‘എല്ലാവരും സുന്ദരി ആണ്..’
ഞാൻ പറഞ്ഞത് സത്യം ആണ്..
‘അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ആരാണെന്ന് പറയണം..’
ഗോപു ചേച്ചി പറഞ്ഞു. ഞാൻ ആകെ പെട്ടു.. ഒരാളുടെ പേര് പറഞ്ഞാൽ ബാക്കി ഉള്ളവർ എന്ത് കരുതും എന്ന് ഞാൻ ചിന്തിച്ചു
‘പറ… ഞങ്ങളിൽ ആരാ ഏറ്റവും ഗ്ലാമർ…?
ജാനു ചേച്ചി അതിന് ഉത്തരം പറയാതെ എന്നെ വിടില്ല എന്ന നിലയിൽ ആക്കി
‘ഇവിടെ എല്ലാവരും ഇല്ലല്ലോ..? എല്ലാവരും ഉണ്ടേൽ നോക്കിയിട്ട് പറയാമായിരുന്നു..’
ഞാൻ ഒരു ഒഴിവ് കഴിവ് പറഞ്ഞു
‘ഇവിടെ ഇപ്പൊ ആരാ ഇല്ലാത്തത്..? മീതു ഇല്ല ജസ്‌ന ഇല്ല.. മീതുവിന് പകരം ഇവൾ ഉണ്ടല്ലോ..? അവൾ ആണേലും ഇവൾ ആണേലും ഒന്നല്ലേ..?
വേദുവിനെ നോക്കി ഗോപു ചേച്ചി പറഞ്ഞു
‘പിന്നെ ജസ്‌നിത്തയേ നീ കാണാത്തത് ഒന്നും അല്ലല്ലോ. അവൾ ഇവിടെ ഉണ്ടെന്ന് ഓർത്തു അങ്ങ് പറ നീ..’
എന്റെ രക്ഷപെടാൻ ഉള്ള അടവ് ഗോപു തകർത്തു
‘അപ്പോളും എല്ലാരും ആയില്ലല്ലോ.. ശിവദ ചേച്ചി കൂടി ഇല്ലേ..? ചേച്ചിയെ ഞാൻ കണ്ടിട്ടില്ലല്ലോ..’
ജാനു ചേച്ചിയുടെ അനിയത്തിയെ ഉദ്ദേശിച്ചു ഞാൻ പറഞ്ഞു
‘ശിവയേ കണ്ടിട്ട് നീ ഞങ്ങളുടെ ആരുടേയും പേര് പറയില്ല.. അത് കൊണ്ട് അവൾ ഇല്ലാത്ത ഈ സമയത്തു തന്നെ പറ…’
സ്നേഹേച്ചി എന്നെ നോക്കി പറഞ്ഞു
‘അതെന്താ…?
ഞാൻ മനസിലാകാതെ ചോദിച്ചു
‘എന്താന്ന് വച്ചാൽ അവളാണ് ഇവിടുത്തെ മിസ്സ് വേൾഡ്…’
ജാനു ചേച്ചി സ്വന്തം അനിയത്തിയെ കുറിച്ച് പറഞ്ഞു..
‘മിസ്സ് പൊന്മല…’
വേദു ചിരിച്ചു കൊണ്ട് തിരുത്തി…
ഇവരേക്കാൾ ഒക്കെ സുന്ദരിയോ…? എങ്കിൽ ശിവദ ചേച്ചി ഒരു സംഭവം തന്നേ ആയിരിക്കുമല്ലോ. ഞാൻ ഉള്ളിൽ ഓർത്തു.
ഈ ആഴ്ച കാണുമോ