ഞങ്ങൾ മാനേജറോട് റൂമുകളെല്ലാം ക്ലീൻ ചെയ്തിടണമെന്നു പറയുകയായിരുന്നു. ഷീറ്റുകളെല്ലാം മാറ്റി വിരിക്കാനും എല്ലാം കൊളമായി കിടക്കുവാരിക്കും.ഞാനും തിരിച് ഒന്നാക്കിപറഞ്ഞുകൊണ്ട് ബസിലേക് കയറി. ഇപ്രാവശ്യം ചിരി മുഴങ്ങിയില്ല. പകരം പെൺപിള്ളേരുടെ മുഖത്തെ ചിരി മാഞ്ഞു. മിസ്സുമാരുൾപ്പടെ എല്ലാരും വിളറി വെളുത്തു. അത്രേം വേണ്ടിയിരുന്നില്ലന്നെനിക്കും തോന്നി. ഞാൻ ചിരിച്ചുകൊണ്ട് പിന്നിലേക് നടന്നു. എല്ലാരും എന്നെയൊരു ശത്രുവിനെപ്പോലെ നോക്കി. ഞാൻ ഇതൊന്നും കാര്യമാക്കാതെ താരയുടെ അടുത്തേക് നടന്നു. ചെന്നപ്പോൾ താര സൈഡ് സീറ്റിൽ പുറത്തേക്കു നോക്കിയിരിക്കുകയാണ്. ഞാൻ അടുത്തുചെന്നിട്ടും വല്യ ഭാവവ്യത്യാസം ഒന്നുമില്ല. ബസ് ഓടിക്കൊണ്ടിരുന്നു. അവൾ എന്നെ നോക്കുന്നു പോലുമില്ല. പുറത്തേക്കു നോക്കി വിൻഡോയിൽ ചാരി കിടക്കുകയാണ്. എല്ലാരും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ ഏകാന്തത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഞാൻ പതിയെ അവളുടെ പിന്നിലൂടെ കയ്യിട്ടു അവളെ കെട്ടിപ്പിടിച്ചു. മുന്നോട്ട് കേറി ഇരുന്നതിനാൽ ഞാൻ കെട്ടിപ്പിടിച്ചപ്പോളാണ് അവൾ അറിഞ്ഞത് തന്നെ..
എന്നെ തൊടരുത്…അവൾ എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അലറി. അത് അല്പം ഉച്ചത്തിലായിപ്പോയി. എല്ലാരും പെട്ടന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കി. ഞാൻ വിളറിവെളുത്തു. അവളും ചമ്മി. അത്രേം ഉറക്കെയാകുന്നു അവളും കരുതിക്കാണില്ല.
അല്ല… ഇത്രേം നേരം എന്നെക്കുറിച്ചു ആലോചിക്കാതെയിരുന്നിട്ട് ഇപ്പൊ ക്ഷേമമന്വേഷിക്കാൻ വന്നിരിക്കുന്നു…പൊക്കോണം…അവൾ ആരോടെന്നില്ലാതെ പറഞ്ഞു. അത് ബാക്കിയുള്ളവരെ കേൾപ്പിക്കാൻ പറഞ്ഞതാണെന്നെനിക് മനസ്സിലായി
ബാക്കിയുള്ളവൻ ഇവിടെ ഒറ്റക്കിരുന്നു ബോറടിച്ചു ചത്തപ്പോ എവിടാരുന്നു????അവൾ കൂട്ടിച്ചേർത്തു. അതേറ്റു..എല്ലാരും ചിരിച്ചോണ്ട് തിരിഞ്ഞിരുന്നു.അവളും അടങ്ങിയപോലെ.ഞാൻ വീണ്ടും കൈയ്യെടുത് അവളെ വയറിൽ ചുറ്റിപ്പിടിച്ചു.
എന്നെ വിട്… ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്…അവള് ഒരു കപട ദേഷ്യത്തോടെ എന്റെ കൈ അഴക്കാൻ നോക്കി. പക്ഷേ നടന്നില്ല.
ഹാ അടങ്ങിയിരിക്കടി പെണ്ണെ അവിടെ…എന്താ ഇപ്പോ ഇത്ര ദേഷ്യം???
ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ…
എന്താടി കാര്യം പറ.
Super machane kamathinum appuram evideyo oru premam manakkunna pole….
next part post cheyyu bro ellavarum wait cheyyukayanu
അവസാന ഭാഗം അയച്ചിട്ടുണ്.
Story thakarthuto….
Really realistic one