ക്ലാസ് തുടങ്ങി ..
ഒരുമിച്ച് പോയി കൊണ്ടിരുന്ന ഞാൻ അവളെ ഒഴുവാക്കി ഒറ്റക് നടന്നു തുടങ്ങി ..
എന്നിലെ പ്രവർത്തി അവളിൽ ദേഷ്യം വരുത്തിയിട്ടാവണം അവൾ അന്ന് രാത്രി എനിക്ക് ഇങ്ങോട്ട് മെസ്സേജ് അയച്ചു …
അവൾ : “ടാ ”
ഞാൻ : “മ് പറ ”
അവൾ : “നീ എന്താ എന്നെ കണ്ടിട്ട് മിണ്ടാത്തെ ..
ഒഴിഞ്ഞു നടക്കുന്നേ ”
ഞാൻ : “ഞാനാണോ ?.. നീ അല്ലെ ഈ അകൽച്ച തുടങ്ങിയത് ..”
അവൾ : ” ഞാൻ ഒന്ന് വിളിച്ചോട്ടെ ”
ഞാൻ : ” ഇത്രെയും നാൾ പെർമിഷൻ എടുത്തിട്ടാണല്ലോ വിളിച്ചിരുന്നത് ”
മറുപടി ഒന്നും പറയാതെ അവള് എന്നെ കാൾ വിളിച്ചു
ഫോൺ എടുത്തു ഒരു മിനുട്ടോളം നിശബ്ദത ആയിരുന്നു ..
ഞാൻ : എന്താ ഒന്നും മിണ്ടാതെ
അവൾ : സോറി
ഞാൻ : സോറി ഞാൻ അല്ലെ പറയേണ്ടേ
നിനക്കു ഇഷ്ടം ഇല്ല എന്ന് ഓർക്കാതെ നിന്നിലേക് ഞാൻ എന്റെ ഇഷ്ടം അടിച്ചേല്പിക്കുക ആല്ലയർന്നുനോ ..
അവൾ : അങ്ങനെ ഒന്നും ഇല്ലെടാ
ഞാൻ : എങ്ങനെ ഒന്നും ഇല്ലന്ന് ..
എത്ര ദിവസം ഞാൻ മെസ്സേജ് അയച്ചു.. വിളിച്ചു ഒരു മൈൻഡ് ഇല്ലാർണല്ലോ ..
അവൾ : സോറി ഡാ.. പെട്ടന് ഞാൻ എന്തോ പോലെ ആയി.. അതാ ..
ഞാൻ : എന്ത് പോലെ ??
അവൾ : അറിയില..
ഞാൻ : നിനക്കു പ്രശ്നം ആണെങ്കിൽ നമുക് ഇത് നിർത്താം
അവൾ : പ്രശ്നം ഒന്നും ഇല്ലെടാ..
എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി ..
ഞാൻ : പ്രശ്നം ഇല്ലേ ?
അവൾ : നമ്മൾ ഒരേ പ്രായം അല്ല നിന്നെക്കാൾ ഞാൻ 6 മാസം മൂത്തത് ആണ് ..
ഞാൻ : അതിനു
അവൾ : അങ്ങനെ അല്ലേടാ .. വേറെ മതം.. ജീവിത സാഹചര്യം ..
ഞാൻ : ഞാൻ എനിക്ക് ഇഷ്ടം ആണന്നു അല്ലെ പറഞ്ഞത് .. നാളെ കല്യാണം കഴിക്കണം എന്നല്ലാലോ ..

polli🔥 bro
thank you bro