ഇങ്ങനെ കുറ്റി തെറിപ്പിച്ചു പോകാനാണോ ഇത്രയും ഷോ എന്ന് രേഷ്മ എന്നെ കളിയാക്കി ചോദിച്ചു. ഇത് പോലത്തെ ഉരുപ്പടി ഒക്കെ ഇങ്ങനെ കുലുക്കി വന്നു പന്തെറിഞ്ഞാൽ സച്ചിൻ വരെ ഡക്ക് ആയി പോകും എന്ന് എനിക്ക് മറുപടി പറയണം എന്നുണ്ടായിരുന്നു.. ഔട്ട് ആയി അടുത്ത ടീമിന് ബാറ്റ് കൊടുക്കാൻ തുടങ്ങവേ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ ശിവേച്ചി എന്നെ ഗൗനിക്കാതെ പോയി. ഞാൻ ഒരു എതിരാളി ആകുമെന്ന് ചേച്ചി പ്രതീക്ഷിച്ചിരിക്കണം.. എന്നിട്ട് ഇങ്ങനെ ഔട്ട് ആയപ്പോൾ വിജയിച്ചു എന്നൊരു ഭാവം ചേച്ചിക്ക് വന്നു.. അതിന് കളി കഴിഞ്ഞിട്ട് ഇല്ലല്ലോ.. അല്ലേലും ഞാൻ ബോളിംഗ് സ്പെഷ്യലിസ്റ്റ് ആണല്ലോ.. നിന്റെ കുറ്റി ഞാൻ എടുത്തോളാം.. ഞാൻ മനസ്സിൽ പറഞ്ഞു..
ആദ്യം ബാറ്റ് ചെയ്യാൻ കയറിയത് ശിവേച്ചി ആയിരുന്നു. ഞങ്ങൾക്ക് വേണ്ടി ഫസ്റ്റ് ഓവർ ചെയ്തത് ആമിനയും. ഒരു പെൺകുട്ടി ഇത്രയും നന്നായി ബാറ്റ് ചെയ്യുന്നത് ഞാൻ ആദ്യമായ് കാണുകയാണ്. എല്ലാ പന്തും എങ്ങനെ നേരിടണം എന്ന് ചേച്ചിക്ക് നല്ല ബോധ്യം ഉണ്ട്. ഫസ്റ്റ് ഓവർ തന്നെ ആമിനയെ രണ്ട് സിക്സ് തൂക്കി വിജയഭാവത്തോടെ ശിവേച്ചി എന്നെ ഒന്ന് നോക്കി.. ഒറ്റയ്ക്ക് ഈ കളി ജയിപ്പിക്കാം എന്ന വിശ്വാസം ചേച്ചിക്ക് ഉണ്ട്.. വരട്ടെ.. എന്റെ ഓവർ വരട്ടെ.. കാണിച്ചു തരാം..
എന്നാൽ എന്റെ ഓവറിന് മുന്നേ തന്നെ അവർ കളി ജയിക്കുമെന്ന സ്‌ഥിതി ആയി. ആമിനയും വേദുവും അതേ പോലെ ആണ് ചേച്ചിക്ക് എറിഞ്ഞു കൊടുത്തത്. ആദ്യമെ ഞാൻ തന്നെ ഓവർ ചെയ്താൽ മതിയായിരുന്നു.. എന്തോ ഭാഗ്യത്തിന് കളി എന്റെ ഓവർ വരെ വന്നു. അവർക്ക് ജയിക്കാൻ നാല് റൺസ് വേണം.. ക്രീസിൽ ശിവേച്ചിയും ബോളുമായ് ഞാനും.. ഞാൻ ഒരുപാട് ഒന്നും പിന്നിലേക്ക് പോയില്ല. സ്റ്റമ്പിന് അടുത്ത് നിന്ന് തന്നെ ഓടി വന്നു കൈ കറക്കി വേഗത്തിൽ ഒറ്റയേറു.. ശിവേച്ചി കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ബോൾ ക്രീസിൽ.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ സ്റ്റമ്പിൽ തൊടാതെ ബോൾ പിന്നിലേക്ക് പോയി. രേഷ്മ ബോൾ തൊട്ട് പോലുമില്ല.. ബോൾ നേരെ ഉരുണ്ട് വെള്ളത്തിൽ.. ഞാൻ പെട്ടന്ന് ഓടി ചെന്നു ഓലമടൽ കൊണ്ട് ബോൾ തിരിച്ചു എടുത്തു..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ