ഇണക്കുരുവികൾ 10 [വെടി രാജ] 413

ഇണക്കുരുവികൾ 10

Enakkuruvikal Part 10 | Author : Vedi Raja

Previous Chapter

ആ വരാന്തയിലൂടെ നടക്കുമ്പോ ഞാൻ ഏകനായിരുന്നു. കരങ്ങളിൽ കോർക്കാൻ ഞാൻ ആഗ്രഹിച്ച കൈകൾ എനിക്കു കണ്ടെത്താൽ ആയില്ല. പരാജിതനാണ് താൻ അവളുടെ പ്രണയ പന്തയത്തിൽ കാലിടറി പോയ നിമിഷം, അമിത വിശ്വാസം, അവളെ കാണാനുള്ള ആഗ്രഹം അതിൻ്റെ കൊടുമുടികൾ കീഴടക്കിയപ്പോ . തനിക്ക് അറിഞ്ഞിരുന്നില്ല അവളുടെ വാക്കിൻ്റെ പൊരുൾ. അവൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്കവളെ കണ്ടെത്താൻ അവില്ല എന്ന്.
താൻ ജീവനു തുല്യം സ്നേഹിക്കുന്ന തൻ്റെ നല്ല പതിയെ തനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല. തൻ്റെ പ്രണയം ബലഹീനമാണോ, ആത്മാർത്ഥ എൻ്റെ പ്രണയത്തിനില്ലെ അവളുടെ സാന്നിധ്യം ഞാൻ തിരിച്ചറിയാത്തതെന്ത്. ആദ്യ പ്രണയം തോൽവി സമ്മാനിച്ച് അമൂല്യമായ നിധി എൻ്റെ മാളുവിനെ തന്നു. മാളു നീ എന്നിൽ തോൽവിയായി പരിണമിച്ചാൽ മരണത്തിൻ്റെ മാറിൽ തല ചായ്ച്ചുറങ്ങുകയല്ലാതെ മറ്റു വഴികളൊന്നും കാണാനില്ല.
അവൾ ഒരു കൊച്ചു കാന്താരിയാണ് അവളെ വേദനിപ്പിച്ചതിന് അവൾ എനിക്കു മുന്നിൽ ഒളിച്ചു കളിക്കുകയാണ്. പിടി തരാതെ വഴുതുന്ന പരൽ മീനിനെ പോലെ. അവളുടെ കൊച്ചു മധുര പ്രതികാരം. മറ്റുള്ളവരുടെ ആഗ്രഹവും വികാരവും സാഹചര്യവും പറയാതെ തന്നെ മനസിലാക്കുന്ന അവൾ എന്തുകൊണ്ടാണ് തൻ്റെ വികാരങ്ങളെ മനസിലാക്കാത്തത് . തന്നിൽ സംജാതമായ ആഗ്രഹങ്ങളുടെ പർവ്വത നിരകൾ കാണാതെ പോയത്. ആഗ്രഹത്തിൻ കുന്നിൻ നിരകൾ വാനോളം തലയുയർത്തി നിന്നിട്ടും മാളു എൻ്റെ വാവേ നീ കണ്ടില്ലെന്നു നടിക്കുകയാണോ, എൻ്റെ ഇപ്പോഴത്തെ സാഹചര്യം ആവിശ്യ പെടുന്നത് എന്തെന്നു നിനക്കറിയാം എൻ്റെ മാനസിക അവസ്ഥ എന്നെക്കാൾ ഏറെ നിനക്കറിയാം എന്നിട്ടും എൻ്റെ രാധേ നീ കളിക്കുകയാണോ മരങ്ങളുടെ മറവിൽ ഈ കണ്ണാരം പൊത്തി കളി നിർത്തി അദൃശ്യതയുടെ മറപടം മാറ്റി നിനക്കു വന്നു കൂടെ ആ അസുലഭ നിമിഷങ്ങൾ എനിക്കായി തുറന്നു തരില്ലേ നീ.
ശ്യാമിൻ്റെ ചില വരികളാണ് എനിക്കിപ്പോ ഓർമ്മ വരുന്നത്
” വെറുക്കുന്ന മിഴികളാൽ നോക്കരുതേ……….
മടിക്കുന്ന മൊഴികളാൽ മൊഴിയരുതേ……..
തുടിക്കുന്ന നെഞ്ചകം നീ കാണുന്നില്ലേ……..
എൻ ഹൃദയത്തിൽ നൊമ്പരം നീ കേൾക്കുന്നില്ലേ…….
പ്രണയമാം മേഘശകലം മുടുന്നെന്നെ,
മിഴികൾ അണയും മുന്നെ – നിന്നെ ,
ഒരു നോക്കു കാണാൻ കൊതിക്കുന്നു വെറുതേ ”
എനിക്കായ് അവൻ ചൊല്ലിയ വരികൾ ഇപ്പോ എനിക്കേറെ പ്രിയപ്പെട്ട വരികൾ
വിഷമിക്കുന്ന മനസുമായി ക്ലാസിലെത്തി . ഒരു ഉണർവില്ലാത്ത പോലെ, എല്ലാവരും കേളേജ് ലൈഫ് ആലോഷിച്ച് തിമിർക്കുമ്പോൾ ഒരു അയിത്തക്കാരനെ പോലെ ഞാൻ വേറിട്ടു നിന്നു. മിഴികൾ കണ്ണീരിൽ ഈർപ്പം നുകരാൻ കൊതിക്കുന്നുണ്ട്. തൊണ്ടയിൽ ഉറങ്ങി കിടക്കുന്ന സ്വരവീചികൾ ഉണരാൻ ശ്രമിക്കുന്നുണ്ട് . മനസിലെ ദുഖത്തിൻ്റെ പാനപാത്രം നിറഞ്ഞൊഴുകി. വിവേകം അതെല്ലാം തടഞ്ഞു നിർത്തി. സ്വഭിമാനബോധം ക്ലാസിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ അലമുറയിടാൻ കൊതിച്ച മനസിനെ വിലങ്ങിട്ടു പൂട്ടി.
ജിഷ്ണു : അളിയാ അവളുടെ നിശ്ചയാ വെള്ളിയാഴ്ച

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

92 Comments

Add a Comment
  1. അടുത്ത പാർട്ട് ഇട്ടേക്കു ,സംഗതി നമ്മുടെ ചിന്തകൾക്ക് അതീതമായതുകൊണ്ടു ഞാൻ പ്രതീക്ഷ നിർത്തി ,ഇനി നിങ്ങളെഴുതുമ്പോൾ അത് വായിക്കാം ,അടിച്ചു പൊളിക്ക് ബ്രോ

    1. താങ്ക്സ് ബ്രോ നാളെ വരും

  2. താൻ പൊളിച്ചു ബാക്കി പെട്ടന്ന് വരട്ടെ രാജ

    1. താങ്ക്സ്

  3. രാജ……
    ഈ പാർട്ട്‌ മനസ്സിൽ ആഴത്തിൽ മുറിവുമുണ്ടാകിട്ടുണ്ട് ??

    പ്രേമമോ..?? അതോ സൗഹൃദമോ..?? ഇതിൽ ഏതാണ് വലുത്. എന്നാ വലിയ ചോദ്യം എന്നെത്തന്നെ വേട്ടയാടുന്നു.??‍♂️

    Waiting for next part✌️

    1. ചിലപ്പോഴൊക്കെ സൗഹൃദം മുന്നിട്ടു പോകാറുണ്ട്. അനുഭവം ഗുരു

  4. അർജുനൻ പിള്ള

    Adipoly super ??????

    1. താങ്ക്സ് ബ്രോ

  5. Aliya ingane pranth pidipikuna situationil kond vannu avasanipikale story aake ith vayikn aa ithil kerunee soo pettanu pettanu adutha partukal upload chyumenu pretheshikunu… Stry onnum parayn illaaa a true love stry and frndship ❤❤❤❤

    1. താങ്ക്സ് ബ്രോ

  6. Nice part ❤️❤️❤️❤️

  7. Bro njan vazhi thettipoguvonnumilla athu peadikkanda, thangal ingane paranjathu konde chothikkuva ariyan aagrahavum unde , ente aadya vimarshaganode ente ezhuthile thetto Elle njan thiruthenda enthengilum undo undengil enikku paranju tharendath thangal thanneyane

    1. Thanks bro ee katha nalla pole thangal manasilakkiyittunde indirect reethiyilane avatharippikkunnath pinne parikutty style njan pradeeshikkqthathane angane vannittunde shamikkuga bro. Nayagan vyakthithamillathe thonnunnath pinne kathayile confused aavunnath. Hero pranyathile thalparanallayirunnu pettanna logathek Vanni appo munnile ishtam pole option avanu Vanna confusion ath kathakkum koduthu enne ullu. Pranaym pagarnne avan avanayi paruvapedanam. Pinne ith just oru imagination story aala ithile ottumotha charectersum situation okk ullath thanneyane. Athane pachayaya jeevitham ennu njan idakkide parayanilla karanavum. 2 love story added in one story and trying to make beautiful. Njan valiya ezhuthi sheelamullavanum alla so thettugal undavum bro. Aadya moonni bagan pole njan thirichu varan sramikkam

  8. പ്രധീക്ഷിച്ച പോലെയല്ല കഥ നീങ്ങുന്നത്. അതിന് അപ്പുറത്തേക്കാണ് കഥ നീങ്ങുന്നത്.

    1. പ്രതീക്ഷകൾ വേണ്ടെന്നു ഞാൻ മുന്നെ പറഞ്ഞതാണ്

  9. Bro edu serikkum kambikathayil publish cheyyandathayirunillatto. Ningalk ethrem kazhiville vere edilengilm try cheythude.

    1. എനിക്കെന്ത് കഴിവ് ബ്രോ കവിത നന്നായി എഴുതും FB പേജു തന്നെ ഉണ്ടായിരുന്നു. ഇത് ആദ്യമായി ഒരു ശ്രമം നടത്തി. അത്ര തന്നെ നിങ്ങൾക്ക് അത് ഇഷ്ടമായതിൽ ഞാൻ സന്തുഷ്ടനാണ്

  10. Bro super bro ee part full twist annllo ?? navineyum maluvineeyum pirikaruth bro

    1. വായിച്ചറിയുന്നതല്ലെ രസം . കാലം അവളുടെ ഗർഭപാത്രത്തിൽ അവർക്കായി സ്വരു കൂടിയതെന്തൊക്കെ എന്നു നമുക്ക് കണ്ടറിയാം

      1. Next part ennaa bro

        1. നാളെ വരും

  11. കിച്ചു

    ഏതെങ്കിലും ഒരെണ്ണം ഉറപ്പിക്കോ. ആതിര, അനു, ജിൻഷ, മാളു ?.

    1. അതു നമുക്ക് വായിച്ചറിയാം ബ്രോ

  12. ആദ്യം ജിനുഷ അതിനിടയിൽ മാളൂട്ടി, അനു, വേറെ ഒരുത്തിയും ഇത് എവിടെചെന്ന് അവസാനിക്കുമോ ആവോ.

    1. പുതിയ പെൺകിളി ആരും വന്നില്ലല്ലോ ഒരു ആൺക്കിളി വന്നതല്ലേ. കാത്തിരുന്നു കാണാം

    1. താങ്ക്സ് ബ്രോ

  13. Super ??????????????????????

    1. താങ്ക്സ് ബ്രോ

    2. ഇഷ്ടപ്പെട്ടു പോയി?????

      1. താങ്ക്സ് ബ്രോ

  14. Bro navineyum maluvineeyum pirikaruth daa plz athrak eshtaayi avare ♥♥♥

    1. ബ്രോ കാത്തിരുന്നു കാണാം കഥ അതിൻ്റെ ഒഴുക്കിൽ ഒഴുകട്ടെ നമുക്ക് കാത്തിരുന്നു കാണാം

  15. Azazel (Apollyon)

    ഇപ്പോഴാ ഒന്ന് സമാധാനം ആയെ. ഒന്നുമില്ലെങ്കിലും ഇതൊക്കെ ആണ് എന്റെ മനസ്സും ആഗ്രഹിച്ചത്. കഥ വായിച്ചു തുടങ്ങിയപ്പോ വെറുതെ മനസ്സ് പറഞ്ഞു ഹരി നോക്കുന്നത് മാളുവിനെ ആവും എന്ന്. എന്തായാലും കഥ ഞാൻ ആഗ്രഹിച്ച പോലെ ആയി ഇനിയും കാത്തിരിപ്പോടെ ഇരിക്കലോ.
    നന്നായി സാഹ്യത്മകമായി എഴുതി മനസ്സ് കീഴടക്കി. തുടരട്ടെ കാത്തിരിക്കുന്നു ?

    1. ഹരി ആ പ്രണയം എനി നമുക്ക് കണ്ടറിയാ

      1. Azazel (Apollyon)

        മാൻ നീ ഇനി അവരുടെ പ്രണയ കാലം എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ ഒന്ന് ചടച്ചു എന്നാൽ ഇപ്പോൾ ആണ് സമാധാനം ആയെ.നീ തകർത്തു ഒന്നും പറയാൻ ഇല്ല. ഫുൾ ട്വിസ്റ്റ്‌ ഉള്ളപ്പോൾ ആണ് ഒരു ഹരം

        1. പ്രണയകാലം വരും ട്വിസ്റ്റും സസ്പൻസും സമയവും സാഹചര്യവും ആവിശ്യപെടുമ്പോൾ മാത്രം. ഇത് ഒരിക്കലും ട്വിസ്റ്റുകളുടെ പെരുമ്പറ മുഴക്കുകയൊന്നുമല്ല, 3 മാസം മാനസിൽ അടുക്കും ചിട്ടയും ഉണ്ടാക്കിയ കഥയാണ് മുക്കാലും യാഥാർത്യമാണ് നടന്നതാണ് വെറും കാൽ ഭാഗം മാത്രം ഇമാജുനേഷൻ പിന്നെ ആഗ്രഹവുമായുള്ളത്.

  16. YEs, മാടമ്പള്ളിയിലെ ആ മനോരോഗിയർ ഞാൻ കണ്ടു…. കഴിഞ്ഞ രണ്ട് പാർട്ടിലും പയ്യന്റെ കിളി പോയികിടക്കുവായിരുന്നു… I mean thatകുരുവി ?

    1. കിളികൾ കൂടൊരുക്കട്ടെ ചേക്കേറാൻ ജിൻഷ അവൾ പറന്നു പോയി, മാളു ചിലപ്പോ എരിഞ്ഞു തീരാം യവ്വനം കിടക്കുന്നല്ലേ കിളികൾ ചുറ്റും വട്ടമിട്ട് പാറുവല്ലേ.

      1. Maaluvine onnum sambavikkaruth tragedy aakalledaa plz

        1. കാത്തിരിന്നു കാണാം ട്രാജടി കഥ അല്ല എന്നൊരു ഉറപ്പു തരാം ആരും കാണാത്ത ആർക്കും കിട്ടാത്ത പ്രണയം തന്നെയാണ് അവനെ കാത്തിരിക്കുന്നത്

  17. Dear Raja, ഈ ഭാഗവും മനസ്സിന് പ്രയാസമാണല്ലോ തന്നത്. നിത്യമോൾക്കു എല്ലാം ഭേദമാക്കി കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു. മാളവികയെ കണ്ടെത്തിയപ്പോൾ ഇങ്ങനെയായി. എന്തായാലും ഹരിയുടെ last ഡയലോഗ് കുറച്ചു പ്രതീക്ഷ നൽകുന്നു. ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. കാത്തിരുപ്പിനു മാധുര്യം കൂടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കാം പ്രതീക്ഷകൾ ഈ കഥയിൽ വെക്കരുത് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്

  18. Raja. Nxt parttinu vendi katta waiting anu.

    1. ഇന്ന് വരും

  19. ലുട്ടാപ്പി

    രാജ അണ്ണാ…
    ഇപ്പൊ എന്താ പറയുക.ഈ ഭാഗവും കലക്കി.മനസ്സിൽ എവിടെ ഒരു ചെറു നോവ് കേൾക്കാൻ കൊതിക്കാതെ കാര്യം കേട്ടപ്പോൾ.അവസാനം ഹരി പറഞ്ഞ വാക്കുകൾ എന്തിനു ആയിരിക്കും.ഒന്നുല്ലങ്കിൽ ഹരി എല്ലാ സത്യവും അറിഞ്ഞു കാണും.എന്ത് ആയാലും അടുത്ത ഭാഗത്തിന് ആയി ടെൻഷൻ അടിച്ചു കാത്തിരിക്കുന്നു.
    സസ്നേഹം
    ലുട്ടാപ്പി

    1. കാത്തിരിപ്പിന് മാധുര്യം കൂടും സഹോ

    1. എന്തു പറ്റി സഹോ

  20. കഥ അടിപൊളി manushyanu pakshe sayikanilaaa suspense
    Vegam adutha part idu ?????

    1. അടുത്ത പാർട്ട് പണിപ്പുരയിലാണ് സഹോ

  21. Story വിളിച്ചപ്പോൾ ഭയങ്കര ഒരുഫീൽ കാണ്ണ് ചെറുതായി ഒന്ന് നനഞ്ഞു super machane next part waiting bro

    1. താങ്ക്സ് ബ്രോ പെട്ടെന്നു തന്നെ വരുന്നതാണ്. ഇന്ന് 8pm വായിക്കാം

  22. Vegam varatte aduthathu….hoo feel povunnenu munne

    1. നാളെ തന്നെ തരാൻ ശ്രമിക്ക അടുത്ത ഭാഗം എഴുതാൻ വല്ലാത്ത കഷ്ടപ്പാട് വാക്കുകൾ കാട്ടുന്നില്ല ഞാൻ മനസിൽ കണ്ട അവസ്ഥകൾ വിവരിക്കാൻ

  23. ഞാൻ എൻ്റെ പേര് വെടി രാജയിൽ നിന്നും പ്രണയരാജ എന്നു മാറ്റുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയാം പേരുകളും നിർദ്ദേശിക്കാം എന്ന് സ്നേഹത്തോടെ രാജ

    1. Aah peru maatramanu ee kadhakku oru kurav…maattikko pranaya raja

    2. ലുട്ടാപ്പി

      നിങ്ങൾ ആക് മോനെ.

  24. സൂപ്പർ ബ്രോ

    1. താങ്ക്സ് ബ്രോ

  25. എന്താണ് ചങ്ങാതി ഇത് ഫുൾ twist ആണല്ലോ. വളരേ ഇഷ്ട്ടമായി.

    1. കഥ അതിൻ്റെ ഓളത്തിൽ ഒഴുകുന്നു . ഞാനതിൽ കാഴ്ചക്കാരനാണേ

  26. Ente raja ingale mwuthane?.crct prnjth pole daily kadhakal athum perfect athimanoharamaya kadha. Regularitiyilum constitencyiyilum rajane vella. Verarum illa??

    1. നന്ദിയുണ്ട് Nachu വെറുതെ ഇരിക്കുന്ന സമയം പാഴാക്കാതെ എഴുതി തരുന്നു അത്ര തന്നെ. വാക്കുകളാൽ പ്രണയം പറയുക പാടു തന്നെയാ രാവിലെ മുതൽ ഇരുന്നാലും രാത്രി 12 നോടു അടുക്കുന്നു ഇത്രയും കുറച്ച് പേജുകൾ എഴുതാൻ

  27. സംഭവ നിമിഷങ്ങളുടെ ചടുലമായ അന്തർധാരയിലൂടെ സഞ്ചരിച്ച് പുതിയൊരു വഴിത്തിരിവിലേക്കായ് നടന്നു കയറുന്നു കാത്തിരിക്കുന്നു. മരണമെന്ന മൊഴിയേക്കാൾ പ്രണയമെന്ന മൊഴികളിലുള്ളതിനേക്കാൾ ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നു .❤️❤️?

    1. തീർച്ചയായും കാത്തിരിപ്പിനു മാധുര്യം കൂടും .
      മരണം മുക്തിയെങ്കിൽ പ്രണയമല്ലേ അനശ്വരം ബന്ധങ്ങൾ വിലക്കുന്ന മാധുര്യമേറിയ കനി നുകരുന്ന മനസുകൾക്കേ അറിയു പ്രണയത്തിൻ്റെയും ബന്ധങ്ങളുടെയും വില

  28. ലുട്ടാപ്പി

    Ennu nerthe vanno

    1. അതെ ലുട്ടാപ്പി കഴിഞ്ഞ പാർട്ടിൽ ടൈം കമൻറ് ചെയ്തിരുന്നു

      1. അഭിനവ്‌

        പ്രതീക്ഷകൾക്ക് ഒരു പ്രസക്തിയും ഇല്ലാ ഇവിടെ എന്ന് ഉറപ്പായി .ഹരിയുടെ അവസാന വാക്കുകൾ എല്ലാം അറിഞ്ഞിട്ടാണ് എന്ന് തോനുന്നു.ജീവിതം പോലെ തന്നെ ആഗ്രഹിച്ചത് ഒന്നും ഈ കഥയിൽ നടക്കുന്നില്ല.
        ഈ പാർട്ടും അടിപൊളി.
        Waiting for Next part

        1. സത്യം പച്ചയായ ജിവിതമാണ് ഈ കഥ അത് അങ്ങനെ ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *