എന്റെ അമ്മു [Jojo] 508

അവൻ ഒരു തമിഴൻ ആയിരുന്നു. അവനെയും എനിക്ക് പരിചയപ്പെടുത്തി തന്നു. അവൾക്ക് പറ്റിയ അവളുടെ സ്വഭാവത്തിന് പറ്റിയ നല്ലൊരു ചെക്കൻ ആയി എനിക്ക് തോന്നി. എല്ലാ വിശേഷങ്ങളും എന്നോട് സംസാരിച്ചു. നാട്ടിൽ വരുമ്പോ നമ്മൾ ഇടക്ക് കണ്ടു. അങ്ങനെ എല്ലാം നല്ല രീതിയിൽ മുന്നോട് പോയി. അപ്പോഴേക്ക് വര്ഷം ഒന്ന് കൂടെ മുന്നോട് പോയിരുന്നു. അവരുടെ ബന്ധം കൂടുതൽ ദൃഢം ആയി. ഒരു നല്ല സുഹൃത് എന്ന നിലയിൽ ഇതൊക്കെ എനിക്ക് വളരെ സന്തോഷം തന്നു. ഇവളെ പോലെ അവനുമായും ഞാൻ നല്ല ബന്ധം നിലനിർത്തി. ഇവളുടെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു. വീട്ടിൽ എങ്ങനെ സമ്മതിപ്പിക്കും എന്ന് അറിയില്ലേലും അവനെ അല്ലാതെ വേറെ ആരെയും കെട്ടില്ലന്ന് അവൾ എന്നോട് ഇപ്പോഴും പറയാറുണ്ടായിരുന്നു.
അങ്ങനെ 3 വർഷത്തെ നമ്മടെ പഠിപ്പ് ഒക്കെ കഴിഞ്ഞ് റിസൾട്ട് ഒക്കെ വന്നു ജോലി തേടി കൊണ്ടിരിക്കുന്ന സമയം. ഒരു ദിവസം ഞാൻ വീട്ടിലിരുന്നു ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോ ഇവളുടെ മെസ്സേജ്. സംസാരം തുടങ്ങിയപ്പോ തന്നെ എനിക്ക് മനസ്സിലായി ഇവൾ എന്തോ ടെൻഷനിൽ ആണ് ഉള്ളത് എന്ന്. കാര്യം ചോദിച്ചപ്പോ അവൾ പറഞ്ഞു “ഞാൻ ഇത്രയും നാൾ പറ്റിക്കപ്പെടുകയായിരുന്നു”. അവളുടെ ആ കാമുകന് നാട്ടിൽ 6 വര്ഷം ആയി ഉള്ള പ്രേമം ഉണ്ടെന്നും ഇവൾ വെറും കോളേജിലെ സമയം പോക്ക് മാത്രം ആയിരുന്നു എന്ന് . ഇത് കേട്ടതും ഞാൻ ഞെട്ടി. എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥ. കാരണം ഇവൾ അവനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് എനിക്ക് അറിയാം. ഇവളെ ഞാൻ കുറെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അപ്പുറത്തു കരഞ്ഞു കൊണ്ട് ആണ് എനിക്ക് മെസ്സേജ് അയക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ചത്ത് കളയും എന്നൊക്കെ പറയാൻ തുടങ്ങി.
പ്രേമിച്ചു അധികം പരിചയം ഇല്ലേലും ഉപദേശിക്കാൻ ഞാൻ മിടുക്കൻ ആയിരുന്നു. എന്നെ കൊണ്ട് പറ്റും പോലെ ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവനിക്കും ഞാൻ മെസ്സേജ് അയച്ചു. അവന്റെ ഉരുണ്ടു കളി കണ്ടപ്പോ എനിക്കും കാര്യം മനസ്സിലായി. ഇവളുടെ ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ എന്നെകൊണ്ട് പറ്റും  പോലെ  അവനെ ഞാൻ തെറി വിളിച്ചു. ഇനി മേലാൽ ഇവളുടെ അടുത്തു വന്ന് പോവരുത് എന്ന് പറഞ്ഞു കൊണ്ട് അവനെ ഞാൻ അവളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി. ഇനി അവളെ തിരിച്ചു കൊണ്ട് വരണം. എന്നെ കൊണ്ട് പറ്റും പോലെ മുഴുവൻ സമയവും ഞാൻ അവളുടെ കൂടെ നിന്ന്. അച്ഛൻ പട്ടാളത്തിൽ ആയതിനാൽ അവളും അമ്മയും മാത്രം ആയിരുന്നു വീട്ടിൽ. അവൾ രാത്രി ഒക്കെ ബാത്‌റൂമിൽ കയറി കരഞ്ഞു തീർത്തു.
നിനക്ക് ചെയ്യണ്ടതൊക്കെ ചെയ്തോ പക്ഷെ നിന്നെ വേണ്ടാത്ത അവനെ മനസിന്ന് കളഞ്ഞു ആ പഴയ അമ്മു ആയി എനിക്ക് നിന്നെ തിരിച്ചു വേണം എന്ന് പറഞ്ഞു അവളെ ഞാൻ മാക്സിമം പഴയ ലൈഫെലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു. അവളുടെ കൂടെ ഈ സമയത്തു നിന്നതിന് അവൾ ഇടക്ക് നന്ദി ഒക്കെ പറയാറുണ്ടായിരുന്നു. ഞാൻ പറഞ്ഞു “ഒരു ബെസ്ററ് ഫ്രണ്ട് എന്ന രീതിയിൽ ഇത് എന്റെ ഉത്തരവാദിത്തം ആണ്. നന്ദി ഒക്കെ നിന്റെ പോക്കറ്റിൽ വെക്ക് “ . അങ്ങനെ അവൾ യാഥാർഥ്യം മനസ്സിലാക്കി പഴയ ചിരിച്ച മുഖത്തേക്ക് മടങ്ങി വന്നു കൊണ്ടിരുന്നു. എന്നാലും ഇടയ്ക്കു സങ്കടം വന്നു അവന്റെ കാര്യം പറയും. ഞാൻ അന്നേരം കഴിയുന്നതും വിഷയം മാറ്റാൻ ശ്രമിക്കും.

The Author

4 Comments

Add a Comment
  1. കൊള്ളാം കലക്കി. ❤❤

  2. എന്റെ അനുഭവം കഥ ആകിയ പോലെ തന്നെ

  3. Parichayakkurav kondaavam.. ezhuthunna katha okke speed koodi povunnu enna comment varunnu. Nalla theme kittiyal ini ezhuthumbo maattan sramikkam. Ezhuthumbo speed aayi poyi ennu enkk manassilavunnilla. Post cheyth comment varumbo aan manassilavunnath speed koodi poyi enn.. maattan sramikkam

  4. ആത്മാവ്

    Dear, കഥ ഇഷ്ടപ്പെട്ടു but.., കുറച്ചു സ്പീഡ് ആയി പോയോ എന്നൊരു തോന്നൽ ??. ഇത് രണ്ടോ മൂന്നോ ഭാഗങ്ങളായിട്ട് എഴുതാമായിരുന്നു ( കുറച്ചു വിശദീകരിച്ച് ). ഇത് താങ്കൾക്ക് കഥ പറഞ്ഞിട്ട് അടുത്ത ബസ്സിന്‌ പോകണം എന്ന പോലെ ??.. സാരമില്ല dear. ഇനിയും ഇതുപോലുള്ള കഥകൾ എഴുതുമ്പോൾ കുറച്ചു വിശദമായി സാവകാശം എഴുതുക.. (പേജുകൾ കൂട്ടി ). താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു നന്ദി ?. By സ്വന്തം ആത്മാവ് ??.

Leave a Reply

Your email address will not be published. Required fields are marked *