‘നിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ സുലുവിനോട് പറഞ്ഞിട്ടുണ്ട്.. നിനക്ക് പഠിക്കാൻ അവിടെ എല്ലാ സൗകര്യവും ഉണ്ടാകും…’
ടീച്ചർ അധികം നീട്ടാതെ കാര്യത്തിലേക്ക് വന്നു
അതാണ് കാര്യം. എന്നെ വീണ്ടും പഠിപ്പിക്കാൻ വേണ്ടി ആണ് ടീച്ചർ ഇവരുമായി വന്നത്. ടീച്ചറിന്റെ ഒരു അകന്ന ബന്ധു കൂടി അച്ഛന്റെ രണ്ടാം ഭാര്യ എന്ന് എനിക്ക് അപ്പോളാണ് മനസിലായത്. രണ്ട് ദിവസം മുമ്പ് എന്നെ വഴിയിൽ വച്ചു കണ്ടതും എന്റെ അവസ്‌ഥ നേരിട്ട് കണ്ടതുമെല്ലാം ടീച്ചറെ വിഷമിപ്പിച്ചിരിക്കണം.. അതാണ് ഇങ്ങനെ ഒരു കാര്യവുമായി ഇങ്ങോട്ടേക്കു വരുന്നത്
‘ഞാൻ എങ്ങോട്ടും ഇല്ല…’
ഞാൻ ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു
‘പിന്നെ…? ഇവിടെ മീനും പിടിച്ചു ജീവിതം മുഴുവൻ തീർക്കാനോ…? നീ എന്ത് നന്നായി പഠിക്കുന്ന കുട്ടി ആണ്… നീ ഒരിക്കലും ഇങ്ങനെ ഭാവി കളയരുത്…’
ടീച്ചർ എന്നെ ഉപദേശിച്ചു
‘പഠിക്കാൻ ആണേൽ എനിക്ക് ഇവിടെ നിന്നും പഠിക്കാം..’
അവരെ ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
‘നിന്നോട് പഠിക്കാൻ പൊക്കോളാൻ പറഞ്ഞിട്ട് നീ കേട്ടിട്ടുണ്ടോ..? ഞങ്ങൾ പറഞ്ഞതാ ഞങ്ങൾ നോക്കിക്കോളാം എന്ന്.. അവന് പക്ഷെ ഇപ്പൊ വലിയ ആളായി ഇനി തന്നെ ജീവിക്കാം എന്ന വിചാരമാണ്…’
ശോഭാമ്മയും അവരുടെ കൂടെ കൂടി
‘എനിക്ക്.. എനിക്ക് പറ്റില്ല…’
ഞാൻ തീർത്തു പറഞ്ഞു.
ഇവരുടെ ഒപ്പം പോകാൻ എന്ത് ബന്ധം ആണ് എനിക്ക് ഇവരോട്. ജീവിച്ചിരുന്നപ്പോ അച്ഛൻ വന്നു വിളിച്ചാൽ പോകും അയാളുടെ കൂടെ ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു. പിന്നാണ് അയാളുടെ രണ്ടാം ഭാര്യ വന്നു വിളിക്കുമ്പോ പോകുന്നത്..
ഈ ആഴ്ച കാണുമോ