എൽ ഡൊറാഡോ [സാത്യകി] 1455

അടുത്ത് നിന്ന കൊണ്ട് ശിവദ ചേച്ചി പറയുന്നത് എനിക്ക് ചെറുതായി കേൾക്കാം

 

‘നീ വാ.. നീ ഇല്ലാതെ ഇവിടെ ഒരു രസവുമില്ല..’

ജസ്‌നിത്ത പറഞ്ഞു

 

‘വരാടാ.. അമ്മ അവിടെ വെല്ലോം ഉണ്ടോ..?

ശിവ ചോദിച്ചു

 

‘ഞാൻ വിളിക്കാം..’

ജസ്‌നിത്ത പറഞ്ഞു

 

‘ഞാൻ പോയി വിളിക്കാം…’

കുഞ്ഞു ആയിഷ പെട്ടന്ന് ചാടി എഴുന്നേറ്റു അനില അമ്മായിയെ വിളിക്കാൻ പാലയ്ക്കലേക്ക് ഓടി

 

ജസ്‌നിത്ത അതിനിടയിൽ ശിവ ചേച്ചിയോട് അവിടുത്തെ വിശേഷങ്ങൾ ഒക്കെ ചോദിക്കുവാണ്. ശിവ ചേച്ചി അവരുടെ മാമന്റെ വീട്ടിൽ പോയതാണ്. ഞാൻ വരുന്നതിന് ഒരു ദിവസം മുന്നേ ആണ് ചേച്ചി പോയത്. അല്ലേൽ ചേച്ചിയെ കാണാമായിരുന്നു. ആളെ കാണാത്ത കൊണ്ട് ശിവദ ചേച്ചിയോട് എനിക്കൊരു കൗതുകം തോന്നി

 

കാരണം ഇവിടെ ആരോട് സംസാരിച്ചു ഇരുന്നാലും എപ്പോൾ എങ്കിലും സംസാരത്തിന് ഇടയിൽ ശിവ ചേച്ചിയെ പറ്റി എന്തേലും ഇവരൊക്കെ പറയും. പ്രായത്തിൽ ശില്പ ചേച്ചിയാണ് ഇവിടെ മൂത്തത് എങ്കിലും എല്ലാർക്കും ഒരു ചേച്ചിയെ പോലെ ഉള്ളത് ശിവയേ ആണ്. ശിവ ചേച്ചി പറഞ്ഞാൽ ഇവിടെ ആർക്കും എതിർ വാക്കില്ല. ആരും ചേച്ചിയോട് എതിർ പറയാനും പോണില്ല. എല്ലാരോടും വഴക്കുള്ള സന്ധ്യ പേരമ്മ പോലും ചേച്ചിയായി നല്ല രസത്തിൽ ആണ്. അങ്ങനെ പറഞ്ഞു കേട്ടടുത്തോളം ആൾ അടിപൊളി ആണ്..

 

‘ശിവദ ചേച്ചിയാണോ…?

അവരുടെ സംസാരത്തിന് ഇടയിൽ ഞാൻ വെറുതെ ജസ്‌നിത്തയോട് ചോദിച്ചു.

 

‘അതേ.. നിനക്ക് സംസാരിക്കണോ..?

ജസ്‌നിത്ത റിസീവർ എനിക്ക് നേരെ നീട്ടി

 

‘വേ.. വേണ്ട..’

The Author

സാത്യകി

139 Comments

Add a Comment
  1. വെടിമറ ജൂടൻ

    ഈ ആഴ്ച കാണുമോ

Leave a Reply

Your email address will not be published. Required fields are marked *