റിക്വസ്റ്റ് അയച്ചു.ദിവസങ്ങൾ മുന്നോട്ട് പോയി.ഒരു ദിവസത്തിൽ പല തവണ ഞാൻ ആ റിക്വസ്റ്റിന് അവൾ റെസ്പോണ്ട് ചെയ്തോ എന്നറിയാൻ ഫേസ്ബുക്ക് എടുത്തു നോക്കുമായിരുന്നു.രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് തുടരെ തുടരെ നോട്ടിഫിക്കേഷൻസ് വരുന്നത്.എന്റെ എല്ലാ ഫോട്ടോകളും ഒരു അക്കൗണ്ട് ലൈക് ചെയ്തതായിട്ടാണ് നോട്ടിഫിക്കേഷൻസ്.
ആ അക്കൗണ്ട് എന്റെ അച്ചുവിന്റെ ആണെന്നറിഞ്ഞപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്.ഞാൻ അവളോട് ഇഷ്ടം പറഞ്ഞിട്ടില്ല.അവളെ ഞാൻ വേറൊരു ചിന്തയോടെ തൊട്ടിട്ടില്ല പിന്നെ അവൾ എനിക്ക് ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ പണ്ടത്തെ ആ സ്കൂൾ കുട്ടിയാവാനും അന്ന് അവളെ കണ്ടിരുന്നപ്പോൾ ഉള്ള അതെ വികാരങ്ങൾ എന്നിൽ ഉടലെടുക്കുവാനും
നിമിഷങ്ങൾ മതിയായിരുന്നു.പിന്നെ ടെൻഷൻ ആയിരുന്നു,എങ്ങനെ തുടങ്ങും എന്ത് പറയും എന്നെല്ലാം.അവസാനം ഒരു hi അയച്ചുകൊണ്ട് ഞാൻ തന്നെ തുടക്കമിട്ടു……
ആ hi ഒരു തുടക്കം ആയിരുന്നു…പണ്ട് പറയാൻ ബാക്കിവച്ച പലതും തുറന്ന് പറയാനുള്ള തുടക്കം.പണ്ട് കൈവിട്ടുകളഞ്ഞ പല സുന്ദരനിമിഷങ്ങളെയും തിരികെ പിടിക്കുവാനുള്ള തുടക്കം.ചാറ്റ് തുടങ്ങി അവളുടെ കുടുംബത്തെ പറ്റി അറിഞ്ഞു.ഭർത്താവ് പ്രവാസിയായ ഒരു പണക്കാരൻ.രണ്ടു കുട്ടികൾ.
നീണ്ടകാലത്തെ കൂട്ടുകുടുംബ ജീവിതത്തിനുശേഷം ഇപ്പോൾ അവളും കുട്ടികളും മാത്രമായി ഒരു വീട്ടിൽ സ്വസ്ഥമായി കഴിയുന്നു.ഭർത്താവിനെ കുറിച്ചെല്ലാം വളരെ നല്ല അഭിപ്രായങ്ങളാണ് അവൾ എന്നോട് പറഞ്ഞത്.

അടിപൊളി സ്റ്റോറി…പഴയ കാലങ്ങളിലെ സ്കൂൾ കലസ്ജീവിതങ്ങളും അന്നുണ്ടായിരുന്ന പ്രേമങ്ങളും, അടിച്ചുപൊളിയും എല്ലാം വെറുമൊരു 8 പേജിലൂടെ ആ കാലത്തിലേക്ക് കൂട്ടികൊണ്ട് പൊയിന്നുള്ളതാണ്… നൊസ്റ്റാൾജിയ എന്നും മറക്കാനാവാത്ത ഓർമ്മകളാണ്…
തുടരൂ സഹോ…
നന്ദുസ് 💚💚💚
നൊസ്റ്റി നൊസ്റ്റി..beginning of something nasty
tharavattile virunnukaran evide ? adipoli katha ayirunnu…please continue daar.