ഞാൻ എന്റെ അവസാനത്തെ ബോൾ ഒന്ന് കൂടി എറിയാൻ തുനിഞ്ഞു.. ലിനീഷിനെ ക്രീസിൽ തന്നെ വരിഞ്ഞു മുറുക്കുന്ന ഒരു യോർക്കർ ആയിരുന്നു എന്റെ അവസാന ആയുധം. അതിൽ വലിച്ചടിക്കാൻ ഒന്നും അവനെ കൊണ്ടു കഴിയില്ല. ഞാൻ ബോളിനെ അവന് നേരെ പ്രയോഗിച്ചു..
ലിനീഷിന്റെ കാലിന് ചുവട്ടിൽ കിടന്നു ബോൾ കറങ്ങി.. സ്റ്റമ്പിൽ കയറേണ്ട പന്ത് പക്ഷെ ബാറ്റിൽ ഉരസി.. ബോൾ മുന്നോട്ടു ഉരുണ്ട്.. കൂടെ ലിനീഷ് ഓടാനും തുടങ്ങി. ഞാൻ അത് മുൻകൂട്ടി കണ്ടിരുന്നു. ഞാനും മുന്നോട്ടു കുതിച്ചു. ഉരുണ്ട് വന്ന പന്ത് കൈക്കലാക്കി ഞാൻ മുന്നിലെ സ്റ്റമ്പിലേക്ക് എറിഞ്ഞു.
എറിഞ്ഞ ആയത്തിൽ ഞാൻ വീണു. ആ വീഴ്ചയിൽ കിടന്ന് തന്നെ സ്റ്റമ്പ് തെറിക്കുന്നത് ഞാൻ കണ്ടു. കട്ടമ്മലയുടെ ബാറ്റർ അപ്പോളും ക്രീസിൽ കയറിയിട്ടില്ല.. അതേ ഞങ്ങൾ വിജയിച്ചു..
ഞാൻ ആ മണ്ണിൽ തന്നെ കിടന്നു. ഒരു ഭാഗത്ത് ആരവം ഉയരുന്നത് ഞാൻ കേട്ടിരുന്നു. വിജയത്തിന്റെ മാധുര്യം നുകരുന്നതിന് മുമ്പ് എന്റെ ശരീരം ഒരു വേദന അറിഞ്ഞു. മുന്നോട്ടു ഓടി വന്ന ലിനീഷ് അറിയാതെ എന്ന പോലെ ഈ കയ്യിൽ ചവുട്ടി.. എനിക്ക് നല്ലത് പോലെ നൊന്തു. ഞാൻ ചാടി എഴുന്നേറ്റ് അവനെ പിടിച്ചു തള്ളി…
അപ്പോളത്തെ ദേഷ്യത്തിന് ചെയ്തതാണ്. അവന് എന്നേക്കാൾ പൊക്കവും ആരോഗ്യവും ഒന്നും എനിക്കില്ല. എന്നാലും ഇവൻ മനഃപൂർവം ആണ് ചവിട്ടിയത് എന്ന് എനിക്ക് അറിയാം. ആ ദേഷ്യത്തിൽ ആണ് ഞാൻ എഴുന്നേറ്റ് നിന്ന് തള്ളിയത്. എനിക്ക് അതിന് പകരം കിട്ടിയത് നല്ലൊരു കനത്ത അടിയായിരുന്നു.. അതും മുഖത്ത്.. എനിക്ക് എന്ത് ചെയ്യണം എന്നറിയാൻ പറ്റാതെ ആയി.

എവിടെ ബ്രോ