പഠിക്കാൻ ഉള്ള പുസ്തകങ്ങൾ ഒക്കെ എനിക്ക് നേരത്തെ തന്നെ കിട്ടിയിരുന്നു. വേദു അവളുടെ പഴയ പുസ്തകം ഒക്കെ എനിക്ക് തന്നു. അത് കൊണ്ട് പുതിയത് വാങ്ങേണ്ട കാര്യമില്ല. മീതുവിന്റെ മായ ചിറ്റ രേഷ്മക്ക് കൊടുത്തു. പുസ്തകം ആദ്യമായ് കണ്ടപ്പോൾ പഠിക്കാൻ എനിക്ക് ഒരു ആഗ്രഹം ഒക്കെ തോന്നി. അത് തുറന്നു മറിച്ചു നോക്കിയപ്പോ എനിക്ക് ഒന്നും മനസിലായില്ല എന്നതാണ് സത്യം. പണ്ട് പഠിച്ചതൊക്കെ ഞാൻ അപ്പാടെ മറന്നു എന്നെനിക്ക് തോന്നി. എന്റെ ബുദ്ധിശക്തി ക്ഷയിച്ചോ എന്നൊക്കെ എനിക്ക് സംശയങ്ങൾ തോന്നാൻ തുടങ്ങി..
സ്കൂൾ തുറന്നതോടെ പിച്ചിക്കാവിലെ കളികൾ എല്ലാം പതിയെ നിന്നു. ആകെ ഞാനും രേഷ്മയും വേദുവും കാണും സ്കൂൾ ഇല്ലാതെ. ഞങ്ങൾ എന്ത് കളിക്കാൻ ആണ്. വഴിയിലേക്ക് ഇറങ്ങിയാൽ ഗ്രൗണ്ടിലും കളി ഉണ്ടാവില്ല. സ്കൂൾ തുറന്നാൽ പിന്നെ അവധി ദിവസങ്ങളിൽ മാത്രമേ പലപ്പോഴും കളി ഉണ്ടാവുള്ളു. അത് കൊണ്ട് അവധി ദിവസങ്ങളിൽ ഞാൻ പലപ്പോഴും ഗ്രൗണ്ടിൽ ഉണ്ടാകും. വല്ലപ്പോഴും അല്ലേ കളിക്കാൻ പറ്റുള്ളൂ..
കളി കഴിഞ്ഞു ചേട്ടന്മാർ ചിലരൊക്കെ ഗ്രൗണ്ടിന് മൂലയ്ക്കുള്ള മുളങ്കാട്ടിൽ പോയി ഇരിക്കാറുണ്ട്. ചെറിയ രീതിയിൽ വെള്ളമടിയും ബീഡി വലിയും ഒക്കെ ആണ് അവിടെ ഇരുന്നു പരുപാടി. പിള്ളേരെ ഒന്നും അവിടേക്ക് അടുപ്പിക്കില്ല. കളി കഴിഞ്ഞാൽ പറഞ്ഞു വീട്ടിൽ വിടും. എന്നിട്ട് ഇവർ ഇരുന്നു കൂടും.. കണ്ണൻ ചേട്ടൻ ഉണ്ടേൽ എന്നെയും അവിടെ നിർത്തില്ല, പറഞ്ഞു വിടും. കണ്ണൻ ചേട്ടൻ ഇല്ലാത്തപ്പോൾ ഞാൻ അവിടെ നിക്കാറുണ്ട്. ശരത്തും ശ്യാമും എന്നെ അങ്ങനെ ഓടിച്ചു വിടാറില്ല.. അവരുടെ കൂടെ അവിടെ വെറുതെ നിൽക്കുക ആണെങ്കിലും എനിക്ക് ഒരു വിലയാണ്. കുറച്ചു മുതിർന്നത് കൊണ്ടാണല്ലോ എന്നെ അവർ അവിടെ നിൽക്കാൻ അനുവദിച്ചത് എന്നെനിക്ക് തോന്നും. ഞാൻ ഒരു കുട്ടിയല്ല എന്ന് ഇവിടെ വന്നിട്ട് എനിക്ക് തോന്നുന്ന ചുരുക്കം ചില നിമിഷങ്ങൾ ആണ് ഇതൊക്കെ..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ