ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ] 696

ദേവി : കണ്ടോടാ പാച്ചുകുട്ടാ…. അച്ഛമ്മേടെ സാരീ അച്ഛൻ നനച്ചു

റീന : അയ്യോ കുറ്റം പറയല്ലേ ദേവി ചേച്ചി…. അമ്മയും മോനും സഹിക്കില്ല…

റീന കളിയാക്കി കൊണ്ട് പറഞ്ഞു….

ശ്രീ : നീ നിന്റെ മോന്റെ കാര്യം നോക്ക്… എന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളും…

റീന അവനെ നോക്കി ഗോഷ്ടി കാട്ടി

ശാന്തി : മോളെ… ഞാൻ ഉച്ച ആവുമ്പോഴേക്കും എത്താം…..

റീന : ആഹ് അമ്മേ…

ശാന്തിയും ശ്രീജിത്തും ഇറങ്ങി ബൈക്കിൽ കയറി….കിക്കർ അടിച്ചു പോകാനൊരുങ്ങിയതും…

ശ്രീ : മോളെ… എന്റെ ആ ജേഴ്സിയും സോക്സും കഴുകാൻ മറക്കല്ലേ…. വൈകീട്ട് കളിക്കാനുള്ളതാ..

റീന : ഓഹ്… അതിനു ഞാൻ വേണമല്ലേ….

ശ്രീ ചിരിച്ചു….

റീന : പിന്നേ ജോയ്മോനെ വിളിക്കാൻ മറക്കരുത്….

ശ്രീ : ആഹ് ഞാൻ വിളിച്ചോളാം…

അതും പറഞ്ഞു ശ്രീ അമ്മയോടൊപ്പം നീങ്ങി….ശ്രീയും ശാന്തിയും പോകുന്നത് വരെ റീന നോക്കികൊണ്ടിരുന്നു…

ദേവി : റീനേ… ഇവനെ കിടത്തിക്കോ…

റീന : കാര്യമൊന്നുമില്ല ചേച്ചി….10 മിനിറ്റ് കഴിഞ്ഞാ തുടങ്ങും….

ദേവി : പിള്ളേരങ്ങനാ….

ദേവിയുടെ മുഖത്തു ചെറിയ സങ്കടം വന്നു…. റീനയ്ക്ക് കാര്യം മനസ്സിലായി….

റീന : റോഷനിയുടെ കാര്യമാണോ ചേച്ചി…

ദേവി : മം….4 കൊല്ലമായി….എത്ര ഡോക്ടറെ കണ്ടു…

റീന : ചേച്ചി…ഓക്കേ ശരിയാവും….ഇപ്പൊ എത്ര അഡ്വാൻസ്ഡ് ആയി കാര്യങ്ങളൊക്കെ…. എനിക്കുറപ്പാ പെട്ടെന്ന് തന്നെ നല്ല വാർത്തയുണ്ടാവും…

ദേവി : മം…. പിന്നെ ആകെയുള്ള ആശ്വാസം അവൾക്ക് അവിടെ പ്രശ്നങ്ങളൊന്നുമില്ല….. ദിനേഷിനും അമ്മയ്ക്കും ഒക്കെ നല്ല സ്നേഹമാ…. ദിനേഷിന്റെ അച്ഛന്റെ കാര്യമാണെങ്കിൽ പറയെ വേണ്ട… മോളെ വലിയ കാര്യമാ….

റീന : അച്ഛനും അമ്മയുടെയും സ്നേഹമുണ്ടെങ്കിൽ പിന്നെ വേറെന്തു വേണം ചേച്ചി….

ദേവി : അല്ല നീയും ഈ കാര്യത്തിൽ ഭാഗ്യം ചെയ്തവളാ

റീന : സത്യം ചേച്ചി…. ശ്രീയേട്ടനും അമ്മയും തന്നെ പൊന്നു പോലെയാ നോക്കുന്നെ…. ആകെ ഞാൻ കൊതിക്കുന്നത് ഒരു അച്ഛന്റെ സ്നേഹമാണ്… പക്ഷെ അതിനു നമ്മുക്ക് യോഗമില്ല…

94 Comments

Add a Comment
  1. കഥ വായിക്കുന്ന ഏലപ്പാറകാരൻ ???

  2. പൊന്നു ?

    കൊള്ളാം….. കിടു തുടക്കം.

    ????

    1. ആശാൻ കുമാരൻ

      ❤️

  3. സ്വപ്ന സഞ്ചാരി

    Title kandappol usual kambi katha enna reethiyil ozhivaakkiyathaanu, innipo vaayikkaanonnmillaand irunnappol just onn vaayichekkaam enn karuthi thudangiyatha it really worth it❣️❣️❣️

    Oru mystery thriller genre movie vaayikkunnath poley thonnunnu? Political involvement kond vannath maathram oru valichkettal aayi thonni, pokey pokey nthelm karyamaaya involvement undaakumaayirikkm enn vichaarikkunnu.

    Anyway it was a nice start ❣️

    1. ആശാൻ കുമാരൻ

      ❤️

  4. നിങ്ങളുടെ കഥ ഇത്രക്ക് ലേറ്റ് ആക്കാറില്ലല്ലോ?
    സ്നേഹ സീമയുടെ പാർട്ടുകൾ പോലെ കൃത്യമായ ഇടവേളകളിൽ തരാൻ ശ്രമിച്ചൂടെ

    1. 60+ പേജുകൾ പ്രതീക്ഷിക്കാമോ?

      1. ആശാൻ കുമാരൻ

        ഇല്ല… ഈ ഭാഗത്തിൽ പേജുകൾ കുറവാണു… പക്ഷെ മൂന്നാം ഭാഗത്തിൽ കൂടുതൽ പേജ് ഉണ്ടാകും…..

    2. ആശാൻ കുമാരൻ

      കുറച്ചു ഓഫിഷ്യൽ കാര്യങ്ങളുണ്ടായിയുന്നു……. നല്ല തിരക്കുള്ള സമയമാണ് ഈ മാർച്ച്‌ വരെ….. എന്നാലും ഞാൻ ഈ ആഴ്ച തന്നെ അയാക്കുന്നതാണ്….

  5. അടുത്ത പാർട്ട്‌ വരാനായോ?

    1. ആശാൻ കുമാരൻ

      യെസ്…. ഈ ആഴ്ച തരാൻ ശ്രമിക്കുന്നുണ്ട്

  6. Ashanna next part appozha ?

    1. ആശാൻ കുമാരൻ

      എഴുത്തു നടക്കുന്നു… ചെറിയ തിരക്കുണ്ട്…. ഉടൻ കഴിയുമെന്ന് തോന്നുന്നു

  7. ആശാൻ കുമാരൻ

    ❤️

  8. Next part ennu varum?

    1. ആശാൻ കുമാരൻ

      എഴുത്തു തുടങി

Leave a Reply

Your email address will not be published. Required fields are marked *