എൻ തോഴി💗 3 [വവ്വാൽ മനുഷൻ] 725

“ എന്നിട്ട്… ഞാൻ പേടിച്ച് യെസ് പറഞ്ഞു.. പക്ഷെ ഞാൻ വിചാരിച്ച പോലെ അല്ല കേട്ടോ ഗോകുൽ ആൾ കൂൾ ആണ്.. അവൻ്റെ കൂട്ടുകാർ ആണ് ഓരോരോ കുരുത്തേക്കേട് കാണിക്കുന്നത്… ഏകദേശം യെസ് പറഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ട് അവൻ അവൻ്റെ ആവിശ്യങ്ങൾ എന്നോട് ചോദിച്ചു തുടങ്ങി..
രാത്രി വീഡിയോ കോൾ വിളികണം, ചോദികുമ്പോ ഫോട്ടോകൾ അയച്ച് കൊടുകണം , വീഡിയോ അയക്കണം എന്ന് ഒക്കെ…”.
ഇത്രയും കേട്ടപ്പോൾ തന്നെ എൻ്റെ മൂലത്തിൽ ഉള്ള ബാക്കി രണ്ട് കുരു കൂടി പൊട്ടി… ക്ഷേമ നശിച്ച് ഞാൻ അവളോട് കുറച്ച് കട്ടിയിൽ ചോദിച്ചു..
“ എന്നിട്ട് നീ അതൊക്കെ അയച്ച് കൊടുത്തോ ?”.

“ ഫാ..## എൻ്റെ പട്ടി അയകും അതൊക്കെ.. ഞാൻ എത്ര കാരി അല്ല….!! അവൻ ചോദിക്കുമ്പോൾ ഒക്കെ ഞാൻ ഓരോരോ റീസൺസ് ഒക്കെ പറഞ്ഞു ഒഴിവായി… അതും പോരാ അവനു എൻ്റെ ചേച്ചിടെ നമ്പർ കൂടി വേണം എന്ന്… അതുടെ കേട്ടൂ അവൻ്റെ ഉദ്ദേശം എനിക് പിടി കിട്ടി buy one get one free ഓഫർ ആണ് അവൻ പ്രതീക്ഷിക്കുന്നത്… അതോടെ ഞാൻ അവനെ നേരിട്ട് കണ്ട് നല്ലെന്നം കൊടുത്തു അതും നാല് ആൾക്കാരുടെ മുമ്പിൽ വെച്ച്…,, പിന്നീട് അവൻ വന്ന് സോറി ഒക്കെ പറഞ്ഞു എന്നെ വീണ്ടും വേണം ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറയും… സത്യം പറഞ്ഞാല് എനിക് അവനോട് ഇഷ്ടം ആയിരുന്നില്ല ഒരു തരം പേടി ആയിരുന്നു.. ആ സംഭവത്തിന് ശേഷം അവൻ എപ്പോഴും എന്നെ കാണാൻ വരും എന്നെ ഇഷ്ടം ആണ് എന്നൊക്കെ പറഞ്ഞ്..’ സത്യം പറഞ്ഞാല് ഞാൻ അവനെ വെറുതെ തുടങ്ങി.. പിന്നെ ഇപ്പോഴാണ് അവനെ കാണുന്നത്.. അവനെ ഒന്ന് ചൊറിപ്പിക്കാന ഞാൻ നേ എൻ്റെ ബോയ്ഫ്രണ്ട് ആണ് എന്നെ പറഞ്ഞത്… Sorry..”.!!!
ഇതൊക്കെ അവൾ ഒറ്റ ശ്വാസത്തിനു പറഞ്ഞു നിർത്തി എൻ്റെ മുഖത്തേയ്ക്ക് നോക്കി…!
ഇതൊക്കെ കേട്ട് എൻ്റെ കിളി പോയി ഇരിക്കുകയായിരുന്നു…! എൻ്റെ മ്ലാനമായ മുഖം കണ്ടിട്ട് ആവണം അവൾ ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്ക് കേറി പോയി…
ഞാൻ വീണ്ടും കുളത്തിൽ കല്ല് എറിഞ്ഞ് അവിടെ ഇരുന്നു…!!

കഴിക്കുമ്പോഴും എൻ്റെ ചിന്ത അമ്മുവിൻ്റെ breakup സ്റ്റോറി ആയിരുന്നു മനസ്സിൽ . ‘എന്നാലും അവൻ എന്തിനായിരിക്കും ഇവിടെ വന്നത് , എൻ്റെ കൈ നുറുക്കിയത് എന്തിന് ആയിരിക്കും, അവൻ ഇനി മനഃപൂർവം ഇവിടെ വന്നതാണോ ഇവള്ക് ഒരു പണി കൊടുക്കാൻ ?. ’ ഇങ്ങനത്തെ കൊറേ ചോദ്യങ്ങൾ എൻ്റെ മനസ്സിൽ വന്നു കൊണ്ട് ഇരുന്നു..!!
..
കഴിച്ച് കഴിഞ്ഞു ഒന്ന് കിടക്കാം എന്ന് വെച്ചപ്പോൾ ശേ എന്ന് പറഞ്ഞോണ്ട് മഴ വരുന്നു.. അപ്പോ ഇരട്ടി സുഖം,… വയറു നിറച്ച് കഴിച്ച് കഴിഞ്ഞു നല്ല മഴയുടെ തണുപത്ത് റൂമിൽ പുതച്ച് മൂടി കിടക്കണം.. ഹൊ അന്തസ്..!!!!!!!
പുതച്ച് മൂടി കിടക്കുമ്പോൾ ഒക്കെ ഓരോരോ കാര്യങ്ങൽ മനസ്സിൽ വന്നു കൊണ്ട് ഇരുന്നു;
മാളുവിൻ്റെ കല്യാണം കഴിഞ്ഞ് ഇനി വിരുന്നു കാണൽ ചടങ്ങ് ആണ്.. രണ്ട് ദിവസത്തിനു ശേഷം അവർ വരും എന്നാണ് ദിവ്യ ചേച്ചി എനിക് തന്ന റിപ്പോർട്ട്..!
ഇനി അടുത്തത് അരുണിമയുടെ കല്യാണം ആണ്.. ഇനി അടുത്ത് ഒന്നും അത് ഒണ്ടാവില്ല എന്ന് എനിക് ഒരപ്പ് ഉണ്ട് കാരണം ഒരു മിണ്ട പൂച്ച ആണ് അവൾ പക്ഷെ പലപ്പോഴും എൻ്റെ അടുത്ത് സംസാരിക്കുമ്പോൾ അവള് ഒരു സോഫ്റ്കോർണർ ഇടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്…!!
അത് കൂടി കഴിഞ്ഞാൽ അടുത്തത് എൻ്റെയും അമ്മുവിൻ്റെയും കല്യാണം.. ഏഹ് എൻ്റെയും അമ്മുവിൻ്റെയുമോ ?. ഇതൊക്കെ എപ്പോ ?.!
അപ്പോ എനിക് തന്നെ എൻ്റെ മനസ്സിന് നിയന്ത്രിക്കാൻ പറ്റുന്നില്ല അല്ലെ..!
അല്ലേലും മനസ്സ് പറയുന്നതിന് എന്താണ് തെറ്റ്.. അവളും ഞാനും ഒരേ പ്രായം.. പിന്നെ ആകെ ഒള്ള പ്രോബ്ലം അവൾ വഹയിൽ എൻ്റെ ആൻ്റി ആയിട്ട് വരും.. പിന്നെ… അവളും ഞാനും കട്ടക്ക് നിന്നാൽ ഒരു കുഴപ്പവും കൂടാതെ അവർ നമ്മളെ കെട്ടിച്ച് വിടും..
ഏഹ്… എന്ത് എന്ത് കല്യാണമോ അതും പെണ്ണ് അമ്മു.. അതിനു അവളും കൂടി സമ്മതിക്കണ്ടെ…. അല്ല ഞാൻ എന്തിനാ ഇപ്പൊ ഇതൊക്കെ ചിന്തിക്കുന്ന ?. അവളുടെ ex gokul ആണ് എന്ന് അല്ലെ പറഞ്ഞ് ബട്ട് അവളുടെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട് ആരാണ് എന്ന് പറഞ്ഞില്ലല്ലോ…. അല്ല അത് ഞാൻ അല്ലെ, അങ്ങനെ അല്ലെ അമ്മു ആ ഗോകുലിനോട് പറഞ്ഞത്..!!
ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോരോ മണ്ടത്തരങ്ങൾ ആലോചിച്ചോണ്ട് ഇരുന്നു..!! അപ്പോഴാണ് കതകിൽ മുട്ട് കേൾക്കുന്നത്.! അല്ല ഇത് ഇപ്പൊ ആരാ ? ഞാൻ കേറി വരാൻ എന്ന് വിളിച്ച് കൂവി അപ്പോ ധാണ്ട വരുന്നു അമ്മു … ചിരിച്ചോണ്ട്..!!
കേറി വന്ന ഉടനെ അവള് കട്ടിലിൻ്റെ ക്രോസിൽ ചാരി ഇരുന്നു എന്നിട്ട് ;
“ ഉറങ്ങുവായിരുന്നോ ”. എന്ന് പിരികം പൊക്കി എന്നോട് ചോദിച്ചു..!

14 Comments

Add a Comment
  1. Ithum ini nirthi pokan aano entho

  2. ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ

  3. Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️

    1. വവ്വാൽ മനുഷൻ

      വേഗം ഇടാം അഭിയെ ♥️

  4. വായിച്ചില്ല മച്ചാനെ..

    വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..

    തിരക്കൊഴിഞ്ഞ സേഷം സമയംപോലെ വായിച്ച് അഭിപ്രായം പറയാം.

    അപ്പൊ എല്ലാം പറഞ്ഞപോലെ..

    1. വവ്വാൽ മനുഷൻ

      Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️

  5. നന്ദുസ്

    Waw.. Super…
    ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി…
    കിടു ഫീൽ….
    Keep continues ❤️❤️❤️

    1. വവ്വാൽ മനുഷൻ

      Thanku brh♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      ♥️

    1. വവ്വാൽ മനുഷൻ

      Thanks brh♥️

Leave a Reply

Your email address will not be published. Required fields are marked *