“എനിക്ക് രമ്യയെ കൂട്ടിക്കൊണ്ട് വരണമെന്നൊക്കെ ഉണ്ടളിയാ…”..
“പിന്നെന്താ തടസം… ?”..
“അത്… അമ്മ…”..
“എന്റളിയാ… അളിയനിത് ഏത് ലോകത്താ… ?..
ഇങ്ങിനെയുണ്ടോ ഒരു
അമ്മയെപ്പേടി… ?”..
“ പേടിയല്ല അളിയാ…എനിക്കമ്മയെ ധിക്കരിക്കാൻ കഴിയില്ല…”..
എന്ത് പറഞ്ഞിട്ടും ഗോപി അടുക്കുന്നില്ല..
“നിനക്ക് രമ്യയോടൊപ്പം ജീവിക്കണമെന്നുണ്ടോ…?”..
“ഉം… അതൊക്കെയുണ്ട്… “..
“എന്നാ അമ്മയെ ഞാനെങ്ങനേലും പറഞ്ഞ് സമ്മതിപ്പിച്ചോളാം… പക്ഷേ,
നീ രമ്യയെ ഒന്ന് കാണാൻ പോണം… പറ്റിയാ നാളെത്തന്നെ… “..
“അയ്യോ അളിയാ, അമ്മ
അറിഞ്ഞാ… “..
“അമ്മ അറിഞ്ഞാ ഒലക്ക… നീ നാളെത്തന്നെ പോയി രമ്യയെ കാണണം… പറ്റിയാ ഒരു ദിവസം അവിടെ താമസിക്കണം…”..
അത് കേട്ട് ഭീതിയോടെ ഗോപി, ശ്രീനിയെ നോക്കി..
“എന്തേ… ?.. അവളുടെ വീട്ടിൽ ഒരു ദിവസം താമസിക്കാൻ വയ്യേ
നിനക്ക്… ?”..
“ അതല്ലളിയാ… അമ്മ അറിഞ്ഞാ…?”..
“അമ്മ അറിഞ്ഞാലല്ലേ… അമ്മ അറിയാതെ നിൽക്കാനുള്ള വഴി ഞാൻ പറഞ്ഞ് തരാം… നിനക്കവിടെ നിൽക്കുന്നതിൽ എന്തേലും എതിർപ്പുണ്ടോ… ?”..
ഗോപി ഇല്ലെന്ന് തലയാട്ടി…
✍️…” നാളെ രാത്രി നല്ല സൽക്കാരം ഒരുക്കണം ട്ടോ അമ്മേ… മരുമോൻ വിരുന്നിന് വരുന്നുണ്ട്… “..
ഫോണിലൂടെ ചിത്രയോട് സംസാരിക്കുകയാണ് ശ്രീനി.. നേരം രാത്രി പത്ത് മണിയായിട്ടുണ്ട്..രമ്യയുടെ അഛൻ ഇനിയും വീട്ടിലെത്തിയിട്ടില്ല.. പൊട്ടിപ്പോയ ബിസിനസ് രണ്ടാമത് തുടങ്ങാനായുള്ള ഓട്ടത്തിലാണയാൾ.. പാതിരാത്രി എപ്പഴേലുമാണ് വീട്ടിലെത്തുക.. രമ്യയും,ചിത്രയും ഭക്ഷണം കഴിച്ചിട്ട് കിടക്കുകയാണ്..

അവസാനിച്ചു എന്ന് പറഞ്ഞിടത്താണ് സത്യത്തിൽ ഈ കഥ തുടങ്ങുന്നത്😁 നിർത്തല്ലെ മുത്തെ. രമ്യ, രമ്യയുടെ അമ്മ അവരേയൊക്കെ കളത്തിലോട്ടിറക്ക്.