എന്റെ ആര്യ 2 [Mr.Romeo] 382

“അതിന്റെ  ഇടയിൽ   അച്ഛന്റെ  വക   അവിഞ്ഞ  കോമഡിയും,  അത്   കേട്ട്   ഓരോരുത്തരും  ചിരിക്കുന്നു…  എനിക്കൊന്നും  ചിരി  വരുന്നില്ലല്ലോ  കഷ്ട്ടം…

“അതിന്റെ  ഇടയിലും  എന്റെ  കന്നെന്നെ  ചതിച്ചു…  വേണ്ട  വേണ്ട   എന്ന്  പറയുമ്പോഴും  വേണം  വേണം   എന്നും  പറഞ്ഞ്  അവളെ  തന്നെ  നോക്കികൊണ്ടേയിരുന്നു…   പിന്നെ  എന്റെ  വക   യാത്ര  പറച്ചിലും   ഒക്കെയായി  ഞാൻ  എന്റെ  വണ്ടിയിൽ  കയറി…   അതിന്റെ  ഇടയിൽ  ഞാൻ  എന്റെ  വണ്ടി  ശ്രെദ്ധിച്ചു   ഒരു  കല്യാണ  കാർ  പോലെ   അലങ്കരിച്ച്  എന്റെയും   അവളുടെയും  പേര്  എഴുതി  വച്ചിരിക്കുന്നു…  ഇതൊക്കെ  എപ്പോ  നടന്നു  എന്ന  അവസ്ഥയിൽ  ഞാൻ  വണ്ടർ  അടിച്ചിരിക്കുമ്പോഴാ…  അനീഷയുടെ   വക…

“എന്താ  ആദിച്ചേട്ട    ആദ്യരാത്രിയെ  പറ്റിയാണോ  ആലോചിക്കുന്നെ…

“അല്ല,  നിന്റെ   തന്ത  മാധവന്റെ അടിയന്ദ്രത്തിന്   ഏതു  തരം  പായസം  വെക്ക  എന്ന്  ആലോചിക്ക…  ദേ  പെണ്ണെ  മിണ്ടതിരുന്നോ  ഇല്ലേ  എടുത്ത്  റൊട്ടിൽ എറിയും…  ഞാൻ  വന്ന ദേഷ്യം  മുഴുവൻ  അവളോട്  തീർത്ത്  തിരിഞ്ഞിരുന്നു…

“എന്ന  അത്  കേട്ട്  രാഹുലിന്  ചിരിയടക്കാൻ  പറ്റിയില്ല…

“ഡാ,  കോപ്പേ  മരിയാതെക്ക്  നേരെ  നോക്കി  ഓടിക്ക്  ഇല്ലേ  എടുത്ത്  ചവിട്ടി  തേക്കും…

അവനും  കൊടുത്തു…  അത്  കേട്ടതും  അനീഷക്ക്  സന്തോഷയി   എന്ന്  അവളുടെ  കാട്ടായം  കണ്ടപ്പോ  തോന്നി…  ആര്യ  ആണേൽ  ചിരിക്കുന്നുണ്ട്  ഞാൻ  നോക്കുമ്പോ  ആള്  വീണ്ടും  പഴയ  പോലെ  ആവും…

“അച്ഛനും  അമ്മയും  വേഗം പോയി…   വിവരം  അറിഞ്ഞ്  വന്ന  എന്റെ  കുടുംബക്കാർക്കും അച്ഛന്റെ  കൊറച്ചു  ഫ്രണ്ട്സും  അവരുടെ   ഫാമിലിസിനും  ചെറിയ  രീതിയിൽ   സൽക്കാരം  നടത്താൻ  ഉണ്ടെന്നും  പറഞ്ഞ്  രാഘവൻ  ചേട്ടന്റെ  വണ്ടിയിൽ  പോയി…

“എന്റെ  വണ്ടി  വീട്ടുപടികലേക്ക്  എത്തിയതും  ഒന്ന്  കണ്ണോടിച്ചു  “ആര്യ  വെഡ്സ്   ആദിത്യ”  അത്  കണ്ടതും   എന്റെ  കാറ്റ്   പോയി…

“ഡാ,  നീയിതെന്ത്  ആലോചിച്ചോണ്ടിരിക്ക…

“പെട്ടന്നുള്ള  രാഹുലിന്റെ  വിളി  എന്നെ  ഉണർത്തി…

“ആഹ് , ഞാ… ഞാൻ  ദേ  ഇറഞ്ഞി…

ഡോർ  തുറന്നിറങ്ങുമ്പോഴും   എന്റെ   കയ്യും  കാലും  എന്താനില്ലാതെ  വിറച്ചോണ്ടിരുന്നു…

“ഡാ  അങ്ങോട്ട്  ചെല്ലു കോപ്പേ

“റോഷന്റെ  വിളിയിൽ  ഞാൻ  ഒന്ന്  ഞെട്ടി, ഏതാണ്ട്  ഒളിച്ചോടിയ  അവസ്ഥ….

“ഞാൻ  നോക്കുമ്പോ   ആര്യ  എന്നെയും  നോക്കി  നിൽക്കുന്നു…  ഞാൻ  പതിയെ  അവളുടെ  അടുത്തേക്ക്  നടന്നടുത്തു….  പിന്നെ  അമ്മ  വിളക്ക്  നൽകി  അങ്ങനെ  എന്റെ  പെണ്ണായി  അവൾ  എന്റെ വീട്ടിലേക്ക്  കയറി…

“പിന്നെയുള്ള  പരിപാടികളും  ഒക്കെ  കഴിഞ്ഞ്  ഞാൻ  അവിടെ  തട്ടിയും  മുട്ടിയും  നിൽക്കുമ്പോഴാ  രാഹുലിന്റെ  വിളി,  എനിക്കാണേൽ  ആരോടും  മിണ്ടാൻ  തോന്നുന്നില്ല…  ഞാൻ മാറാൻ  കാത്തു നിന്ന  പോലെയാ   എല്ലാവരും…  ഞാൻ  അവിടുന്ന്  പോയതും  അതിനെ  എല്ലാവരും  പൊതിഞ്ഞു…

The Author

Mr.Romeo

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

57 Comments

Add a Comment
  1. ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

  2. ബ്രോ ബാക്കി എവിടെ…. ഇങ്ങനെ ലെഗ് അടിപ്പിക്കല്ലേ.,.,.,.

    കഥ ഇഷ്ടപ്പെട്ടൊണ്ടല്ലേ പ്ലീസ് ബ്രോ റിപ്ലൈ താ….

  3. Treaser

    “എന്റെ ആര്യ 3”

    “എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

    “””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

    “ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

    “വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

    “ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

    “ഞാൻ അവളിലേക്ക് അടുത്തതും”
    “എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

    “മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

    “അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
    “കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

    “ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

    “പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

    “ആര്യാ………………..!!!

    “””Coming soon”””

  4. ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

  5. Nikila എന്നോട് വേറൊന്നും തോന്നരുത്, ആദ്യമേ സുബ്മിറ്റ് ചെയ്തിരുന്നു പക്ഷെ വന്നില്ല അതുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യം എഴുതേണ്ടി വന്നു ആദ്യം എഴുതിയ പോലെയുള്ള രീതിയിൽ കൊണ്ട് വരാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എനിക്ക് പ്രിയപ്പെട്ട വ്യെക്തിയുടെ വേർപാട് എന്നെ കുറച്ച് തളർത്തി അതുകൊണ്ടാണ് വൈകുന്നത് എന്തായാലും അതികം വൈകില്ല പാർട്ട് 3 ഉടൻ വരും

    എന്ന് Mr. റോമിയോ

    1. സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

    2. ബ്രോ ബാക്കി എവിടെ..

  6. വല്ലതും നടക്കുമോ?

  7. ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

  8. Bro 3rd part enna waiting

  9. Bro വന്നില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *