” അനില്‍ സാറെ ..എന്ത് പറ്റി?’ “
അത് കേട്ടാണ് RDO അവനു നേരെ നോക്കിയത് .. അവരുടെ കണ്ണുകള്‍ തിളങ്ങിയതും അത് കഴിഞാ നോട്ടം പതറി മാറുന്നതും അനില്‍ കണ്ടു … ആ ഭാവം കാണിക്കാതെ RDO അവന്റെ നേരെ നോക്കി
” R U ഫൈന്‍ സാര്‍ ?’
“അനിലേ എന്ത് പറ്റി ഹോസ്പിറ്റലില്‍ പോകണോ ?’
” ഹേ ..വേണ്ടാ … ” അനില്‍ ഇടറുന്ന കാലുകളോടെ പുറത്തേക്കിറങ്ങി , അവനെ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .
” നിങ്ങളറിയുന്നതാണോ മാഡം?’ ജോണ്‍ സാറിന്റെ സ്വരം അവന് പുറകില്‍ നിന്ന് കേട്ടു
” ഹേയ് ..ഇല്ല ..”
” മാഡത്തിനെ കണ്ടപ്പോളാണ് പുള്ളിക്ക് എന്തോ പറ്റിയതെന്നു തോന്നി …അതാ ചോദിച്ചേ ..ഞങ്ങളുടെ സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ആണ് ..അനില്‍ മാത്യു “
” ഓ ..നൈസ് “
RDO യുടെ കാബിനു മുന്നിലെ ചാരു ബെഞ്ചില്‍ ഇരുത്തിയിട്ട് ജെയിസന് കൂടെയിരുന്നു
” സാറെ ..ഹോസ്പിറ്റലില്‍ വല്ലതും പോകണോ ?”
” ഹേയ് വേണ്ട … ജെയിസന് സര് അകത്തേക്ക് കയറിക്കോ .. പെട്ടെന്നെന്തോ തല ചുറ്റുന്നത് പോലെ തോന്നി ..മാറി കിടന്നത് കൊണ്ടാവാം ..ഇന്നലെ ഉറക്കം ശേരിക്കായില്ല ..അതിന്റെയാ”
” എങ്കില്‍ ശെരി സാറേ ” ജെയിസന് അകത്തേക്ക് കയറി … RDO യുടെ മുന്നിലെ നീളന്‍ നെയിം ബോര്‍ഡ് അനില്‍ വായിച്ചു
” ഗായത്രി ജയകൃഷ്ണന് . RDO”
നാടൊട്ടുക്ക് ഓടി നടന്നിട്ടും തന്റെ കണ്മുന്നില് ഇരുന്ന തന്റെ ഗായുവിനെ കാണാതെ പോയല്ലോ ദൈവമേ ..ഇവിടെയുണ്ടായിരുന്നോ തന്റെ ഗായു? …തന്റെ ഗായു ..അങ്ങനെ പറയാമോ ? അല്പം മുന്പവള് ജോണ്‍ സാറിനോട് പറഞ്ഞത് താന്‍ കേട്ടതല്ലേ … പരിചയം ഇല്ലായെന്ന് .. ഒരു പക്ഷെ അത് ജോണ്‍ സാറിനോട് പറഞ്ഞതാവുമോ ?
അപ്പോഴേക്കും ജോണ്‍ സാറും ജെയിസനും ഇറങ്ങി വന്നു
” സാറെ ..പോയേക്കാം … എങ്ങനെയുണ്ട് ..പോകുന്ന വഴി ഹോസ്പ്പിറ്റലില്‍ കയറാം ”
” ഹേയ് ..വേണ്ടാ ..” അനില്‍ എഴുനേറ്റു ..അവന് അകത്തേക്ക് കയറാന്‍ വേണ്ടി നോക്കുന്നതിനിടെ അടുത്ത ആള്ക്കാര് ഗായത്രിയുടെ കാബിനിലേക്ക് കയറി ..
“സര് ..എനിക്കൊന്നു രണ്ടു കാര്യങ്ങളുണ്ട് ..ഞാന്‍ വന്നേക്കാം ..’ കാറില്‍ കയറുന്നതിനിടെ അനില്‍ അവരോടു പറഞ്ഞു … എങ്ങനെയെങ്കിലും ഗായുവിനെ ഒരു നോക്ക് കൂടി കാണണം .. അവള്‍ക്കിഷ്ടമില്ലെങ്കിലും .. ദൂരെ നിന്നാണെങ്കിലും
” ഓ ..അതിനെനെന്നാ ..അല്ലെങ്കിലും ഞാന്‍ സ്കൂളിലേക്ക് വരണ്ട കാര്യമില്ലല്ലോ … ജെയിസന് എങ്ങനാ ?”
” ഞാനുമില്ല ജോണ്‍ സാറേ … “
” അപ്പൊ അനില്‍ എങ്ങനെ പോകും ..വണ്ടി വിട്ടു തരണോ ?'”
” വേണ്ട … നിങ്ങള്‍ വിട്ടോ ?’
അനില്‍ അവരെ യാത്രയാക്കി തിരിച്ചു കയറാന്‍ തുടങ്ങുമ്പോള്‍ RDO എന്നഴുതിയ കാര്‍ പുറത്തേക്ക് പോകുന്നത് കണ്ടു ..അതില്‍ ഗായത്രിയെയും … തന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ തല തിരിച്ച ഗായത്രിയെ കണ്ടവനു സങ്കടം വന്നു .. .
ഒരു നോക്ക് കാണുവാന്‍ ..ഒന്ന് മിണ്ടാന്‍ കൊതിച്ചിട്ട് ..തന്നെ ആരുമല്ലാത്ത വിധം പെരുമാറി , തന്നില്‍ നിന്നൊളിച്ചോടുന്ന പോലെ .. അവള് ..തന്റെ ഗായു..
” RDO മാഡം എപ്പോ വരും ?’ മുന്നില്‍ കണ്ട ഒരു അറ്റെന്ററോട് അവന് ചോദിച്ചു
” ലേറ്റായാല്‍ ചിലപ്പോള്‍ നാളെയെ വരൂ സാറേ … “
” മാഡം താമസിക്കുന്നത് എവിടെയാ ?’
” ജനറല്‍ ആശുപതി ലൈനിലാ .. എഴുതി വെച്ചിട്ടുണ്ട് ” അനില്‍ അവിടെ നിന്നിറങ്ങി നടന്നു ..
ജെനറല്‍ ആശുപത്രിയുടെ വഴിയെ അല്പം നടന്നപ്പോള്‍ വലതു വശത്തായി ഒരു ഹബിറ്റാറ്റ് മോഡലൊരു വീടവന് കണ്ടു . ഭിത്തിയില്‍ എഴുതി വെച്ചിരിക്കുന്നു ” ഗായത്രി ജയകൃഷ്ണന് . RDO”
ഇതിന്റെ first part ന്റെ പേരെന്താ…??
ആദ്യ ഭാഗമെന്നപ്പോൽ രണ്ടാംഭാഗവും ഒത്തിരി ഇഷ്ട്ടയി…
Minnuvine koodi add cheyanam. Very good story bro
Ithu nirthalle bro
Gayuvintem aniyudem onnichulla jeevethavum
Avarude santhoshavum
Avarkk veendum oru kutti undakunnathum
Pls bro oru part koode
രാജേട്ടാ കൊറേ കാലമായല്ലോ കണ്ടിട്ട്..ഒരു ഇടിവെട്ട് ഐറ്റം ആയി വരുമെന്ന് വിശ്വസിക്കുന്നു
വെറുതെ അല്ല ഇവിടെ എല്ലാവരും നിങ്ങളെ രാജാവേ എന്ന് വിളിക്കുന്നത്. ഇറോട്ടിക് കഥകളുടെ രാജാവ് തന്നെ. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു
Rajave angayude kadhaku vendi ashamayode kaathirikunnu
ഇടവേള ഒക്കെ വേഗം മാറ്റി വെച്ച് ആ റാന്തൽ വിളക്ക് ഉം ആയി വാ.
Njangade rajavine aarenkilum kando rajav ilathe ee sitilek varan polum thonnunnila
Super, please continue the writing. Thakarthu monae thakarthu.
Yeah continue
eeswara picture comment idaan patunillallo…kutan thamburan pls add that feature…Rajaji enikk ende per ningalude kathayil kandappol, Udayanaan Tharam cinemayil climaxil Udayande film kaanumbol Salim Kumar thande swantham role screenil kandappo onnu abhimaanichille..same athaan ende manassil….ethand Forbs 100 millionaire listil vanna pole…hohoho
Super. Ee kadhakku ingane oru paryavasanam kondu vannathinu…
ennaaalum kurachum koodi neettaamaayirunnu avar kandmuttyappol katha theernnupoyi ………
Dear Mandhanraja….
It may sound a cliché but I would like to tell you that you Wondered your readers and the fellow writers with another path breaking story. Your style of writing is much prise worthy and the way the incidents are narrated is unique. I understand happily that the majority of the commentators are in agreement with me in this regard.
അഭിനന്ദനങ്ങൾ…രാജ..
ഇവിടെ വന്നതിന്റ ഒന്നാം വാർഷികത്തിൽ…. വായനക്കാർക്കു താങ്ങൾ നൽകിയ ഏറ്റവും നല്ല ഒരു ഗിഫ്റ്റ് ഇത് തന്നെ……. തുടര്‍ന്നും നല്ല കഥകൾ എഴുതി വായക്കാരുടെ മനസു നിറക്കാൻ കഴിയട്ടെ…… രാജാവിന്റെ പടയോട്ടത്തിനു ആയി കാത്തിരിക്കുന്നു രാജാവിന്റെ ഒരു കിടിലൻ ആരാധകൻ kidilanfirozzz
രാജാവേ….. ഈ വിഷുവിനു ഒരു കൈനീട്ടം പോലെ ആയിട്ടു നല്ല ഒരു കഥ പെടക്കണം കേട്ടോ….. കാത്തിരിക്കുന്നു ഒരു ആരാധകൻ ?Kidilanfirozzz?
പൊളിച്ചു