എന്നെന്നും കണ്ണേട്ടന്റെ 8 [MR. കിങ് ലയർ] [ അവസാന ഭാഗം ] 337

എന്നെന്നും കണ്ണേട്ടന്റെ 8

Ennennum Kannettante Part 8 Author : Mr. King Liar

Previous Parts

 

 

പ്രിയ കൂട്ടുകാരെ,

അങ്ങനെ ഈ ഭാഗത്തോടെ എന്നെന്നും കണ്ണേട്ടൻ എന്നാ കഥക്ക് തിരശീല വീഴുകയാണ്. ഈ കഥ വായിച്ചയെല്ലാവർക്കും അഭിപ്രായങ്ങൾപറഞ്ഞവർക്കും ….. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു ഭാഗം കൂടി എഴുതണം എന്നുണ്ടായതാണ് മനസ്സിൽ അവസാനം അത് വേണ്ട എന്നാ തീരുമാനത്തിലെത്തി. എന്റെ കഥ വായിച്ചയെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

തുടരുന്നു……..

“മാളവിക മാധവിന്റെ റിലേറ്റീവ്സ് ആരാ……… “

പഴയ ഓർമയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയ എന്റെ മനസിനെ തിരികെ എത്തിച്ചത് നഴ്സിന്റെ ആ ചോദ്യം ആണ്.

“ഞങ്ങൾ ആണ്…. “

അമ്മയാണ് മറുപടി നൽകിയത്.

“നിങ്ങളെ ഡോക്ടർ അജയ് മേനോൻ സാർ വിളിക്കുന്നുണ്ട്. “

അതും പറഞ്ഞു നേഴ്സ് ആ വിജനമായ വരാന്തയിലൂടെ മുന്നോട്ടു നടന്നു പിന്നാലെ ഞങ്ങളും കല്ലുമോൾ എന്റെ തോളിൽ കിടന്നു ഉറങ്ങിയിരുന്നു. ഞങ്ങളെ നേഴ്സ് ഡോക്ടറിന്റെ മുറിയിൽ എത്തിച്ചു. ആ മുഖം കണ്ടു ഞാനും അമ്മയും പരസ്പരം നോക്കി.അമ്മയുടെ മുഖത്തു പല ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു. അതിൽ അത്ഭുതം, ഭയം, ആകാംഷ അങ്ങനെ ഒരുപാട് ഭാവങ്ങൾ ഉണ്ടായിരുന്നു. ഞാനും അമ്മയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവിടെ ഡോക്ടറുടെ ടേബിളിന്ന് മുന്നിലെ കസേരയിൽ ഇരുന്നു.

“എന്താ പേര്……” :-ഡോക്ടർ

“മാധവ്…… “

“മാളവികയുടെ ഹസ്ബൻഡ് ആണല്ലേ “

ഞാൻ മൗനം ആയി ഇരുന്നു. അതിനുത്തരം നൽകിയത് അമ്മയാണ്.

“അതെ, മോൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് “

“പേടിക്കാൻ ഒന്നുമില്ല, പിന്നെ അന്നേരം കുറെ രക്തം വന്നത് കൊണ്ടും അൺകോൺഷ്യസ്നെസ് ആയത് കൊണ്ടായിരുന്നു ഐ സി യൂവിൽ കിടത്തിയത്, ഇപ്പോൾ വാർഡിലേക്ക് മാറ്റി. ഇന്ന് ഒരു ദിവസം ഇവിടെ കിടക്കട്ടെ, പിന്നെ സ്കാനിങ് റിപ്പോർട്ട്‌ വന്നട്ട് ബാക്കി തീരുമാനിക്കാം “

“സ്കാനിങ് റിപ്പോർട്ടിൽ പേടിക്കാൻ എന്തെങ്കിലും “

“അമ്മ ഇങ്ങനെ പേടിക്കല്ലേ ഞങ്ങൾ ഒക്കെയില്ലേ ഇവിടെ, മിക്കവാറും നാളെത്തന്നെ ഡിസ്ചാർജ് ചെയ്യും “

“എന്റെയും അമ്മയുടെയും മനസിലെ മാളുവിനെ കുറിച്ചുള്ള ഭയം അത് ഇല്ലാതെ ആയി പക്ഷെ വിഷ്ണു…….. “

“ഡോക്ടർ….. ഡോക്ടറിന് ഒരു വിഷ്ണുവിനെ അറിയുമോ… “

മൗനം ബേധിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“വിഷ്ണുവോ…. ഏത് വിഷ്ണു….. “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

76 Comments

Add a Comment
  1. Bro, pdf version ivide post cheyyamo? Orumucchu vaayikkan aanu.

  2. Bro PDF aayi post cheyyaamo?

  3. ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതാൻ പറ്റില്ല ? അതും കൂടി വരുമ്പോൾ കഥ ഒന്നുകൂടി നന്നായിരിക്കും ഒന്ന് ശ്രമിച്ചു നോക്ക് അപ്പൊ all best ??

  4. ഇപ്പോഴാണ് മുത്തേ വായിക്കാൻ പറ്റിയത് എല്ലാ ഭാഗവും ഒന്നിനൊന്നു മെച്ചം കഥ വായിച്ചു പകുതിയെത്തിയപ്പോൾ തന്നെ കുറച്ച് കാര്യങ്ങൾ മുൻകൂട്ടി കാണാൻ പറ്റി.
    ഒന്നും പറയാനില്ല പൊളിച്ചു ???

  5. ബ്രോ ഇപ്പോഴാണ് വായിക്കാൻ പറ്റിയത് അടിപൊളിയായിട്ടുണ്ട് “പുതിയ കഥ എഴുതുമോ”

  6. കർണ്ണൻ

    Orupad ഇഷ്ടമായി bro

  7. Othiri ishtaaaayii..

  8. ?❤️?poli

  9. Vendum onnunn vayichatha njan ishtam aayath kond

Leave a Reply to Unni Cancel reply

Your email address will not be published. Required fields are marked *