എൽ ഡൊറാഡോ 4 [സാത്യകി] 1075

 

വീട്ടിൽ കയറിയിട്ട് ഞാൻ ചേച്ചിയെ കണ്ടില്ല. വീടിന് പിന്നിൽ വെളിയിൽ സൈക്കിൾ തുടച്ചോണ്ട് ഇരിക്കുവായിരുന്നു ചേച്ചി. ഞാൻ പതിയെ ചെന്ന് അടുത്തിരുന്നു. ചേച്ചി എന്നെ മൈൻഡ് ആക്കിയില്ല.. ഞാൻ സൈക്കിൾ ശ്രദ്ധിക്കുന്ന പോലെ നോക്കി ഇരുന്നു..

 

‘ഇത് ചേച്ചീടെ സൈക്കിളാ…?

ഞാൻ ഇതൊന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു

 

‘ഉം…’

ഒരു മൂളൽ മറുപടി ആയി കിട്ടി

 

‘എനിക്ക് നാട്ടിൽ ഒരെണ്ണം ഉണ്ടായിരുന്നു.. കുറച്ചു പഴയത് ആണ്.. എന്നാലും അടിപൊളി ആയിരുന്നു..’

ഞാൻ ചുമ്മാ ഒരു പുളു പറഞ്ഞു. എനിക്ക് സൈക്കിൾ ഒന്നും ഇല്ലായിരുന്നു. ഒരു കൂട്ടുകാരന്റെ സൈക്കിൾ ഇടക്ക് എനിക്ക് ചവിട്ടാൻ തരുമായിരുന്നു.. അത് വച്ചാണ് ചേച്ചിയോട് സംസാരിക്കാൻ ഞാൻ വെറുതെ ഒരു കള്ളം തട്ടി വിട്ടത്

 

‘ആം…’

അത്ര താല്പര്യം ഇല്ലാത്തൊരു മൂളൽ പിന്നെയും വന്നു. ഇതിന്റെ നാവ് ഇറങ്ങി പോയോ..? ഞാൻ മനസ്സിൽ ചോദിച്ചു.. ഭദ്രകാളിയുടെ നേരെ നിന്ന് ചോദിക്കാൻ പറ്റില്ലല്ലോ

 

‘ഞാൻ ഒരു തവണ ഓടിച്ചോട്ടെ…?

സൈക്കിളിനോടുള്ള കമ്പം കൊണ്ട് ഞാൻ പെട്ടന്ന് ചോദിച്ചു പോയി

 

‘വേണ്ട.. ഇത് ഞാൻ ആർക്കും ഓടിക്കാൻ കൊടുക്കാറില്ല…’

ഒരു ഗൂഡസ്മേരത്തോടെ ശിവേച്ചി എന്നെ നോക്കി പറഞ്ഞു

 

ചമ്മി. ചമ്മി അടപ്പ് തെറിച്ചു.. ആര്…? ഞാൻ തന്നെ…

പന്ത്രണ്ട് കളി തോൽപിച്ച വെയിറ്റ് ആണ് ഞാൻ ഒറ്റയടിക്ക് നശിപ്പിച്ചത്. അതിന്റെ പ്രതികാരം ശിവ വളരെ നിസാരമായി വീട്ടി. ഒരൊറ്റ ‘വേണ്ടായിൽ’

 

ശിവ ചേച്ചി ആർക്കും സൈക്കിൾ ഓടിക്കാൻ കൊടുക്കില്ല എന്ന് എനിക്ക് അറിയുന്നത് ആയിരുന്നു. അതറിഞ്ഞിട്ടും ഞാൻ എന്തിനാണോ ആ മണ്ടത്തരം ചോദിച്ചത്. അല്ലേൽ തന്നെ ചോദിച്ചാൽ തരുമെന്ന് ഉറപ്പില്ല, അപ്പോളാണ് കളിയും തോൽപ്പിച്ചു കൂക്കി വിളിച്ചിട്ട്.. വല്ലാത്തൊരു അക്കിടി ആയിപ്പോയി.. എന്റെ മുഖം ആകെ നാണം കേട്ട് ചീഞ്ഞു. ഞാൻ പതിയെ അവിടുന്ന് എഴുന്നേറ്റു.. ഓടണ്ട.. പതിയെ നടന്നു അങ്ങോട്ട്‌ ചലിക്കാം.. വിഷാദൻ ആയി ഞാൻ എഴുന്നേറ്റു തിരിച്ചു നടക്കാൻ തുടങ്ങവേ ചേച്ചി പിന്നിൽ നിന്ന് വിളിച്ചു

The Author

sathyaki

137 Comments

Add a Comment
  1. ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏

  2. 👍🏻👍🏻🙂

  3. 😒😒😒

  4. തന്നു

  5. Submitted ✅

  6. 🙂🙂🙂

  7. സോറി ടാ. മനഃപൂർവം അല്ല 😒

  8. 😢😢😢😢

  9. ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒

  10. എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട്‌ എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  11. ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.

    സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj

    1. കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്

  12. റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…

    1. റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ

Leave a Reply

Your email address will not be published. Required fields are marked *