“ഡാ ദ്രോഹീ, വെറുതെ ഓരോന്ന് പറയല്ലേടാ” “വെറുതെ അല്ലടാ, അങ്ങനെ ഏതാണ്ടൊക്കെയാ അവര് പറഞ്ഞത്.” “അത്തൊ എന്താ പ്ളാൻ, ഹലോ. ഹലോ കിച്ചൂ. ഡാ”
*=*=*
ദിവസങ്ങൾ ്് ആരേയും കാത്തുനിൽക്കാതെ മുന്നോട്ട് പോവുകയാണ്. ഓഫീസിൽ ലീവ് ഒരുപാട് കൂടുതലായിട്ടുണ്ട്. എന്റെ അവസ്ഥ എം ഡിക്ക് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല. പിന്നെ റിയ അവിടെ ഉണ്ടല്ലോ. അവളും ഐശുവും ഡെയിലി വിളിക്കാറുണ്ട്. ഇപ്പോൾ എനിക്ക് നടക്കാൻ പ്രയാസമില്ല. പിന്നെയും ഒന്ന് രണ്ടാഴ്ച വേണ്ടിവന്നു വണ്ടി എടുക്കാനുള്ള അമ്മയുടെ പെർമിഷൻ കിട്ടാൻ. വണ്ടിയെടുക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അമ്മ വേണ്ടാന്ന് പറഞ്ഞത് കൊണ്ട് ഇതുവരെ എടുത്തില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞു
*=*=*
കുറേ നേരമായി തന്റെ മുറിയിലെ സോഫയിൽ പുസ്തകവും വായിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകം അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതിലെ വരികളിലൂടെ കണ്ണോടിക്കുമ്പോൾ സമയം പോകുന്നത് അവൾ അറിഞ്ഞില്ല.
വായനയിൽ എന്തോ ്് ബുദ്ധിമുട്ട് തോന്നിയപ്പോൾ അവൾ മുഖമുയർത്തി. കറണ്ട് പോയതാണ് എന്ന് മനസ്സിലായതും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് മുറിയുടെ പുറത്തേക്ക് ചെന്നു. “അമ്മേ, അമ്മേ” വിളിച്ചിട്ടും മറുപടി ഒന്നും വന്നില്ല. “അച്ഛാ” വിളിച്ചുകൊണ്ട് ്് അവൾ മുകളിൽ നിന്ന് താഴേക്കുള്ള പടികൾ ഇറങ്ങി. “അമ്മേ”
ഢപ്പ് പെട്ടന്നുള്ള ശബ്ദം കേട്ട് ശ്രീലക്ഷ്മി ഞെട്ടി തിരിഞ്ഞു. “ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ… ഹാപ്പി ബർത്ത്ഡേ ടൂ ഡിയർ ലച്ചൂ… ഹാപ്പി ബർത്ത്ഡേ ടൂ യൂ…” തന്റെ മുന്നിലുള്ള കാഴ്ച കണ്ട് അവൾ അമ്പരന്നു.
മുന്നിലെ ടേബിളിൽ വലിയ ഒരു കേക്ക്, അതിന് ചുറ്റും മെഴുകുതിരി. മുറിയാകെ ബലൂണുകളും ഡക്കറേഷൻ ബൾബുകളും. കൂടെ തന്റെ പ്രിയപ്പെട്ടവരും, അടുത്ത് തന്നെ പൊട്ടിയ പോപ്പറും. അവളുടെ കണ്ണുകൾ നിറഞ്ഞു. “അയ്യേ, പിറന്നാളായിട്ട് കരയല്ലേ ഡാ” ലച്ചുവിന്റെ അടുത്തേക്ക് വന്ന ചിന്നുവിനെ അവൾ കെട്ടിപ്പിടിച്ചു.
“ദേ പിള്ളാരെ, സെന്റിയാക്കാതെ വാ. കട്ട് ചെയ്യാം” സഹദേവൻ പറഞ്ഞു. “അത് ശരിയാ, ചിന്നൂ വാ. രണ്ടും കൂടി. ഒരുമാതിരി സീരിയല് പോലെ” സച്ചി പറഞ്ഞത് കേട്ട് ലച്ചുവും ചിന്നുവുമടക്കം എല്ലാവരും ചിരിച്ചു.
ബ്രോ ഇതൊരു നല്ല കഥയാണ്. നിങ്ങളുടെ കഥകളെ സ്നേഹിക്കുന്നവർ ഇപ്പോഴും ഉണ്ട്. ദയവായി നിർത്താതെ തുടരുക. ഇപ്പോൾ താങ്കൾ സുഖം പ്രാപിച്ചു എന്ന് കരുതുന്നു.
നിങ്ങൾ എഴുതുന്ന ഈ കഥകൾ വായിക്കുമ്പോൾ ഒരു റിയാലിറ്റി ഫീൽ ചെയുണ്ട്…അതുകൊണ്ട് നിർത്തരുത് pls
Nala kadhakal ezhuthunna ellarakkum ooro accident pattunudallo…ദിവ്യാനുരാഗം [Vadakkan Veettil Kochukunj],ഉണ്ടകണ്ണി [കിരൺ കുമാർ],വളഞ്ഞ വഴികൾ [Trollan],inniyumude ipoo itha എന്നും എന്റേത് മാത്രം [Robinhood]
സൂപ്പർ ആണ് കട്ട വെയ്റ്റിംഗ് ആയിരുന്നു, ഇനിയും കാത്തിരിക്കും, ഇപ്പൊ ഇങ്ങനെ ഒണ്ട് ഓക്കേ ആയോ
വളരെ സന്തോഷം ബ്രോ. തീർക്കണം െന്ന് തന്നെയാണ് എന്റെയും ആഗ്രഹം. പക്ഷെ പഴയപോലെ ടൈപ്പ് ചെയ്യാൻ വൈയ്യ പറഞ്ഞല്ലോ. പിന്നെ ഇപ്പോ ഈ കധക്ക് സപ്പോർട്ടും കുറവാണ്
ബ്രോ കഥ വായിക്കുന്ന എല്ലാരും ലൈകും കമന്റും ഇടണമെന്നില്ല…എന്നു വിചാരിച്ചു സപ്പോർട്ട് ഇല്ലന്ന് ബ്രോ വിചാരിക്കരുത്..pls continue വെയ്റ്റിംഗ് യൂർ wonderful story… tc
പോളി ഒരു രക്ഷയുമില്ല തീർക്കത്തെ പോകല്ലേ
സന്തോഷം ബ്രോ. തീർക്കണമെന്നുണ്ട്
ദേഷ്യമല്ല bro, ഈ കഥ കണ്ടപ്പോൾ ഞെട്ടലാണ് ആദ്യം ഉണ്ടായത്, പിന്നെ ഏറെ സന്തോഷവും. എത്ര വൈകിയാലും ബാക്കി ഭാഗവുമായി വന്നല്ലോ, ഒരുപാട് നന്ദി. അടുത്ത ഭാഗം വേഗം തരില്ലേ, ഇതുപോലെ വൈകിക്കിയില്ലലോ ?
ഒരുപാട് സന്തോഷമായി.
പതുക്കെ എഴുതാം, കൈക്ക് അധികം പണി കൊടുക്കരുത് എന്നാണ് ഡോക്റ്റർർ പറയുന്നത്.
കഥ പൂർത്തിയാക്കണം എന്നാണ് എന്റെ ആഗ്രഹം, പക്ഷേ ഇപ്പോൾ സപ്പോർട്ട് കുറവാണ്.