എന്റെ അനുമോൾ 5 [Garuda] 450

 

” ഞങ്ങൾ ഹോസ്പിറ്റലിൽ വന്നിരുന്നു മോനെ. ആർക്കും ബോധം തെളിഞ്ഞിട്ടില്ലായിരുന്നു ‘

 

ഒരു നെടുവീർപ്പോടെ അമ്മിണി ചേച്ചി പറഞ്ഞു നിർത്തി. പാവം രേഷ്മ എന്റെ വിവരങ്ങൾ അറിയാതെ ഒരുപാട് വിഷമിച്ചിട്ടുണ്ടാവും. അവൾ കണ്ണ് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു എന്റെ അഭിമുഖമായി നിന്നു. അമ്മയും രാജിയും കാണാതെ ഞാൻ അവളുടെ ഉള്ളം കയ്യിൽ പിടിച്ചു. അവൾ എന്നെ മുറുകെ പിടിച്ചു. എന്തോ ഇരുന്നു ആശ്വാസം കിട്ടിയത് പോലെ. എന്നെ കണ്ടു നിൽക്കാൻ പറ്റാത്തത് കൊണ്ടാവാം അവൾ കരഞ്ഞു കൊണ്ടു പുറത്തിറങ്ങി.

 

” ഏത് നേരവും കരച്ചിലാണ് അവൾ. ഭക്ഷണം പോലും ശരിക്കും കഴിക്കുന്നില്ല. പറഞ്ഞാൽ കേൾക്കണ്ടേ ”

 

അവൾ ഓടി പോകുന്നത് കണ്ട അമ്മിണി ചേച്ചി പറഞ്ഞു. ഞാൻ മുഖം ചെരിച്ചു കരഞ്ഞു. അതും പറഞ്ഞു അമ്മിണി ചേച്ചിയും രേഷ്മയും പോയി. രാജി എന്റെ അടുത്ത് വന്നിരുന്നു. എന്റെ കണ്ണീരിൽ തലയണ നനഞ്ഞു എന്റെ മുഖത്തു തണുപ് അനുഭവപ്പെട്ടു.

 

എല്ലാരുടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. ആയതിനാൽ ആർക്കും വിളിക്കാനും മെസ്സേജ് അയക്കാനും സാധിച്ചില്ല. പിന്നെ ഒരുപാട് പേര് കാണാൻ വന്നു. കൂട്ടുകാർ നാട്ടുകാർ കുടുംബം അങ്ങനെ.. Tv യിലൊക്കെ വാർത്ത വന്നത് കൊണ്ട് എല്ലാവരും അറിഞ്ഞിരുന്നു. കോളേജിലെ കൂട്ടുകാരും ടീച്ചേഴ്സും ഒരുപാട് സാധനങ്ങളും പൈസയും തന്നു. അതിനിടക്ക് കുട്ടേട്ടൻ ഒരു ഫോൺ എനിക്ക് വാങ്ങി തന്നു. പുതിയ സിമ്മും ഉണ്ടായിരുന്നു. അച്ഛന് പിന്നെ പഴയ ഏതൊരു ഫോൺ വീട്ടിലുണ്ടായിരുന്നു. അമ്മക്ക് ഇനി ഫോൺ ആവശ്യമില്ലല്ലോ. അപ്പോൾ മാമിക്ക്. ഞാൻ ആലോചിച്ചു കിടന്നു. മാമിയെ വിളിക്കണമെങ്കിൽ നമ്പറും ഇല്ല.

The Author

Garuda

ഒരുനാളും നോക്കാതെ നീക്കിവച്ച പ്രണയത്തിൻ പുസ്തകം നീ തുറക്കും..... അതിലന്നു നീയെന്റെ പേര് കാണും... അതിലെന്റെ ജീവന്റെ നേരുകാണും....!

17 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ….. കിടു.❤️

    😍😍😍😍

  2. സോജു

    ബ്രോ “അന്നയുടെ ജോർജ്” എന്തായി.. അത് ഉടനേ കാണുമോ.. ഇതുപോലെ 35+ പേജിൽ അന്നയുടെ ജോർജും എത്തിചേക്കണെ..

    1. അത് എഴുതിയിട്ടുണ്ട്. But ഒരു ഡയറക്ടറുമായി സംസാരിച്ചു ഏകദേശം ok ആക്കി വച്ചിട്ടുണ്ട് ചിലപ്പോൾ നടക്കും ഇല്ലെങ്കിൽ മൂഞ്ചും. കഥയിൽ കുറെ മാറ്റങ്ങൾ ഉണ്ട്. എന്തായാലും അതിന്റെ ബാക്കി ഞാൻ വേറെ രീതിയിൽ ഇവിടെ അവതരിപ്പിക്കും.. പിന്നെ രണ്ടു മിഴികൾ നിറഞ്ഞപ്പോൾ എന്നൊരു സ്റ്റോറി ഇട്ടിട്ടുണ്ട് അഭിപ്രായം പറയണേ bro

  3. Excellent . Waiting for next part

    1. സ്നേഹം ♥️

  4. എന്തൊരു പൊളി സ്റ്റോറിയാണ് മച്ചാനെ 😍
    അവന്റെ അമ്മക്ക് പഴയപോലെ എണീറ്റു നടക്കാൻ കഴിഞ്ഞാൽ മതിയെന്
    മാമിയുടെയും പാർവതി ചേച്ചിയുടെയും പരിചരണത്തിൽ അവന്റെ അമ്മക്ക് പഴയ ആരോഖ്യം വീണ്ടെടുക്കാൻ കഴിയട്ടെ

    1. സ്നേഹം മച്ചാനെ, നമുക്ക് ശ്രമിക്കാം

  5. സണ്ണി

    അത്യാവിശ്യം നല്ല കഥയായിട്ടും വല്യെ ലൈക്കും വ്യൂവുമില്ലാത്തത് ചിലപ്പോ ഇടയ്ക്ക് സെൻ്റി വന്നതായിരിക്കും കാരണം..പക്ഷെ അത് കൊണ്ടാണ് പാർവ്വതിചേച്ചിയുമായി
    ഒത്ത് വന്നത്.

    അടിപൊളി റിയലിസ്റ്റിക് ഫീൽ ഉണ്ട്. ചിലയിടങ്ങളിൽ കുറച്ചുകൂടി ഫ്ളോ കൂടി വന്നാൽ പൊളിക്കും…💓

    1. കുറച്ചു ആളുകൾ മാത്രമേ സപ്പോർട്ട് ഉള്ളു എങ്കിലും ഉള്ളവർ സത്യം ഉള്ളവർ ആണ്. ഹൃദയത്തിൽ നിന്നും പറയുന്നത് പോലെ ♥️

  6. Polichu muthe….

    1. ♥️♥️❤️

  7. നന്ദുസ്

    സൂപ്പർ… അടിപൊളി കരയാനും, ചിരിക്കാനും, സുഖിക്കാനും എല്ലാം കൂടി വായിച്ചിട്ടു വണ്ടർ അടിച്ചുപൊയി.. കാരണം ഓരോ സീനുകളും അതിന്റെതായ ക്രമികരണങ്ങളോടെ തന്നെയാണ് അവതരിപ്പിചിരിക്കുന്നത്.. അത് എടുത്തു തന്നെ പറയണം.. പിന്നെ രേഷ്മ ഇഷ്ടം.. പാർവതി കിടിലം ഇത്രക്കും പ്രതിഷിച്ചില്ല.. പിന്നെ നമ്മുടെ കഥനായികാ അനു ഉഫ് ഒന്നും പറയേണ്ട…
    കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ വേഗം തരണേ ❤️❤️❤️❤️❤️❤️

    1. അല്ല പിന്നെ. പുതിയൊരു സ്റ്റോറി ഇട്ടിട്ടുണ്ട്. സ്നേഹത്തോടെ garuda

  8. Super, continee

    1. Ok bro

  9. ഹൃദയഹാരിയായ കഥ, ഇമ്പമുള്ള അവതരണം. അപകടത്തെ തുടർന്നുള്ള അവരുടെ ജീവിതം, രേഷ്മയുടെ രാജീവിനോടുള്ള കറകളഞ്ഞ സ്നേഹം – ഇതെല്ലാം ഹൃദയത്തെ തൊടുന്നത് ആയിരുന്നു. മാമിയും ഇവരുടെ കൂടെ തന്നെ ഉള്ളതായിരിക്കും അവരുടെയും മനസ്സിന് നല്ലത്.
    കൂടുതൽ സംഭവബഹുലമായ രംഗങ്ങളുടെ ആവിഷ്കാരത്തിനു കാത്തിരിക്കുന്നു.

    1. Very very thanks bro♥️

Leave a Reply

Your email address will not be published. Required fields are marked *