എൻ്റെ അച്ചു [അഗ്രജൻ] 131

 

എൻ്റെ പേര് ദീപു.പാലക്കാട് വെള്ളിനേഴി എന്ന് പറയുന്ന,ഇപ്പോഴും കലകളുടെയും ഗ്രാമീണഭംഗിയുടെയും പഴമ നഷ്ടപ്പെടുത്താതെ എൻ്റെ  നാട്.ഗവണ്മെന്റ് ഉദ്യോഗസ്ഥനായ കർക്കശക്കാരനായ അച്ഛന്റെയും പ്രൈവറ്റ് സ്കൂൾ അധ്യാപികയായ സ്നേഹനിധിയായ അമ്മയുടെയും രണ്ടുമക്കളിൽ മൂത്തവനാണ് നിങ്ങളോട് ഇപ്പോൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ഞാൻ.

ഇപ്പോൾ ഭാര്യയും മകളുമായി ഒരു ചെറിയ വീടുവച്ചു കഴിഞ്ഞുപോരുന്നു.എൻ്റെ താഴെ 4 വയസ്സ് കുറവുള്ള അനിയത്തിയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം.അവളിപ്പോൾ വിവാഹം കഴിഞ്ഞു അളിയനോടൊപ്പം വിദേശത്താണ്.കഥ തുടങ്ങുന്നത് 2007 ലാണ്.ശേഷം ഒരു നീണ്ട യാത്രയ്ക്കുശേഷം നമ്മൾ 2025 ൽ എത്തിച്ചേരും.

 

2007 ഏപ്രിൽ മാസം.മീനച്ചൂടിനെ തോല്പിച്ചുകൊണ്ട് നട്ടുച്ചകളെ പോലും കളിക്കുവാൻ തിരഞ്ഞെടുത്തിരുന്ന കാലം.ക്രിക്കറ്റും ഫുട്ബോളും കളിച്ചും വീണും മുറികളാണ് ചിലർ പ്ലാസ്റ്ററിട്ടും ഒക്കെ നടക്കുന്നത് പതിവുകാഴ്ചകളായിരുന്ന കാലം.ഇന്നത്തെ മക്കളോട് ഇടക്കെങ്കിലും ആ ഫോണൊന്ന് മാറ്റിവച്ചൂടെ എന്ന് ചോദിക്കുന്നതുപോലെ ഇടക്കെങ്കിലും വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്ന ചോദ്യങ്ങൾ പ്രസക്തമായി നിന്നിരുന്ന കാലം.അവധിക്കാലം എന്നപോലെതന്നെ ഏപ്രിൽ മെയ് മാസങ്ങൾ പൂരക്കാലങ്ങൾ കൂടെയാണ്.വിഷു വരെ സ്വന്തം നാട്ടിൽ അവധി ആഘോഷിക്കും.

വിഷുവിനു വിരുന്ന് വരുന്ന അച്ഛന്റെ ചേച്ചിയോടൊപ്പം അവരുടെ വീട്ടിലേക്ക് കുടിയേറിയാൽ പിന്നെ രണ്ടാഴ്ച കാലത്തോളം അവിടെയാണ് ബാക്കി അങ്കം.അതായിരുന്നു എല്ലാ അവധിക്കാലത്തിന്റെയും കണക്ക്.അങ്ങനെ ആ വിഷുവിനും വല്യമ്മയോടൊപ്പം ഞാൻ വല്യച്ഛന്റെ നാട്ടിലേക്ക് പോയി.അവിടത്തെ വലിയ കര്ഷകകുടുംബമായിരുന്നു വല്യച്ചൻ്റെത്.

3 Comments

Add a Comment
  1. നന്ദുസ്

    അടിപൊളി സ്റ്റോറി…പഴയ കാലങ്ങളിലെ സ്കൂൾ കലസ്ജീവിതങ്ങളും അന്നുണ്ടായിരുന്ന പ്രേമങ്ങളും, അടിച്ചുപൊളിയും എല്ലാം വെറുമൊരു 8 പേജിലൂടെ ആ കാലത്തിലേക്ക് കൂട്ടികൊണ്ട് പൊയിന്നുള്ളതാണ്… നൊസ്റ്റാൾജിയ എന്നും മറക്കാനാവാത്ത ഓർമ്മകളാണ്…
    തുടരൂ സഹോ…

    നന്ദുസ് 💚💚💚

  2. അനിയത്തി

    നൊസ്റ്റി നൊസ്റ്റി..beginning of something nasty

  3. tharavattile virunnukaran evide ? adipoli katha ayirunnu…please continue daar.

Leave a Reply

Your email address will not be published. Required fields are marked *