ഒരേ നീളത്തിൽ വെട്ടി തൊലി ഉരിച്ച മൂന്ന് പൂവരശിൻ കമ്പാണ് ഞങ്ങൾ സ്റ്റമ്പ് ആയി ഉപയോഗിക്കുന്നത്. അതിന് മേലെ ബൈൽസ് പോലെ രണ്ട് ചെറിയ കമ്പും.. ബോളർ സൈഡിൽ സ്റ്റമ്പ് ആയി കവളൻ മടൽ ഒരെണ്ണം ആയിരിക്കും. ബാറ്റ് രണ്ടെണ്ണം ശിവേച്ചിയുടെ കസ്റ്റഡിയിൽ തന്നെ ഉണ്ട്. ഒരെണ്ണം ചെറുതാണ്, കുറച്ചു പഴയതുമാണ്.. പിന്നെ ഒന്ന് ചേച്ചി പൊന്ന് പോലെ സൂക്ഷിക്കുന്ന ബ്രിട്ടനിക്ക ബാറ്റും.. ഗ്രൗണ്ടിൽ കളിക്കാൻ പോകുമ്പോ ഒരിക്കൽ അതെടുക്കണം എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു..
എല്ലാ നാട്ടിലെ ഗ്രൗണ്ട് പോലെ പിച്ചിക്കാവിലും icc യിൽ ഇല്ലാത്ത നിയമങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഫസ്റ്റ് ബോളിന് മുമ്പ് ട്രയൽ ഉണ്ട്. ആ ബോളിൽ ഔട്ട് ഉണ്ടാവില്ല. സ്റ്റമ്പ് കവർ ചെയ്തു നിൽക്കാൻ പാടില്ല. പിന്നിലേക്ക് റൺസ് ഇല്ല. കാരണം കുറച്ചു മാറി ആറാണ്.. ബോൾ പോയാൽ കിട്ടാൻ കുറച്ചു പാടാണ്.. ബാക്കി മൂന്ന് വശത്തേക്കും റൺസ് ഉണ്ട്.. മരത്തിൽ ഇടിച്ചു ബോൾ പിടിച്ചാലും ഔട്ട് ആണ്. മരത്തിൽ തങ്ങി ഡെഡ് ബോൾ ആയി പോയ ബോൾ നിലത്തു വീഴാതെ എടുത്താലും ഔട്ട് ആണ്.. അങ്ങനെ കുറെയേറെ കണ്ടം ലീഗ് നിയമങ്ങൾ.. ജാനു ചേച്ചിയും ജസ്‌നിത്തയും അല്ലാതെ ബാക്കി എല്ലാവരും കളിക്കാൻ കാണും.. മീതു അവളുടെ മൂഡ് പോലെ ഇരിക്കും. ചിലപ്പോൾ വരും ചിലപ്പോ വരില്ല.. വന്നാൽ ശിവേച്ചി ആയി അടി ഒരെണ്ണം ഉറപ്പായിരിക്കും..
ഞാൻ വരുന്നത് വരെ ഇവിടുത്തെ സ്റ്റാർ പ്ലേയർ ശിവേച്ചി ആയിരുന്നു. ബാറ്റിംഗ് ബോളിംഗ് ഫീൽഡിങ് അങ്ങനെ എല്ലാത്തിലും പുലി.. ചേച്ചിയുടെ ടീം ആയിരിക്കും മിക്കപ്പോഴും ജയിക്കുക. അങ്ങനെ ഇരിക്കുമ്പോ ആണ് ചേച്ചിക്ക് പറ്റിയ ഒരു എതിരാളി ആയി ഞാൻ ഇവിടേക്ക് വന്നു ചേരുന്നത്. മുടി ഒക്കെ കെട്ടി ഒതുക്കി വച്ചു കയ്യിലെ കുപ്പിവളകൾ എല്ലാം ഊരി മാറ്റി വലിയ തയ്യാറെടുപ്പോടെ ആണ് ശിവേച്ചി കളിക്കാൻ വരുന്നത്. തലയിൽ ഒരു തൊപ്പിയും ഉണ്ട്.. ടീം ഇടുന്നത് എണ്ണി തിരിച്ചു ആണേലും ടീം ബാലൻസ് ആക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തും.. ടോസ് ഇടാൻ കോയിൻ ആണ് ചേച്ചി എപ്പോളും ഉപയോഗിക്കുന്നത്. ആദ്യ കളിയിൽ ടോസ് നേടിയ ഞങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു..

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ