Reply

Your email address will not be published. Required fields are marked *