കട്ടമ്മല കോളനിയിൽ നിന്നുള്ള ചേട്ടന്മാർ ആണ്. പൊന്മലയിൽ നിന്ന് അമരിക്കാട് പോകുന്ന വഴിയിൽ കുറച്ചു അകത്തേക്ക് കയറിയുള്ള ഏരിയ ആണ് കട്ടമ്മല. സ്കൂളിൽ അവിടെ നിന്ന് കുറേ പേര് പഠിക്കുന്നുണ്ട്. അങ്ങനെ എനിക്ക് അറിയാം അവിടെ..
പുറത്ത് നിന്ന് ആരേലും വന്നാൽ കളിക്ക് വാശി കൂടും. ചിലപ്പോ ബെറ്റിന് ആകും കളി. ഇന്നും അതേ പോലെ തന്നെ. ലെമൺ സോഡ ആണ് ബെറ്റ്. ചേട്ടന്മാർ ഇല്ലാത്തത് കൊണ്ട് ആദ്യമായ് ഒരു ബെറ്റ് കളിയിൽ എനിക്ക് സ്‌ഥാനം കിട്ടി. പക്ഷെ സ്‌ഥിരം പോലേ തന്നെ ഫീൽഡ് ചെയ്യാൻ ഒരാൾ എന്ന നിലയിൽ ആണ്. ബാറ്റിംഗ് അവസാനം എങ്ങാനും രണ്ട് ബോൾ കിട്ടും. എറിയാൻ ഒരോവർ പോലും കിട്ടില്ല. എന്നാലും ടീമിനെ കുറിച്ച് ഓർത്ത് ഞാൻ കളിച്ചു
ആദ്യത്തെ കളി ഞങ്ങൾ തോറ്റു. രണ്ടാമത്തെ കളിയും അതേ പോലെ തോറ്റു. കണ്ണൻ ചേട്ടൻ ഒന്നും ഇല്ലാതെ ഇവന്മാരോട് കളിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നു. അഖിൽ ആണേൽ ഷോ മാത്രെ ഉള്ളു കളി ഒന്നുമില്ല.
ക്രിക്കറ്റ് കളി പിന്നെയും വാശിയിൽ മുന്നോട്ടു പോയി. അടുത്ത രണ്ട് കളി ഞങ്ങൾ ജയിച്ചു. അതിനടുത്ത കളി അവർ. അതിനും അടുത്തത് ഞങ്ങൾ. അങ്ങനെ വാശിയിൽ കളി മുന്നേറി. ലെമൺ സോഡായുടെ എണ്ണം ഓരോ കളി കഴിയുന്തോറും കൂടി വന്നു. എങ്ങനെ എങ്കിലും ജയിച്ചേ പറ്റൂ. ഇത്രേം ലെമൺ സോഡാ ഇവന്മാർക്ക് വാങ്ങി കൊടുക്കാൻ ആണേൽ കയ്യിൽ നിന്ന് പൈസ നല്ലപോലെ ഇറങ്ങും.. ഞാൻ ഓർത്തു..
അങ്ങനെ പറഞ്ഞു ഉറപ്പിച്ചു അവസാന കളിയിലേക്ക് എത്തി.. ഞങ്ങൾ ആണ് ഇപ്പൊ കൂടുതൽ ജയിച്ചു നിൽക്കുന്നത് കട്ടമ്മലക്കാർക്ക് ഈ കളി ജയിച്ചേ പറ്റൂ. ഇല്ലേൽ ഭീകര നഷ്ടമാണ്. ഞങ്ങളുടെ മെയിൻ കളിക്കാർ ഒന്നും ഇല്ലാഞ്ഞിട്ട് കൂടി ഞങ്ങളോട് തോറ്റാൽ അവന്മാർക്ക് വലിയ നാണക്കേട് ആണ്. അത് കൊണ്ട് രണ്ട് ഭാഗത്ത് നിന്നും നല്ല വാശി ഉണ്ടായിരുന്നു..

എവിടെ ബ്രോ