ബൈക്കിന്റെ പോലെ തന്നെ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിൽ അയാൾ ശരത് ചേട്ടനെ തെറി പറഞ്ഞു
‘തമ്പി ചേട്ടാ.. ഞാൻ ചേട്ടനെ വന്ന് കാണാൻ ഇരിക്കുവായിരുന്നു..’
ശരത് ചേട്ടൻ ഭവ്യതയോടെ അയാളുടെ അടുത്തേക്ക് ഓടി ചെന്നു..
‘കാശ് വാങ്ങി മുങ്ങി നടന്നിട്ട് കോണകത്തിലെ വർത്തമാനം പറയല്ലേ.. നിന്റെ കയ്യിൽ കാശ് ഉണ്ടോ…?
അയാൾ ഒച്ച കൂട്ടി
‘ചേട്ടാ.. പൈസ ഇപ്പോൾ കയ്യിൽ ഇല്ല.. ഞാൻ തരാം..’
ശരത് അയാളോട് കെഞ്ചുന്ന പോലെ പറഞ്ഞു
‘മുതൽ അവിടെ ഇരിക്കട്ടെ.. പലിശ എനിക്ക് ഇപ്പോൾ കിട്ടണം..’
അയാൾ നിർബന്ധം പോലെ പറഞ്ഞു
‘ഞാൻ തരാം.. വൈകിട്ട് ചേട്ടന്റെ വീട്ടിൽ കൊണ്ട് വന്നു തരാം പലിശ..’
ശരത് ചേട്ടൻ പറഞ്ഞു
‘നിന്റെ വേല ഒന്നും എന്റെ അടുത്ത് വേണ്ട മോനെ ശരത്തെ.. കാശ് കിട്ടാതെ നിന്നേ ഇവിടുന്ന് ഞാൻ വിടില്ല..’
അയാൾ പിന്നെയും വാശി പിടിച്ചു. ഒടുവിൽ ശരത് ചേട്ടന്റെ കുറേ കെഞ്ചലും ശ്യാം ചേട്ടന്റെ ഉറപ്പ് കൂടി ആയതോടെ അയാൾ ഒന്ന് അയഞ്ഞു
‘നാളെ രാവിലെ എനിക്ക് പലിശ ഒരു പൈസ കുറയാതെ വീട്ടിൽ കിട്ടണം.. ഇല്ലേൽ ശ്യാമേ ഞാൻ നിന്റെ വീട്ടിൽ വരും..’
ബൈക്കിൽ കയറി പോകുന്നതിന് മുമ്പ് അയാൾ ഒന്ന് കൂടി ഓർമപ്പെടുത്തി
‘വാക്കാണ് മാറില്ല..’
ശരത് ഉറപ്പ് കൊടുത്തു..
അയാൾ ബൈക്ക് എടുത്തു തിരിച്ചു പോയിട്ടും ശരത് ചേട്ടന്റെ മുഖത്തെ പരിഭ്രമം മാറിയിരുന്നില്ല. നാളെ രാവിലെ പൈസ ഒപ്പിക്കേണ്ടത് കൂടി ഓർത്താവണം ചേട്ടൻ ആകെ വിയർത്തു പോയി. ചേട്ടനെ ഇപ്പോൾ വന്നു തെറി വിളിച്ചു ബൈക്കിൽ പോയ ആളാണ് തമ്പി. പലിശ തമ്പി എന്ന് എല്ലാവരും വിളിക്കും. പണ്ട് ഇവിടുത്തെ വലിയൊരു ചട്ടമ്പി ആയിരുന്നു അത്രേ. ഇപ്പോൾ അതൊക്കെ കുറച്ചു പണം പലിശക്ക് കൊടുപ്പാണ്. പൈസ കിട്ടാൻ താമസിച്ചാൽ അയാൾ പിന്നെയും പഴയ പോലെ ചട്ടമ്പി ആകും. ഇയാളോട് പേടിയില്ലാത്ത ആരും നാട്ടിൽ ഇല്ല എന്നതാണ് സത്യം.. ബൈക്കിൽ ഉള്ള ആ വരവും ചാടി ഇറങ്ങി ഉള്ള തെറിയും കൊമ്പൻ മീശയും ഒക്കെ കണ്ടപ്പോൾ എനിക്ക് തന്നെ പേടി തോന്നിയിരുന്നു.. എന്റെ നാട്ടിലെ പ്രശ്നക്കാർ ഒക്കെ രണ്ടെണ്ണം അകത്തു ചെല്ലുമ്പോ ഉള്ള കുഴപ്പക്കാർ മാത്രം ആയിരുന്നു. ശരിക്കും ഒരു റൗഡിയെ ഞാൻ ഇപ്പോളാണ് ആദ്യം കാണുന്നത്.. ഞാൻ അവിടെ നിന്നത് അയാൾ ശ്രദ്ധിച്ചോ എന്ന് തന്നെ സംശയം ആണ്..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ