ദേഷ്യത്തിൽ ചേച്ചി എന്നെ ഉപദേശിച്ചു..
തിരികെ വീട്ടിൽ വന്നപ്പോൾ എല്ലാവർക്കും അറിയേണ്ടത് ശിവ അവിടെ പോയി എന്ത് കാണിച്ചു പറഞ്ഞു എന്നായിരുന്നു. വിസ്‌തരിച്ചു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ ഇല്ലാതെ അവിടെ ആരും കളിക്കില്ല എന്ന് ചേച്ചി വെല്ലുവിളിച്ചു എന്ന് മാത്രം ഞാൻ പറഞ്ഞു..
ആദ്യം ഞാൻ കരുതിയത് ചേച്ചി ആ ദേഷ്യത്തിൽ ഒരു വെല്ലുവിളി നടത്തിയത് ആണെന്നാണ്. സന്ധ്യ ഒക്കെ കഴിഞ്ഞപ്പോ എന്റെ രോഷം വരെ തണുത്തിരുന്നു. പക്ഷെ ശിവേച്ചി അത് പോലെ ആയിരുന്നില്ല. വെറുതെ വെല്ലുവിളിക്കുന്ന സ്വഭാവം ചേച്ചിക്ക് ഇല്ലായിരുന്നു..
സന്ധ്യ കഴിഞ്ഞു ഞാൻ പാലയ്ക്കൽ ചെന്നപ്പോ ചേച്ചി അടുക്കള വശത്ത് ഇരുന്നു അമ്മി കല്ലിൽ എന്തോ ഇടിക്കുന്നത് കണ്ടു. ഈ ഇരുട്ടത്ത് ഇരുന്നാണോ ചേച്ചി ചമ്മന്തി അരയ്ക്കുന്നത് എന്നോർത്തു ഞാൻ ചേച്ചിയുടെ അടുത്ത് ചെന്ന് ഇരുന്നു. പക്ഷെ അത് ചമ്മന്തി അല്ല എന്ന് എനിക്ക് മനസിലായി. തുണിയിൽ പൊതിഞ്ഞു എന്തോ ചേച്ചി ഇടിക്കുക ആണ്. പൊട്ടുന്ന സൗണ്ടും കേൾക്കാം കൂടെ..
‘ഇതെന്താ സാധനം..?
ഞാൻ സംശയത്തോടെ ചോദിച്ചു
‘കുറച്ചു വളയും കുപ്പിച്ചില്ലും…’
ചേച്ചി പറഞ്ഞു
‘ഇതെന്തിനാ ഇടിച്ചു പൊട്ടിക്കുന്നത്…?
ഞാൻ ചോദിച്ചു
‘ഒരു കാര്യം ഉണ്ട് ..’
ശിവേച്ചി പറഞ്ഞു
‘എന്ത് കാര്യം…?
ഞാൻ ചോദിച്ചു
‘കുറച്ചു പേരുടെ കാലിൽ കേറാൻ..’
ചേച്ചി പറഞ്ഞു
‘ആരുടെ….?
ഞാൻ ചോദിച്ചു
‘നാളെ ആ ഗ്രൗണ്ടിൽ കളിക്കുന്നോരുടെ ഒക്കെ..’

എവിടെ ബ്രോ