ഞാൻ ശിവയുടെ മുഖത്തേക്ക് നോക്കി. അവിടെ നാണക്കേട് ഒന്നുമില്ല. നല്ല കത്തുന്ന ദേഷ്യം ആണ് ഉള്ളത്..
‘എന്റെ അപ്പൻ കടത്തിണ്ണയിൽ അല്ലേ കിടക്കുന്നത്.. അല്ലാതെ പണ്ട് അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി പോയി തിരിച്ചു വന്ന നിന്റെ തള്ളയുടെ കൂടെ ഒന്നും അല്ലല്ലോ.. അപ്പോൾ കുഴപ്പമില്ല….’
മുഖത്തെ രക്തം ഇറങ്ങിയ അവസ്‌ഥയിൽ ഞാൻ അഖിലിനെ കണ്ടു.
ശിവേച്ചിക്ക് എതിരെ ഇറക്കിയ യോർക്കർ ഒറ്റ ഫ്ലിക്കിൽ സിക്സ് പോയ അവസ്‌ഥ ആയിരുന്നു അപ്പോൾ.. ശിവേച്ചിയുടെ മറുപടി കേട്ട് കുറേ എണ്ണം പിന്നിൽ ഊറി ചിരിച്ചു.. അഖിലിന്റെ അടി പതറി.. അത്രയും വലിയൊരു മറുപടി അവൻ ജന്മത്തിൽ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..
അഖിലിന്റെ അമ്മ അവന്റെ ചെറുപ്പത്തിൽ പലിശക്ക് കടം കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഇറങ്ങി പോയിട്ട് തിരിച്ചു വന്നതാണ്. അത് വളരെ പണ്ടുള്ള സംഭവം ആണ്. അത് കൊള്ളിച്ചു പറഞ്ഞപ്പോ അഖിലിന്റെ അടപ്പ് തെറിച്ചു. അവന് പിന്നെ ഒന്നും പറയാൻ ഇല്ലാതായി.. എന്നെയും കൂട്ടി ചോദിക്കാൻ വേണ്ടി ശിവേച്ചി ഇവിടേക്ക് വന്നപ്പോ ചേച്ചി ഇവരോട് പിടിച്ചു നിൽക്കുമോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു.. പിച്ചിക്കാവിലെ ശിവദയുടെ നാക്കിനെ എന്തിനാണ് എല്ലാവരും ഭയക്കുന്നത് എന്ന് ഇപ്പൊ എനിക്ക് മനസിലായി..
ശിവേച്ചി കോപത്തിൽ ജ്വലിച്ചു നിൽക്കുന്ന പോലെ ആയിരുന്നു.. ഒരു വിധത്തിൽ ആണ് ഞാൻ ചേച്ചിയെ തിരിച്ചു വീട്ടിലേക്ക് നടത്തിച്ചത്. അതിനിടയിൽ എനിക്കും കിട്ടി കുറെ ചീത്ത
‘എടാ പോത്തേ, ഏതവൻ ആണേലും ഇങ്ങോട്ട് തല്ലിയാൽ തിരിച്ചു രണ്ട് കൊടുക്കണം.. തന്തക്ക് പറഞ്ഞാൽ തിരിച്ചു തള്ളക്ക് പറയണം..’

എവിടെ ബ്രോ