ഇത്തവണ എന്റെ ടീം അടങ്ങി നിന്നില്ല. അവർ എന്റെ അടുത്തേക്ക് ഓടി വന്നു. കളി ജയിച്ചത് പോലെ എന്നെ എടുത്തു ഉയർത്തി.. അപ്പോളും ജയത്തിന്റെ അരികിൽ ഞങ്ങൾ എത്തിയിരുന്നില്ല.
‘ഡാ നന്ദു.. നീ പിടിച്ചു എറിയു.. നമുക്ക് ജയിക്കാം..’
ശാന്തൻ ചേട്ടൻ പറഞ്ഞു
‘അവർക്കിനിയും നാല് വിക്കറ്റ് കൂടി ഉണ്ട്.. ബോളും ഉണ്ട്..’
ഞാൻ പറഞ്ഞു
‘നീ ശ്രമിക്ക്. നമുക്ക് ജയിക്കാം..’
ശാന്തൻ ചേട്ടൻ പറഞ്ഞു..
ഞാൻ ചിന്തിച്ചു. വേണമെങ്കിൽ ജയിക്കാം. ഈ പുള്ളി കൂടി ഔട്ട് ആയാൽ പിന്നെ ബൗളേഴ്‌സ് ആണ് ഇറങ്ങുന്നത്. അവർ അത്ര പെട്ടന്ന് ഒന്നും അടിച്ചു ജയിപ്പിക്കില്ല. വേണമെങ്കിൽ കളി വരുതിയിൽ ആക്കാം. ഞാൻ കണക്ക് കൂട്ടി.. എല്ലാവരും എന്റെ അടുത്ത് വന്നു ബോളിങ്ങിനെ പ്രശംസിച്ചു എങ്കിലും അഖിൽ എനിക്ക് നോട്ടം തരാതെ മാറി നിന്നു..
അങ്ങനെ ഞാൻ എന്റെ നാലാമത്തെ ബോൾ എറിയാൻ വേണ്ടി വന്നു. കിടിലൻ ബോൾ ആയിരുന്നു. ബാറ്റ്സ്മാന് ബോൾ കണ്ടു പോലുമില്ല പക്ഷെ ചെറിയൊരു വ്യത്യാസത്തിൽ ബോൾ സ്റ്റമ്പിൽ കൊള്ളാതെ പോയി. എല്ലാവരും തലയിൽ കൈ വച്ചു പോയി..
അഞ്ചാമത്തെ ബോൾ യോർക്കർ തന്നെ ആയിരുന്നു. പുള്ളി എങ്ങനെയോ ടച്ച് ചെയ്തു ബോൾഡ് ആകാതെ നോക്കി. ഞാൻ ഓടി മുന്നോട്ടു വന്നു ബോൾ എടുത്തു. റൺസ് ഒന്നും പോയിട്ടില്ല.
ശാന്തൻ ചേട്ടൻ പറഞ്ഞത് ഞാൻ ഓർത്തു. ഈ പുള്ളിയെ ഔട്ട് ആക്കണം. ഇങ്ങേർ മാക്സിമം പിടിച്ചു നിക്കുവാ. അടുത്ത ഓവർ വേറെ ആൾ ചെയ്യുമ്പോ അടിച്ചു ജയിപ്പിക്കാൻ. അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ഈ അവസാന ബോളിൽ പുള്ളിയെ ഔട്ട് ആക്കണം..

എവിടെ ബ്രോ