അടിയുടെ ആഘാതത്തിൽ ഞാൻ കുറച്ചു പിന്നിലേക്ക് നീങ്ങി പോയി. അപ്പോളേക്ക് എല്ലാവരും ഓടി കൂടി. ഞങ്ങളെ പിടിച്ചു മാറ്റാൻ നോക്കി. അപ്പോളും ലിനീഷ് മുന്നോട്ടു വന്നു എനിക്ക് ഒരു അടി കൂടി തന്നു. പക്ഷെ അത് ശരിക്കും എനിക്ക് നൊന്തില്ല. അത്രയും ആൾക്കാരുടെ ഇടയിൽ ആയിരുന്നത് കൊണ്ടു കൈ ശരിക്കും വീശിയുള്ള അടിയായിരുന്നില്ല അത്. പക്ഷെ കണക്കിൽ പറഞ്ഞാൽ അടി തന്നെ..
അടിയുടെ വേദനയേക്കാൾ എന്നെ വിഷമിപ്പിച്ചത് എന്റെ ടീമിന്റെ പ്രതികരണം ആയിരുന്നു. എന്നെ വെറുതെ വന്നു ചവിട്ടിയിട്ടും അടിച്ചിട്ടും എല്ലാം പറഞ്ഞു തീർക്കാൻ ആയിരുന്നു എല്ലാവരും ശ്രമിച്ചത്. ശാന്തൻ ചേട്ടൻ പോലും.. അതിന് കാരണം കട്ടമ്മല കോളനി പിള്ളേർ കുറച്ചു അലമ്പ് ആയത് കാരണം തന്നെ. പക്ഷെ അമ്പലം ടീമിൽ ഒരാളെ അടിക്കാൻ ഒന്നും അവന്മാർ ആയിട്ടില്ല..
അപ്പോൾ എനിക്കൊരു കാര്യം മനസിലായി. കണ്ണൻ ചേട്ടനും കിച്ചു ചേട്ടനും ഒന്നും ഇല്ലാതെ ഇവിടെ ബാക്കി ഉള്ളവന് ഒന്നും വലിയ തന്റേടം ഒന്നുമില്ല. അവർ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇങ്ങനെ നാണം കെടേണ്ടി വരില്ലായിരുന്നു. ഞാൻ സങ്കടത്തോടെ ഓർത്ത്..
അടിയുടെ പ്രശ്നം പറഞ്ഞു തീർത്തു കഴിഞ്ഞു അവർ ലെമൺ സോഡായെ പറ്റി സംസാരിക്കാൻ തുടങ്ങി. അടിയുടെ പ്രശ്നം പറഞ്ഞു തീർത്തത് എന്നെ നിർത്തി പോലുമല്ല. എനിക്ക് പ്രശ്നം ഉണ്ടോന്ന് ചോദിച്ചു പോലുമില്ല. എന്നിട്ട് ഇപ്പൊ എല്ലാ എണ്ണവും അവന്മാരുടെ ലെമൺ സോഡ മൂഞ്ചാൻ പോകുന്നു.. എനിക്ക് ശരിക്കും സങ്കടം വന്നു. ഞാൻ വീട്ടിലേക്ക് നടന്നു

എവിടെ ബ്രോ