‘ കുറുപ്പ് സാർ ആണോ…?
ഞാൻ ചോദിച്ചു
‘അതേ.. എന്റെ ബന്ധു ആണ്..’
ടീച്ചർ പറഞ്ഞു.. ശവമടക്ക് കഴിഞ്ഞു ടീച്ചർ പോകുന്ന വഴിയാണ്..
‘നീ ഇപ്പൊ എന്താ ചെയ്യുന്നെ..?
‘ഞാൻ ഇതൊക്കെ തന്നെ…’
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. പക്ഷെ ടീച്ചറിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു
‘ഇതോ…? നീ പിന്നെ പഠിക്കാൻ പോയില്ലേ…?
ടീച്ചർ ആകുലതയോടെ ചോദിച്ചു
‘ഇല്ല.. പിന്നെ പഠിക്കാൻ പറ്റിയില്ല..’
ഞാൻ ജാള്യതയോടെ പറഞ്ഞു. അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ട് എന്നെ പ്രമീള ടീച്ചർക്ക് വലിയ കാര്യം ആയിരുന്നു. ഞാൻ പത്തു കഴിഞ്ഞു പഠിപ്പ് നിർത്തി എന്നറിഞ്ഞപ്പോ അവർക്ക് വലിയ വിഷമം ആയി.. അതിന്റെ കാരണം ഒന്നും ഞാൻ പറഞ്ഞില്ല. ഒരു മങ്ങിയ ചിരി ആയിരുന്നു അപ്പോൾ എന്റെ മുഖത്ത്.. എന്റെ ജീവിതസാഹചര്യത്തെ കുറിച്ച് ചെറിയ അറിവ് ഉണ്ടായിരുന്നത് കൊണ്ടാവണം ടീച്ചർ പിന്നെ എന്നോട് കൂടുതൽ ആയി ഒന്നും തിരക്കിയില്ല
ടീച്ചറോട് യാത്ര പറഞ്ഞു ഷാപ്പിലേക്ക് നടക്കുമ്പോ ആണ് ഞാൻ സ്കൂളിലെ പഴയ കാര്യങ്ങൾ ഒക്കെ ഓർത്തത്. മലയാളം ആയിരുന്നു ടീച്ചറിന്റെ വിഷയം. മലയാളവും കണക്കും ഞാൻ നന്നായി പഠിക്കുന്ന കൂട്ടത്തിൽ ആയിരുന്നു. മിക്കപ്പോഴും ക്ലാസ്സിൽ അതിന് രണ്ടിനും എനിക്ക് ആയിരിക്കും കൂടുതൽ മാർക്ക്.. അത് കൊണ്ട് തന്നെ പ്രമീള ടീച്ചർ അടക്കം പല ടീച്ചർമാർക്കും എന്നോട് വലിയ ഇഷ്ടം ആയിരുന്നു.. ഞാൻ പത്തു കഴിഞ്ഞു പഠിപ്പ് നിർത്തും എന്ന് അവർ ചിലപ്പോൾ ചിന്തിച്ചു കാണില്ല
പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാണ് അമ്മയ്ക്ക് അസുഖം കൂടിയത്. അത് കഴിഞ്ഞു പിന്നെ പഠിക്കാൻ ഒന്നും പോകാൻ എന്നെ കൊണ്ട് പറ്റിയില്ല. വയ്യാത്ത അമ്മൂമ്മയേ കൊണ്ട് മാത്രം അമ്മയെ നോക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അമ്മ മരിച്ചു കഴിഞ്ഞു പിന്നെ പഠിത്തത്തെ കുറിച്ച് ഒന്നും ചിന്തിക്കാനും ഞാൻ നിന്നില്ല. എങ്ങനെ എങ്കിലും വീട്ടിൽ അരി വേവണം എന്ന ചിന്തയെ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളു. അങ്ങനെ ആണ് മീൻ പിടിക്കാൻ തുടങ്ങിയത്.
ഈ ആഴ്ച കാണുമോ