ഞാൻ പറഞ്ഞു
‘സംസാരിക്കെടാ…’
ചേച്ചി ഫോൺ എന്റെ കയ്യിൽ പിടിച്ചു തന്നു..
‘ഹലോ…’
ഞാൻ ഒരു അങ്കലാപ്പോടെ സംസാരിച്ചു
‘ഹലോ.. ഇതാരാ…?
അപ്പുറെ നിന്നും ചോദ്യം വന്നു.. ഞാൻ എന്ത് പറയും..?
‘ഞാൻ.. ഞാൻ നന്ദു…’
കുറച്ചു വല്ലായ്മയോടെ ഞാൻ പറഞ്ഞു
‘എത് നന്ദു…?
ശിവദ ചേച്ചി തിരിച്ചു ചോദിച്ചു
‘ഇവിടെ.. സ്നേഹ ചേച്ചിയുടെ വീട്ടിലെ…’
എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു .
‘നീ എന്ന് വന്നു….?
പരിചയം ഉള്ള ആളുകളോട് ചോദിക്കുന്ന പോലെ ചേച്ചി എന്നോട് ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോ എന്റെ ഉള്ളിൽ എന്തോ ഒരു കുളിർ കോരി.. അത് എന്തിനാണോ..?
‘ഞാൻ ഒരാഴ്ച ആയി…’
ഞാൻ പറഞ്ഞു
നല്ല ശബ്ദം ആണ് ശിവദ ചേച്ചിയുടെ. കുറെ നേരം സംസാരിച്ചു ഇരിക്കാൻ തോന്നും. പക്ഷെ കുറച്ചു ബലം പിടിച്ചു സംസാരിക്കുന്ന കൊണ്ട് എനിക്ക് എന്തോ ഒരു പേടിയും തോന്നി. അത് സാധാരണ ആകും. കാരണം ഇവിടെ ഉള്ള മിക്കവർക്കും സ്നേഹം മൂടിയ ഒരു പേടി ചേച്ചിയോട് ഉണ്ട്. ഞങ്ങൾ അധികം സംസാരത്തിലേക്ക് പോകുന്നതിന് മുമ്പ് ആയിഷ കുട്ടി അനില അമ്മായിയെ വിളിച്ചോണ്ട് വന്നു.. ഞാൻ ഫോൺ അമ്മായിക്ക് കൊടുത്തു
‘ആഹാ നീ ആരോടാ സംസാരിച്ചോണ്ട് ഇരുന്നെ..?
ഫോൺ വാങ്ങി അമ്മായി ചേച്ചിയോട് ചോദിച്ചു
‘എനിക്ക് എന്താ അവനെ അറിഞ്ഞൂടെ…?
ചേച്ചി തിരിച്ചു ചോദിച്ചത് ഞാൻ കേട്ടു..
‘ എന്നാൽ ആരാ അത്…?
അമ്മായി ചിരിച്ചു കൊണ്ട് ചേച്ചിയോട് ചോദിച്ചു
‘അത് നമ്മുടെ നന്ദു അപ്ന…’

സാത്യകി നിങ്ങൾ ഒരു അസാധാരണ എഴുത്തുകാരനാണ്.തുടക്കം തന്നെ ഞെട്ടിച്ചു.(ചൂണ്ടയിടയിൽ)നിങ്ങളുടെ എഴുത്ത് വായനയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു.വ്യത്യസ്തമായ സ്റ്റോറി ലൈനുകൾ.എന്നൊന്നും കണ്ണേട്ടൻ്റെ സിനിമ കണ്ട ഫീലാണ് ആദ്യം ഭാഗം വായിച്ചപ്പോൾ തോന്നിയത്.🥰👍
നിങ്ങളുടെ കഥ വായിക്കാൻ ഏറ്റവും ഇഷ്ട്ടം എന്തന്നാൽ നിങ്ങൾ കഥ പറഞ്ഞ് പോവുന്ന വിധം ആണ് വളരെ മനോഹരമായി ആണ് നിങ്ങൾ കഥ എഴുതുന്നത് ❤️
Kollallo bro
❤️👌
ഈ ആഴ്ച കാണുമോ