എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar] 178

 

യാത്രയിലുടനീളം ചേച്ചി ആ തള്ളയുടെ തല മടിയിൽ വെച്ച് തടവിക്കൊടുക്കുന്നുണ്ടായിരുന്നു. “അമ്മേ… കണ്ണുതുറക്ക് അമ്മേ…” എന്ന് വിറയലോടെ ചേച്ചി വിളിക്കുന്നുണ്ടായിരുന്നു.

 

 

ടൗണിലെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച ഉടനെ അവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടർമാർ പരിശോധനകൾ തുടങ്ങി. ഞാനും ചേച്ചിയും പുറത്ത് വരാന്തയിൽ കാത്തിരുന്നു.

 

​കുറച്ചു സമയം കഴിഞ്ഞ് ഒരു ഡോക്ടർ പുറത്തേക്ക് വന്നു.

 

ഡോക്ടറുടെ അടുത്ത വാക്കുകൾ സുമ ചേച്ചിയെ തളർത്തിക്കളഞ്ഞു. ആ തള്ളയ്ക്ക് സ്ട്രോക്ക് (stroke) വന്നതായിരുന്നു. ബിപി അമിതമായി വർദ്ധിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ ഒരു വശം ഭാഗികമായി തളർന്നു പോയിരിക്കുന്നു. ഇനി എന്നാണവർ പഴയപടിയാവുക എന്ന് പറയാൻ കഴിയില്ലെന്നും, കുറേക്കാലം കിടപ്പിലാകുമെന്നും ഡോക്ടർ അറിയിച്ചു.

 

​ഈ വാർത്ത കേട്ടപ്പോൾ സുമ ചേച്ചി തരിച്ചിരുന്നുപോയി. തന്നെ ഇത്രയധികം ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ഒരാളെ, ഇനി ഒരു ശിശുവിനെപ്പോലെ നോക്കേണ്ടി വരുന്നത് വലിയൊരു വിധിവൈപരീത്യമായിരുന്നു.

 

വിവരം അറിഞ്ഞ് സുഭാഷേട്ടൻ വന്നു. കുറച്ച് ദിവസം അവിടെ കിടത്തി പിന്നെ അവരെ ഡിസ്ചാർജാക്കി. ഈ സമയമെല്ലാം ഞാനും അവരുടെ ഉണ്ടായിരുന്നു. സുഭാഷേട്ടൻ ആവശ്യത്തിന് മാത്രമേ എന്നോട് സംസാരിച്ചുള്ളു. പണ്ടും അത് അങ്ങനെ തന്നെ ആയിരുന്നു. അതുകൊണ്ട് എനിക്കാതിൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.

 

വീട്ടിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ കഠിനമായി. സുഭാഷേട്ടൻ വന്നതോടെ സുമ ചേച്ചിക്ക് ഒരു താങ്ങായെങ്കിലും, ആ വീടിനുള്ളിലെ മൗനം വല്ലാതെ വീർപ്പുമുട്ടിക്കുന്നതായിരുന്നു. സുമ ചേച്ചിയുടെ പരിചരണവും എന്റെ സഹായവും കണ്ടിട്ടും സുഭാഷേട്ടൻ തന്റെ പതിവ് ഗൗരവം വിട്ടില്ല.

The Author

Gulmohar

www.kkstories.com

7 Comments

Add a Comment
  1. ❣️❣️❣️❣️❣️adutha bagathinayi kaathirikkunnu❣️❣️❣️❣️

  2. നന്ദുസ്

    സൂപ്പർ.. പാർട് സഹോ…
    ചെരേണ്ടവർ തന്നെയാണ് തമ്മിൽ ചെരേണ്ടത്…
    സുമയുടെ മനോവേദനയിലും, അവഗണനകളിലും, സന്തോഷങ്ങളും ഇനി ശരത്താണ് കൂടെവേണ്ടത്…
    ഷീബ എന്നാ ചതിക്കെണിയായ കാമസർപ്പത്തിൽ നിന്നും സുമ എന്നാ സ്വാർഗ്ഗവാതിലിലേക്കുള്ള പടിക്കയറ്റം… സൂപ്പർ…
    തുടരൂ സഹോ…

    നന്ദുസ്

    1. more romance bro
      Super👍👍

  3. katha vayichit manasilavathavar
    mune ulla partinte avasana kurachu pegukal vayikuka

  4. അന്തസ്സ്

    nice

  5. ❤️❤️❤️ pwoli story oru romance mood❤️❤️

  6. അനിയത്തി

    ജീവിക്കാൻ ആഹാരവും വസ്‌ത്രവും പാർപ്പിടവും മാത്രം പോരാ, ജീവൻ നിലനിർത്താൻ ഇത്രയും മതി. ഒരിറ്റ് സ്നേഹം, ഒരു പ്രതീക്ഷ അതില്ലാത്ത ജീവിതം കനുകാലികൾക്ക് പോലും ദുസ്സഹമായിരിക്കും. ഇവിടെ പല കഥകളും വെറും കമ്പികഥകളിൽ നിന്നും ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. അതിലൊന്നാണ് ഇപ്പോൾ ഈ കഥയും. സന്തോഷം

Leave a Reply

Your email address will not be published. Required fields are marked *