ഞങ്ങൾ ആണ് ആദ്യം ബാറ്റ് ചെയ്തത്. പത്തോവറിൽ എഴുപത്തൊന്ന് റൺസ് മാത്രമേ എടുക്കാൻ ഞങ്ങൾക്ക് പറ്റിയുള്ളൂ. ഈ ഗ്രൗണ്ടിൽ നൂറിനു താഴെ ഒക്കെ എളുപ്പം ചേസ് ചെയ്തു ജയിക്കാം. കളി തോറ്റെന്നു ബൌളിംഗ് തുടങ്ങുന്നതിനു മുന്നേ തന്നെ ഞങ്ങൾക്ക് മനസിലായി. അഖിൽ മൊണ്ണ തപ്പി കളിച്ചു ആദ്യത്തെ കുറേ ഓവർ വെറുതെ കളഞ്ഞതാണ് റൺസ് ഇത്രയും കുറഞ്ഞത്. എനിക്ക് അത് ഓർത്തപ്പോ ദേഷ്യം കൂടി വന്നു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല..
അവന്മാർ ബാറ്റിംഗ് തുടങ്ങി ആദ്യം മുതൽ പൊട്ടിക്കാൻ തുടങ്ങി. എറിയാൻ വരുന്ന എല്ലാത്തിനും നല്ല അടി കിട്ടി. ഞങ്ങൾ പൊട്ടുമെന്ന് ഏകദേശം നല്ല തീരുമാനം ആയി. ഇപ്പൊ നാല് ഓവർ മിച്ചം നിൽക്കെ അവർക്ക് അറുപത്തഞ്ചു റൺസ് ഉണ്ട്. ഏഴ് റൺസ് കൂടി മതി ജയിക്കാൻ. ഇരുപത്തി നാല് ബോളിൽ ഏഴ് റൺസ്. ഏത് പൊട്ട ടീമും അടിക്കും. ആറു വിക്കറ്റ് അവന്മായ്ക്ക് മിച്ചം ഉണ്ട്.. കളി കയ്യിൽ നിന്ന് പോയെന്ന് തന്നെ ഞങ്ങൾ എല്ലാവരും കരുതി.
അടുത്ത ഓവർ ചെയ്യാൻ പോയത് അഖിൽ ആണ്. ഇതിന് മുന്നേ ഓവർ ചെയ്തു നല്ല രണ്ട് സിക്സ് വാങ്ങി പോയതാണ്. പിന്നേം ഊമ്പിക്കാൻ വരുന്നു. എനിക്ക് ദേഷ്യം വന്നു. ഇത്രയും കളി കളിച്ചിട്ട് ഒരു ഓവർ പോലും കിട്ടിയില്ല. ആകെ ഒരു കളി മൂന്ന് ബോൾ ഫേസ് ചെയ്തു. ഈ ഓവർ എന്തായാലും ഞാൻ ചെയ്യും. ഞാൻ തീരുമാനിച്ചു.. ഞാൻ അഖിലിന്റെ അടുത്തേക്ക് ചെന്ന്
‘നീ എന്താ ഇവിടെ.. ബൗണ്ടറി പോയി നിൽക്ക്..’
അഖിൽ എന്നെ ഓടിക്കാൻ ശ്രമിച്ചു
‘ഈ ഓവർ ഞാൻ ചെയ്യാം..’

എവിടെ ബ്രോ