‘അങ്ങനെ ആണേൽ എങ്ങനെ ഇത്രയും ആളുകൾ ഇത് അന്വേഷിച്ചു നടക്കുന്നത്…?
ഞാൻ സംശയം കൊണ്ട് ചോദിച്ചു
‘അത് അവർക്ക് വട്ട്..’
ചേച്ചി ക്യൂട്ടസ് ഇടുന്നതിൽ ശ്രദ്ധ ചെലുത്തി പറഞ്ഞു
‘അപ്പോൾ ഈ സ്‌ഥലം ശരിക്കും ഇല്ലേ…? എൽ ഡൊറാഡോ എന്നത് ശരിക്കും ഇല്ലാത്ത സ്‌ഥലമാ…?
ഞാൻ ആ സ്ഥലത്തിന്റെ പേര് ഉച്ചരിച്ചു
‘ഉം…’
ചേച്ചി അതേയെന്ന് നീട്ടി മൂളി
‘ആളുകൾക്ക് സ്വർണം എന്ന് വച്ചാൽ ഭ്രാന്ത് ആയത് കൊണ്ട് ഇങ്ങനെ ഒരു കഥ കേട്ടാൽ തന്നെ അങ്ങനെ ഉണ്ടെന്ന് വച്ചു അവർ ചാടി പുറപ്പെടും..’
ശിവേച്ചി പറഞ്ഞു
‘എന്തിനാ എല്ലാവരും സ്വർണ്ണത്തിന് പിറകെ പോണത്. എനിക്ക് മനസ്സിൽ ആകുന്നില്ല..’
ഞാൻ പറഞ്ഞു
‘പവന് എത്രയാ രൂപ എന്ന് വല്ല ബോധവും ഉണ്ടോ മോനു…?
ചേച്ചി കണ്ണുരുട്ടി എന്നോട് ചോദിച്ചു.. ജാനു ചേച്ചിയുടെ കല്യാണം കൂടി ആയത് കൊണ്ട് സ്വർണ്ണത്തിന്റെ വില ഒക്കെ ശിവേച്ചിക്ക് നന്നായിട്ട് അറിയാം
‘കാശ് കിട്ടാനാണ്. അതെനിക്ക് അറിയാം. പക്ഷെ എല്ലാവരും അത് വലിയ എന്തോ ആണെന്ന് കരുതുന്നത് കൊണ്ടല്ലേ ഈ സാധനം കാശ് കൊടുത്തു വാങ്ങുന്നത്.. അതിന്റെ കാര്യം എന്താ..?
ഞാൻ പിന്നെയും ചോദിച്ചു
‘അത് കാണാൻ ഭംഗി ഉള്ളോണ്ട്.. സ്വർണ്ണവും വജ്രവും ഒക്കെ കാണാൻ നല്ലതല്ലേ. അപ്പോൾ ആളോൾക്ക് അത് സ്വന്തം ആക്കാൻ തോന്നും..’
ചേച്ചി വിരലിൽ നോക്കി ക്യൂട്ടസ് ഇടുന്നതിന് ഇടയിൽ പറഞ്ഞു
‘എനിക്ക് വലിയ ഭംഗി ഒന്നും തോന്നിയിട്ടില്ല..’
ഞാൻ തുറന്നു പറഞ്ഞു
‘പിന്നെ സാറിന് എന്താണാവോ ഭംഗി തോന്നിയിട്ടുള്ളത്…’

ഒന്നും പറയാനില്ല Bro. ഈ പാർട്ടും പോളിച്ചു.mission impossible cinema കണ്ട ഫീലാണ് അവസാന ഭാഗം വായിച്ചപ്പോൾ തോന്നിയത്🙂🙏
😌
👍🏻👍🏻🙂
😒😒😒
തന്നു
Submitted ✅
🙂🙂🙂
സോറി ടാ. മനഃപൂർവം അല്ല 😒
😢😢😢😢
ഞാൻ ഒരല്പം ലേറ്റ് ആയല്ലേ 😒
എല്ലാവരും ക്ഷമിക്കണം.. കുറച്ചു അധികം ബിസി ആയിപ്പോയി. ഓണത്തിന് എങ്കിലും തീർക്കാം എന്ന് കരുതി. പക്ഷെ കുറച്ചു കൂടി തീരാൻ ഉള്ളത് കൊണ്ട് ഓണത്തിനും പൂർത്തി ആയില്ല. ഇനിയുള്ള പാർട്ട് എങ്കിലും വേഗത്തിൽ തരാൻ ശ്രമിക്കാം. Sorry. അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ബ്രോ, വല്ലാതെ ബിസി ആഹ്‌ണോ?.
സ്റ്റോറി ഇട്ടില്ലെങ്കിലും റിപ്ലൈ പ്രതീക്ഷിക്കുന്നു..- jj
😑
കുറച്ചു ബിസി ആയിപ്പോയി. അടുത്ത ലക്കം അയച്ചിട്ടുണ്ട്
റോക്കി പാർട്ട് വന്നത് 2024 ജൂണില്‍ അതിനുശേഷം 2025 ജനുവരിയിലാണ് climax വന്നത് ☺️ so എല്ലാരും കാത്തിരിക്കുക…
റോക്കി താമസിച്ചത് അത് അത്ര അധികം പേജ് ഉള്ളത് കൊണ്ടാണ്. ഇത് എന്റെ കുറച്ചു മടിയും കുറച്ചു ജോലി തിരക്കും കാരണം സംഭവിച്ചത് ആ