അത് കൊണ്ട് അതി രാവിലേ തന്നെ ഞാൻ സ്‌കൂളിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങി. ഞാൻ അവിടെ ചെന്നപ്പോ അവിടെ ശ്യാം എത്തിയിട്ട് ഇല്ലായിരുന്നു. ഞാൻ കൃത്യ സമയത്താണ് എത്തിയത്. പക്ഷെ ശ്യാം താമസിച്ചു. ആ സമയം ആണേൽ ആമി അവിടെ ഉണ്ടായിരുന്നു. അവളോട് വൈകിട്ടത്തെ കാര്യം ചോദിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടായെങ്കിലും അത് നടന്നില്ല. കാരണം അവളുടെ കൂടെ അവളുടെ കൂട്ടുകാരി ആൻമേരി ഉണ്ടായിരുന്നു. ഞാൻ ഒരു മൂലക്ക് അവളുമാരെ നോക്കാതെ നിന്നു. ആൻമേരി ഇടക്ക് എന്നെ എറിഞ്ഞു നോക്കിയെങ്കിലും ഞാൻ അധികം മൈൻഡ് കൊടുത്തില്ല.
അവളുമാർ ഓട്ടോയിൽ കയറി പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് ശ്യാം വന്നത്. ഒരു പത്രക്കടലാസ്സിൽ പൊതിഞ്ഞു അവനെനിക്ക് സാധനം കൊണ്ട് തന്നു. ഞാൻ അത് പെട്ടന്ന് തന്നെ എടുത്തു ബാഗിൽ ഇട്ടു.
സത്യം പറഞ്ഞാൽ ഒരു ബോംബ് അരയിൽ വച്ചു നടക്കുന്നത് പോലെ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. സ്കൂളിൽ എത്തിയത് മുതൽ ഓരോ നിമിഷവും ഞാൻ വെറുതെ ഭയപ്പെട്ടു. എങ്ങാനും ടീച്ചർമാർ എങ്ങാനും ബാഗ് തപ്പാൻ വന്നാൽ ശരിക്കും പിടിവീഴും. അതോടെ എന്റെ നല്ലപിള്ള കളിയും അവസാനിക്കും. നാട്ടിലും സ്‌കൂളിലും എല്ലാം നാറും. ഇത്രയും റിസ്ക് എടുക്കണോ എന്ന് ഞാൻ ക്ലാസ്സിൽ ഇരുന്നു പലവട്ടം ആലോചിച്ചു പോയി.
സിഡിയുടെ കാര്യം ഞാൻ അല്ലാതെ അറിയുന്ന ഏക ആൾ അലൻ ആയിരുന്നു. അവന്റെ വീട്ടിൽ കൊണ്ട് വച്ചു കാണാൻ ആണ് പ്ലാൻ. ഇന്നല്ല, അവന്റെ വീട്ടിൽ ആരും ഇല്ലാത്ത ഒരു ദിവസം നോക്കി കാണാൻ. അങ്ങനെ ആണ് തീരുമാനിച്ചത്. സിഡി അവൻ ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ട് പോകും. അത് പിന്നെ അവൻ ഒളിപ്പിച്ചു വച്ചോളും. ഇന്ന് സ്കൂൾ അവസാനിക്കുന്നത് വരെ എങ്ങനെ എങ്കിലും പിടിക്കപ്പെടാതെ ഇരിക്കണം. അങ്ങനെ ആണെങ്കിൽ രക്ഷപെട്ടു. ഞാൻ ആകെ ടെൻഷനിൽ ആണെങ്കിലും അലന് വലിയ പേടി ഒന്നും ഇല്ലായിരുന്നു. അല്ലേലും ആ തെണ്ടിക്ക് പേടിക്കാൻ എന്തിരിക്കുന്നു. സിഡി എന്റെ ബാഗിൽ അല്ലെ. എന്തായാലും പേടിച്ചത് പോലെ ഒന്നും നടന്നില്ല. സാധാരണ പോലെ തന്നെ എല്ലാം പോയി. സിഡി ഞാൻ അലന് കൈമാറി. അവൻ അത് വീട്ടിൽ കൊണ്ട് പോയി. ഇനി അവന്റെ വീട്ടിൽ ആരും ഇല്ലാത്ത ഒരു സമയം നോക്കി കാത്തിരിക്കണം…

എവിടെ ബ്രോ