‘ഡാ.. നന്ദു …’
ശാന്തൻ ചേട്ടൻ എന്നെ പിന്നിൽ നിന്ന് വിളിച്ചു..
ഞാൻ തിരിഞ്ഞ് നോക്കിയില്ല. എന്നെ തല്ലിയവന്റെ ലെമൺ സോഡ കുടിക്കാൻ മാത്രം തെണ്ടിയല്ല ഞാൻ. ഞാൻ ഒരക്ഷരം പറയാതെ വീട്ടിലേക്ക് നടന്നു.
വീട്ടിൽ ആരും ഒന്നും അറിയരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അതിന് കഴിഞ്ഞില്ല. എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് ഞാൻ വന്നു കയറിയപ്പോൾ തന്നെ സ്നേഹ ചേച്ചി കണ്ടു. ചേച്ചി കൂടുതൽ ചോദിച്ചപ്പോ സങ്കടം കൊണ്ടു എന്റെ കണ്ണും നിറഞ്ഞു പോയി. ഞാൻ പറയാൻ ആഗ്രഹിച്ചില്ല എങ്കിലും എനിക്ക് അത് ചേച്ചിയോട് പറയേണ്ടി വന്നു..
അത് കേട്ടോണ്ടാണ് അമ്മ വന്നത്. അമ്മയ്ക്ക് സങ്കടം കൊണ്ടു കണ്ണീർ വരെ വന്നു. എന്തെങ്കിലും കള്ളം പറഞ്ഞാൽ മതിയായിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നി..
‘ഞാൻ അന്നേ പറയുന്നെ അല്ലേ അവിടെ ഒന്നും കളിക്കാൻ പോകണ്ട പോകണ്ട എന്ന്..’
അവിടെ കളിക്കാൻ പോയതിന് അമ്മ എന്നെ കുറ്റം പറയാൻ തുടങ്ങിയപ്പോ സ്നേഹ ചേച്ചി അത് തടഞ്ഞു
‘അതിന് അവൻ ഒന്നും ചെയ്തില്ലല്ലോ. അവനെ അല്ലേ ഇങ്ങോട്ട് വന്നു തല്ലിയെ..’
ആ വിഷയം പെട്ടന്ന് തന്നെ പിച്ചിക്കാവിൽ പരന്നു. ഓരോരുത്തരും എന്നെ വന്നു കണ്ടു. ഒരുമാതിരി എന്തോ അസുഖം വന്ന ആളെ കാണാൻ എന്ന പോലെ.. എനിക്ക് അതൊരു അസ്വസ്ഥത ഉണ്ടാക്കി. പിന്നെ ഞാൻ ഓർത്ത്.. എനിക്ക് ഒരു വിഷമം ഉണ്ടായപ്പോൾ ഇത്രയും പേരെങ്കിലും അത് തിരക്കാൻ ഉണ്ടല്ലോ എന്ന്..
‘ഏട്ടൻ വരുമ്പോൾ ഞാൻ പറയാം.. അവന്മാർക്ക് നല്ല അടി കൊടുപ്പിക്കാം..’

എവിടെ ബ്രോ